പടയാളി പിന്നിട്ട വഴികൾ.

പടയാളി പിന്നിട്ട വഴികൾ.
October 21 12:31 2017 Print This Article

സാമൂഹിക പ്രതിബദ്ധത എന്ന ആശയം ഏതു സാഹചര്യത്തിലും  ഏതൊരു വ്യക്തിയേയും പോലെ ക്രിസ്ത്യാനിക്കും ബാധകമാണ് എന്നസത്യവും സാധാരണക്കാരന്റെ ശബ്‌ദം എവിടെവരെ എത്താമോ അവിടം വരെ  ജനങ്ങൾക്കുവേണ്ടി പടയാളിയുടെ ശബ്‌ദം തൂലികയിലൂടെ  നിറവേറ്റപ്പെടുക  എന്ന ആഗ്രഹത്തോടെയാണ് പടയാളി  എന്ന ആശയത്തിൽ  എത്തിയത്. സമൂഹം കാണുന്ന ഏറ്റവും നികൃഷ്ടവും, ഹീനവുമായ പ്രവൃത്തികളിൽ ഏറ്റവും പ്രധാനമായത് വഞ്ചനയും,അന്യായവും,അഴിമതിയും തുടങ്ങി ഇങ്ങേ അറ്റംവരെ  ഒറ്റപ്പെടുത്തലും, ഭീഷണിയും തുടങ്ങി എല്ലാം  ഉള്ളതിനാൽ സാധരണക്കാരുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ ഉൾപ്പെടെ അവർ നേരിടുന്ന വഞ്ചനകളൂം അവർ അനുഭവിക്കുന്ന തിക്തതയും പുറത്തുകൊണ്ടുവരാനും ഒപ്പം മുതലാളി വർഗ്ഗത്തിന്റെ അനീതിക്കെതിരെ, അഴിമതിക്കെതിരെ പൊരുതാനും തയ്യാറായി തന്നെയാണ് പടയാളി എഴുന്നേറ്റത്‌.

ഏതു സമൂഹത്തേയും സാമൂഹിക പ്രതിബദ്ധമായ വിഷയങ്ങളിൽ ഒപ്പം നിർത്താൻ താല്പര്യം ഉള്ളപ്പോൾ തന്നെ ഞാൻ ഉൾപ്പെടുന്ന സാമൂഹിക സാംസ്കാരിക,മതപരമായ മൂല്യ ച്യുതികൾ വരച്ചു കാണിച്ചു അതിന്റെ സത്യാവസ്ഥ നിഷ്കളങ്കരായ ജനത്തെ അത് അറിയിക്കാനും ബാധ്യസ്ഥരാണ് എന്ന ചിന്തയാണ് ഇതിനു പ്രേരകമായത് ഒടുവിൽ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തുകയായിരുന്നു. അസത്യത്തിന്റെ ചെങ്കോലും രാജവസ്ത്രവും അണിഞ്ഞു  കൊട്ടാരത്തിൽ ഉലാവുന്ന രാജാവിനേക്കാൾ മനുഷ്യമനസ്സിൽ ഇറങ്ങിച്ചെന്ന് സാധാരണക്കാരന്റെ നെഞ്ച് പൊള്ളുന്ന സത്യങ്ങളുടെ കലവറ പൊതു ജനസമക്ഷത്തു കൊണ്ടുവരാനുള്ള  അശ്രാന്ത പരിശ്രമത്തിലാണ് പടയാളിയും കൂട്ടരും.

സത്യത്തെ അസത്യം  എന്ന  വെള്ള പൂശിയ ശവക്കല്ലറകൾക്കുള്ളിൽ അടക്കപ്പെട്ടതുപോലെ മനുഷ്യ മനസിനെ ആക്കിതീർത്ത ചില ജീവിക്കുന്ന അനുഭങ്ങൾ ആണ് സത്യത്തിൽ പടയാളിയുടെ കാഴ്ചപ്പടുകൾക്കും  എഴുത്തുകൾക്കും പിന്നിലെ ചേതോവികാരം. ഏതൊരു മനുഷ്യത്വം ഉള്ളവനും ഉണ്ടാകാറുള്ള സാമുഹിക പ്രതിബദ്ധതയാണ് ഇത്തരത്തിൽ വിത്യസ്തനാക്കിയത് എന്നുമാത്രമാണ് പറയാനുള്ളത്.

കഴിഞ്ഞ കാലങ്ങളിൽ  ഈ തൂലിക അനീതിക്കെതിരെ ചലിപ്പിച്ചിരുന്നു. എന്നാൽ അത് ഒരു ഓൺലൈൻ  പത്രമാക്കാൻ  പടയാളിക്കു കഴിഞ്ഞു. കഴിഞ്ഞ ഒരുവർഷമായി ഓൺലൈൻ മാധ്യമരംഗത്തു  നല്ലരീതിയിൽ ക്രൈസ്തവസമൂഹത്തിലെ അനീതികളെ തുറന്നുകാണിക്കാനും, മൂല്യച്യുതികളിൽ നിന്നും അനേക സാധുക്കളെ രക്ഷിക്കാനും പടയാളിക്കു  കഴിഞ്ഞു.കൂടെ നിൽക്കാൻ ആരെയും പ്രതീക്ഷിച്ചല്ലായിരുന്നു തുടക്കം. എന്നാൽ സത്യത്തിന്റെ മുഖം പലപ്പോഴും കയ്പ്പും വികൃതവും ആയപ്പോൾ സത്യത്തെ സ്നേഹിക്കുന്നവർ കൂടെയെത്തി എന്നതാണ് സത്യം. അതുകൊണ്ടു തന്നെ, ഇന്ന് എതിരാളികളുടെ പാളയത്തിലെ തലവേദനയാണ് പടയാളി. ഇനിയും കൂടുകയും ചെയ്യും.

കഴിഞ്ഞ ഒരുവർഷം കൊണ്ട്  വിശുദ്ധിയുടെ വേഷം കെട്ടി വെള്ള തേച്ച ശവകല്ലറകൾക്കെതിരെ ശബ്ദം ഉയർത്താൻ പടയാളി ആവോളം ശ്രമിച്ചിരുന്നു. സാധാരക്കാരും സത്യത്തെ സ്നേഹിക്കുന്നവരുടെയും പിന്തുണ പടയാളിയെ ഓൺലൈൻ മാധ്യമരംഗത്തു  ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. നേരിനോടും നീതിയോടും എതിർത്തു നില്കാൻ ആർക്കും ഇതുവരേയും കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ഫണം വിടർത്തുന്ന നീർക്കോലികളെ ഒട്ടും ഭയപ്പെടാതെ ആദർങ്ങളെയും ആശയങ്ങളെയും സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യമനസ്സിന്റെ ഏതൊരു പ്രതിസന്ധികളിലും  ഇറങ്ങി ചെല്ലുവാൻ പടയാളി ആവോളം ശ്രമിക്കാതിരുന്നില്ല. പടയാളിക്ക് എതിരെ ഏതൊരു ക്രൈസ്തവ നേതൃത്വങ്ങളും എഴുന്നേറ്റാലും പടയാളിയിലൂടെ സത്യത്തിനായി കാതോർക്കുന്ന ഒരു ജനത ഉണ്ടായി.

ആരോഗ്യപരമായ  വിമർശനങ്ങളും, തിരുത്തലുകളും ഏറ്റെടുക്കുകയും വെറും  നിലവാരമില്ലാത്ത  എതിർപ്പുകളെ അവജ്ഞയോടെ അതിനെ ചവിറ്റു കൊട്ടയിൽ എറിഞ്ഞും ഒരു വർഷ ദൂരം താണ്ടി.എതിർപ്പുകൾ ഉള്ളിടത്ത് വളർച്ച സംഭവിച്ചിട്ടേയുള്ളൂ. അങ്ങനെ എങ്കിൽ പടയാളിക്കു വളരാൻ കഴിഞ്ഞത്  സത്യസന്ധതയും എതിർപ്പുകളുമാണ്.

വിശുദ്ധ ദൈവത്തിന്റെ വചനവും പിടിച്ച് വേദികളിൽ വിശുദ്ധിയുടെ വേഷം കെട്ടി തിമിർത്താടിയ ചില പെന്തക്കോസ്ത് നേതാക്കൾ, പുറത്ത് മദ്യപാനവും, വെറിക്കൂത്തും, വ്യഭിചാരവും, പാവങ്ങളായ ദൈവമക്കൾ കൊടുക്കുന്ന ദശാംശത്തിൽ നിന്നും ലക്ഷങ്ങൾ വാരിയെറിഞ്ഞു വോട്ടു പിടുത്തവും, കസേര കളിയും, മാത്രം നടക്കുമ്പോൾ അതിനെതിരെ പ്രതികരിച്ചില്ല  എങ്കിൽ ആർക്കും ക്രിസ്ത്യാനി എന്ന് അവകാശപ്പെടാൻ കഴിയുകയില്ല.

ആർഭാട തിമിർപ്പിൽ വിലസുന്ന കള്ളന്മാരായ നേതാക്കളെ പൊതുജനത്തിന്റെ മുമ്പിൽ തുറന്നു കാണിക്കാനുള്ള ശ്രമമാണ് പടയാളി  ചെയ്തിട്ടുള്ളത്. അപ്പോൾ തന്നെ വ്യക്തിപരമായി ആരെയും  തകർക്കുക എന്ന ലക്ഷ്യം ഇല്ല.

പടയാളിയിലെ  അർപ്പിത മനോഭാവം കാലത്തിനനുസരിച്ചു വളർന്നു ഒരു പടി മുന്നോട്ട് കടന്നു. ഒരു ഓൺലൈൻ വാർത്താ വെബ് സൈറ്റു കൂടാതെ,എല്ലാ മാസവും പി.ഡി.ഫ് ഫോർമാറ്റിൽ പബ്ലിഷ്  ചെയ്യാനും ഇടയാക്കി. ഇനിയും രജിസ്‌ട്രേഷൻ പ്രോസ്സസ് കഴിയുന്നതിന് അനുസരിച്ചു പ്രിന്റഡ് ന്യൂസിനായി കാത്തിരിക്കുന്നു.
പടയാളി ഇന്നുവരെ പറഞ്ഞതൊന്നും വ്യാജമായിരുന്നില്ല. പുറത്തുവിട്ടവയെല്ലാം 100% സത്യങ്ങൾ മാത്രമായിരുന്നു. എന്നാൽ പൊതുജനങ്ങൾക്ക് അറിവില്ലാത്തതിനാൽ അംഗീകരിക്കാൻ കഴിയാത്ത സത്യങ്ങൾ അവർക്ക് വ്യാജമെന്ന് തോന്നി. പലരുടേയും ഉള്ളിൽ വിശുദ്ധിയുടെ ആൾരൂപമായി പൂജിച്ചിരുന്ന വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുന്നതിനാലും പടയാളി പുറത്തുകൊണ്ടുവന്ന സത്യങ്ങൾ എല്ലാം വ്യാജവാർത്തകൾ എന്ന് ചിന്തിച്ചതിൽ അത്ഭുതം ഒട്ടും ഇല്ല. മാത്രമല്ല, പല സത്യങ്ങളും പുറത്തുവന്നപ്പോൾ ആൾ ദൈവങ്ങളുടെ ഇമേജ് തകരും എന്നതിനാൽ ഫേക്കുകളെയും ഗുണ്ടകളേയും വിലക്കെടുത്തു പടയാളിക്കുനേരെ വ്യാജപ്രചരണങ്ങളും,ഭീഷണിയും തെറിവിളിയും അപവാദങ്ങളും പടച്ചുവിട്ടു. അപ്രീയ സത്യങ്ങൾ വിളിച്ചുപറയുന്നതിനാൽ അങ്ങനെ പടയാളിയെ ഒതുക്കാം എന്ന് കരുതിയവർക്ക് അയ്യോ കഷ്ടം.
പെന്തക്കോസ്തിലെ വിശുദ്ധവേഷം കെട്ടിനടക്കുന്ന പല ആൾദൈവങ്ങളുടേയും വെള്ള തേച്ച ശവക്കല്ലറകളെ ഇടിച്ചു നിരത്തിക്കൊണ്ട് പടയാളിയുടെ ശരീരത്തുനിന്നും ജീവൻ നഷ്ടപ്പെടും വരെ ശക്തമായി തന്നെ മുൻപോട്ടുപോകും.
പണം വാങ്ങി ആരുടേയും പക്ഷം പിടിച്ചു വാർത്തയോ, പരസ്യമോ പ്രസിദ്ധപ്പെടുത്തില്ല. പക്ഷേ സത്യസന്ധമായ വാർത്തകൾ തെളിവോടു കൂടി അയച്ചുതന്നാൽ അത് അന്വേഷിച്ചു നിജസ്ഥിതി മനസിലാക്കി ആരുടേയും മുഖം നോക്കാതെ ഒരു ഭയവും കൂടാതെ പ്രസിദ്ധപ്പെടുത്തും. അപ്പോൾ തന്നെ വാർത്തകൾ തന്നവരുടെ പേര് വിവരങ്ങൾ വളരെ രഹസ്യമായിരിക്കുകയും ചെയ്യും.

സ്നേഹിക്കുന്നവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനയും മാത്രം മതി പടയാളിക്കും കൂട്ടർക്കും. സാമൂഹിക പ്രതിബദ്ധത വെളിപ്പെടുത്തുന്ന ഏതു വാർത്തകളും പടയാളിയുടെ വിഷൻ അനുസരിച്ചു പബ്ലിഷ് ചെയ്യും.

നാളിതുവരെ പടയാളിക്കു സൗഹൃദയരായ വായനക്കാർ നൽകിയ പ്രതികരണത്തിനു നന്ദിയുണ്ട്. സത്യത്തിന്റെ നേർവഴിക്കു നടക്കാൻ പടയാളിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ അഭ്യുദയ കാംഷികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു ..ആദരണീയരായ എഴുത്തുകാരേയും സഹ പ്രവർത്തകരെയും റിപ്പോർട്ടേഴ്സിനെയും ഇത്തരുണത്തിൽ നന്ദി പൂർവ്വം സ്‌മരിക്കുന്നു …..
പടയാളിക്കു പടയാളിയായി നിലനിൽക്കാൻ കഴിയുന്നതു വായനക്കാരുടെ സഹകരണം ആണ്‌ …തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് പടയാളി ന്യൂസ്‌ ടീം

നിങ്ങൾക്ക് ബന്ധപ്പെടാവുന്ന വിലാസം…
വാട്ട്സ് അപ്പ് നംമ്പർ-(001 ) 224 321 5301
ഈമെയിൽ അഡ്ഡ്രസ്സ്‌. padayalinews@gmail.com

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.