ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ആദ്യ മലയാളി എംപി

ന്യുസിലാന്‍ഡ് പാര്‍ലമെന്റില്‍ ആദ്യ മലയാളി എംപി
September 26 14:28 2017 Print This Article

 ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യുസിലാന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു.

എറണാകുളം പറവൂര്‍ സ്വദേശിനി പ്രിയങ്ക രാധാകൃഷ്ണന്‍ ആണ് ഈ നേട്ടത്തിനുടമ. ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആയിട്ടായിരിക്കും പ്രിയങ്ക സ്ഥാനമേല്‍ക്കുക. സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലേബര്‍ പാര്‍ട്ടിയുടെ ഓഫീസില്‍ നിന്നും ലഭിച്ചതായി ‘ആന്‍സ് മലയാളി’ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം വാരം പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്യും.

കിവി ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായി ലേബര്‍ പാര്‍ട്ടിയുടെ ബാനറില്‍ ഓക്ക് ലാന്‍ഡിലെ മൗന്‍ഗാകിക്കിയെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി ആവുക. പിതാവ് രാമന്‍ രാധാകൃഷ്ണനും അമ്മ ഉഷ രാധാകൃഷ്ണനുമാണ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡവലപ്മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയങ്ക മീഡിയ സ്റ്റഡീസിലും സോഷ്യോളജിയിലും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ക്രൈസ്റ്റില്‍ ചര്‍ച്ചില്‍ നിന്നുള്ള സ്‌കോട്ട്ലണ്ട് വംശജനായ റിച്ചാര്‍ഡ്സണ്‍ ആണ് പ്രിയങ്കയുടെ ഭര്‍ത്താവ്‌.

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.