നേഴ്‌സുമാരുടെ സമരം: മന്ത്രിതല ചര്‍ച്ച ആരംഭിച്ചു

നേഴ്‌സുമാരുടെ സമരം: മന്ത്രിതല ചര്‍ച്ച ആരംഭിച്ചു
July 04 06:39 2017 Print This Article

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് ഇന്‍ഡ്യന്‍ നേഴ്‌സസ് അസോസിയേഷന്‍ നടത്തി വരുന്ന നിരാഹാര സമരത്തിന്റെയും കണ്ണൂരിലെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെയും പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷയില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച ആരംഭിച്ചു. ഇന്ന് രാവിലെ 11 ന് ആരംഭിച്ച ചര്‍ച്ചയിലേക്ക് ഐഎന്‍എയുടെ മൂന്ന് പ്രതിനിധികളെയാണു ക്ഷണിച്ചിരിക്കുന്നത് .

നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിലും മറ്റ് തര്‍ക്കങ്ങളിലും സുപ്രീം കോടതി വിധി അടിയന്തരമായി നടപ്പിലാക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് സംസ്ഥാനത്ത് നേഴ്‌സുമാര്‍ ഒരാഴ്ച മുമ്പ് സമരം ആരംഭിച്ചത്.

ആവശ്യം നേടിയെടുക്കും വരെ സമരം ചെയ്യുമെന്നും അല്ലാതെ ഇടക്കാലാശ്വാസം പോലെ എന്തൊക്കെയോ മേടിച്ച് അഡ്ജസ്റ്റ്‌മെന്റ് സമരമല്ല ഇതെന്നും അതിനാലാണ് കഴിഞ്ഞ 6 ദിവസമായി നടന്ന ഷിഹാബിന്റെ കടുത്ത നിരാഹാര സമരത്തിനു ശേഷം സനില്‍ നിരാഹാരം തുടരുന്നതും കണ്ണൂര്‍ സമരം ശക്തമായി മുന്‍പോട്ട് കൊണ്ടു പോകുന്നതും മെന്ന് ഐഎന്‍എ നാഷണല്‍ പ്രസിഡന്റ് ലിജു വേങ്ങല്‍ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായ് വിജയന്‍ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇനിയും കാത്തിരിക്കാന്‍ ഞങ്ങളോട് പറയരുത്. ഇന്ന് തന്നെ ഒരു പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തോടെയാണു ഇന്ന് ചര്‍ച്ചക്ക് ഹാജരാവുന്നതെന്നും ഐഎന്‍എ പ്രതിനിധികള്‍ പറഞ്ഞു.

ചര്‍ച്ചകളില്‍ തീരുമാനം ആകാത്ത പക്ഷം മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുവാനാണു ഐഎന്‍എ യുടെ തീരുമാനം. ശക്തമായ നിലപാടുകളും ഉറച്ച കാല്‍വെപ്പുകളുമായി അതിശക്തമായി മുന്‍പോട്ട് പോകാന്‍ കഴിയുമെന്ന് ഐഎന്‍എ പ്രതീക്ഷിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.