നന്മയുടെ പുലരിയുമായി ചെങ്ങന്നൂർ പി.വൈ.പി.എ.

നന്മയുടെ പുലരിയുമായി ചെങ്ങന്നൂർ പി.വൈ.പി.എ.
June 06 21:13 2018 Print This Article

ചെങ്ങന്നൂർ: വളരെ പ്രതീക്ഷയോടെയാണ് കൊച്ചു കുരുന്നുകൾ സ്കൂൾ തുറക്കലിനെ കാണുന്നത്. ഭാവിയിലേക്കുള്ള വലിയ വെളിച്ചത്തിന്റെ തിരിയാണ് ഇവിടെ ആരംഭം കുറിക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ഇല്ലായ്മയിലും പുതിയ ബാഗും കുടയും ഒക്കെ ചൂടിയാണ് സ്കൂളിൽ എത്തുക പതിവ്.

എന്നാൽ സ്ക്കൂൾ തുറന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പുത്തൻ ബാഗും കുടയും നോട്ടുബുക്കുമില്ലാതെ സ്ക്കൂളിലെത്തിയ പാവപ്പെട്ട കുട്ടികളെ അറിഞ്ഞു നന്മയുടെ പുഞ്ചിരി സമ്മാനം നല്കാൻ ചെങ്ങന്നൂർ സെൻറർ പി.വൈ.പി.എ തീരുമാനിച്ചു.

പുത്തൻകാവിലെ ഗവ. യു പി എസി ലെ 40 വിദ്യാർത്ഥികൾക്കാണ് ചെങ്ങന്നൂർ സെന്റർ പി.വൈ.പി.എ . പ0നോപകരങ്ങൾ നല്കിയത്.ഇവർ നാടിനഭിമാനമായി മാറുകയായിരുന്നു സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.പി.കോശി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ പോലീസ് സബ് ഇൻസ്പെക്ടർ എം.എം.വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പോലീസ് അഡീഷനൽ എസ്.ഐ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഐ.പി.സി.സ്റ്റേറ്റ് കൗൺസിൽ അംഗം ഷാജി വി ജോർജ്, പാസ്റ്റർ കെ.കെ.ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. സ്ക്കൂളിലെ വർഗീസ് സാർ ക്രമീകരണങ്ങൾ ഒരുക്കി. സെൻറർ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോർജ്, പി.വൈ.പി.എ പ്രസിഡണ്ട് ബിജു സ്റ്റീഫൻ, വൈസ് പ്രസിഡണ്ട് ജോൺ വിനോദ് സാം, സന്തോഷ് വർഗീസ്,സെക്രട്ടറി അഭിലാഷ് വാഴാർമംഗലം, ജോ. സെക്രട്ടറി ആഷിക് പുന്നൂസ്, ജോഷ്വാ രാജു, ട്രഷറാർ റോബി ചാക്കോ,വിൽജി വളഞ്ഞവട്ടം, വിജോ ചെങ്ങന്നൂർ എന്നിവർ നേതൃത്വം നല്കി.

പുതിയവർഷത്തിൽ യുവജനങ്ങൾ നാടിനും ദേശത്തിനും ,സമൂഹത്തിനും കരുണയുടെയും സ്നേഹത്തിന്റെയും മാർഗമായി മാറട്ടെ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.