ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയ സംഭവത്തിനു പിന്നില്‍ ഒരു നടിയാണെന്ന് സംശയിക്കുന്നതായി മാതാവ്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് നടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്നത് ആരോപണം മാത്രമാണ്. മറിച്ച്, ഒരു നടിയെകുറിച്ച് ചില സംശയങ്ങളുണ്ട്. കേസ് പിന്‍വലിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും അവര്‍ പറഞ്ഞു.
അതിനിടെ മുഖ്യപ്രതി പള്‍സര്‍ സുനി ആലപ്പുഴ ജില്ലയില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. പൊലിസ് പിടിയില്‍ നിന്നും അമ്ബലപ്പുഴയില്‍ വെച്ച് തലനാരിഴക്ക് രക്ഷപെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണിത്. കൊച്ചിയില്‍ നിന്ന് കെ.എല്‍ 32 രജിസ്ട്രേഷനുള്ള ഓട്ടോറിക്ഷ സ്വയം ഓടിച്ചാണ് പള്‍സര്‍ സുനി അമ്ബലപ്പുഴയിലെ കൂട്ടുകാരുടെ വീട്ടിലെത്തിയത്. അമ്ബലപ്പുഴ മനുവിന്റ വീട്ടിലാണ് പള്‍സര്‍ സുനി ആദ്യമെത്തിയത്. എന്നാല്‍ മനുവിന്റെ ഭാര്യ ടി.വിയില്‍ പള്‍സര്‍ സുനിയുടെ ഫോട്ടോ കണ്ട് ഇത് നിങ്ങളുടെ കൂട്ടുകാരനെ പോലെയുണ്ടെന്ന് പറഞ്ഞതോടെ അമ്ബലപ്പുഴ സ്വദേശിയായ അന്‍വറിന്റെ അടുത്ത് ആക്കുകയായിരുന്നു. മൊബൈല്‍ പിന്തുടര്ന്ന് പൊലിസ് ഇവിടെ എത്തിയെങ്കിലും സുനി രക്ഷപ്പെട്ടു. അന്‍വറിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.