ദൈവമഹത്വവും, സോഷ്യല്‍ മീഡിയയും തമ്മില്‍ എന്തു ബന്ധം ??

ദൈവമഹത്വവും, സോഷ്യല്‍ മീഡിയയും തമ്മില്‍ എന്തു ബന്ധം ??
January 15 14:06 2019 Print This Article

 കുമ്പനാട് കൺവൻഷന്റെ ഈ വർഷത്തെ പ്രസംഗ വിഷയം “വിശ്വസിച്ചാൽ നീ ദൈവമഹത്വം കാണും “എന്നാണ്.കൺവൻഷന്റെ ഒന്നാം ദിവസം വളരെ അനുഗ്രഹമായി 3 ദൈവദാസന്മാർ ഈ വിഷയ യത്തെക്കുറിച്ച് വളരെ മനോഹരമായി ദൈവവചനം സംസാരിച്ചു.

സമയക്കുറവുമൂലം തങ്ങളുടെ മെസേജുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു. രണ്ടാം ദിവസമായ തിങ്കളാഴ്ച ആദ്യം പ്രസംഗിച്ച രണ്ടു ദൈവദാസന്മാരും സാമാന്യം ഭേദപ്പെട്ട നിലയിൽ വചനം ശുശ്രൂഷിച്ചു. എന്നാൽ അവസാനം പ്രസംഗിച്ചയാളും ഏറ്റവുമധികം സമയം ലഭിച്ചയാളുമായ ഡൽഹി ജോക്കർ ( കിൻഡർ ജോയ് ) കെ. ജോയിക്ക് മറ്റാർക്കും കിട്ടാത്ത വെളിപ്പാടാണ് ഈ വിഷയത്തിൽ ലഭിച്ചത്.

ഒരു പ്രസംഗ വിഷയം മാസങ്ങൾക്കു മുൻപേ ലഭിച്ചാൽ പോലും ആ വിഷയം പഠിച്ച് ഒരു നല്ല ആത്മീക സന്ദേശം നൽകാൻ കഴിവില്ലാതെ സ്ഥിരം പല്ലവികളും, ശൈലികളും, വളിച്ച ജോക്കൂകളും പറഞ്ഞ് ജനത്തെ കൈയ്യടിപ്പിക്കുകയും, സ്തോത്രം പറയിപ്പിക്കുകയും ചെയ്യുന്ന ഡൽഹി ജോക്കർ നെ പ്പോലുള്ളവരെ മാറ്റി ആത്മീകന്മാരായ ദൈവദാസന്മാർക്ക് സമയം വേർതിരിച്ച് കൊടുക്കുവാൻ സംഘാടകർ ഇനിയുള്ള കാലമെങ്കിലും ശ്രദ്ധിക്കണം.

ഈ കിൻഡർ ജോയി കുമ്പനാട് പ്രസംഗിക്കാൻ വന്ന കാലം മുതൽ അവിടെ തന്റെ പഴങ്കഥ വിളമ്പാറുണ്ട് . 8 വയസ്സിൽ പ്രസംഗം തുടങ്ങിയതും 13 വയസ്സിൽ നിക്കർ ഇട്ടു കൊണ്ട് കുമ്പനാട്ടു വന്നതും, ബൈബിൾ സ്കൂളിൽ പഠിച്ചതും 14 വയസ്സിൽ കുമ്പനാട്ടുവച്ച് ആദ്യമായി നിക്കർ മാറ്റി മുണ്ട് ഉടുത്ത ചരിത്രവും, ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി, ഇങ്ങനെയുള്ള പഴങ്കഥ കേട്ടു കേട്ട് ജനം ബോറടിച്ചിരിക്കയാണ്.

ഈ പഴങ്കഥ കേവലം കുമ്പനാട്ടു മാത്രമല്ല ലോകത്തിൽ ഈ ജോക്കർ ചെല്ലുന്ന എല്ലാ സഭകളിലും, സ്ഥലങ്ങളിലും പറയാറുള്ളതാണ്. ഈ വർഷത്തെ കൺവൻഷനിലും ഇദ്ദേഹം പതിവ് തെറ്റിക്കാതെ തനതായ ശൈലിയിൽ ചിരിപ്പിച്ചും, രസിപ്പിച്ചും തന്റെ ‘പഴം പുരാണം’ വിളമ്പി.

കുമ്പനാട് വരുന്നവർ ആരും തന്നെ ഇദ്ദേഹത്തെ അറിയാത്തവരോ പുതിയ ആൾക്കാരോ അല്ല എന്ന സത്യം ഈ ജോക്കർ ആദ്യം മനസ്സിലാക്കണം.
ദൈവമഹത്വത്തെക്കുറിച്ച് പ്രസംഗിക്കേണ്ട വിദ്വാൻ ആദ്യം തന്റെ മഹത്വമാണ് സ്റ്റേജിൽ വിളമ്പിയത്.
52 വർഷം “വേല “ചെയ്തതും, 18 രാജ്യങ്ങളിൽ ദേശാടനം നടത്തിയതും 5 ഭൂഖണ്ഡങ്ങളിൽ ഊരുതെണ്ടിയതും എല്ലാം പറഞ്ഞ് ആദ്യം തന്നെ തന്റെ മഹത്വം അങ്ങ് വെളിപ്പെടുത്തി. എന്നിട്ട് പ്രസംഗത്തിനിടെ ശ്രോതാക്കളോട് പറയുകയാണ് “നിന്റെ മഹത്വമല്ല ദൈവമഹത്വം ലോകം നിന്നിലൂടെ കാണട്ടെ” എന്ന് . അപ്പോൾ ഈ പ്രസംഗിക്കുന്നതൊന്നും തനിക്ക് ബാധകമല്ലെന്നു ചുരുക്കം.
കൺവൻഷന്റെ രണ്ടാം ദിവസം കെ. ജോയി എന്ന ജോക്കർ നടത്തിയ പ്രസംഗം തന്നെ ഒരു പഴങ്കഥ ആണ്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ കൈവശമുള്ളവരോ,യു.ട്യൂബ് ചാനൽ നോക്കുന്നവർക്കോ ഈ സത്യം മനസ്സിലാകും.2019 ലെ കൺവൻഷനോടുള്ള ബന്ധത്തിൽ ഒരു വാക്കോ,വാചകമോ പുതുതായി ചേർക്കാതെ ഇന്ത്യയിൽ പലയിടത്തും പല പ്രാവശ്യവും വിദേശ സഭകളിലും പ്രസംഗിച്ച് ജനം കേട്ടുകേട്ട് മനം മടുത്ത ഒരു പഴങ്കഥ (ഇദ്ദേഹത്തിന്റെ ഉല്പത്തി പുസതക വ്യാഖ്യാനത്തിൽ മറ്റുള്ളവരുടെ പുസ്തകത്തിൽ നിന്നും കോപ്പിയടിച്ച് വച്ചിരിക്കുന്നത് ) അതേപടി ഇന്നലെ പറയുകയായിരുന്നു.
കെ. ജോയി ഇന്നലെ പ്രസംഗിച്ചത് ഒരു പുതിയ ദൂത് അല്ലായിരുന്നു.ഐ.പി.സിയിലെ ദൈവമക്കൾ കേട്ടു തഴമ്പിച്ച ‘വാളവര'( പന്നിക്ക് എന്നും കിട്ടുന്ന ഒരേ ആഹാരം) ആയിരുന്നു. പ്രസംഗം കൊഴുപ്പിക്കാൻ തികഞ്ഞ ആത്മീയൻ എന്ന ഭാവാഭിനയം നടത്തി എന്തു കണ്ടാലും കേട്ടാലും കൈയ്യടിക്കുകയും തുള്ളുകയും ചെയ്യുന്ന കുറെ പെണ്ണുങ്ങളുടെ കൈയ്യടി കിട്ടിയതല്ലാതെ പുതിയതായി ദൈവത്തിൽ നിന്നും പ്രാപിച്ച ഒരു സന്ദേശവും ഈ കിൻഡർ ജോക്കർ നൽകിയില്ല.
ദൈവജനം ആത്മീക വിശപ്പോടും പ്രതീക്ഷയോടുമാണ് ഇത്തരം കൺവൻഷനുകളിൽ വരുന്നത്. അപ്പോൾ ഇങ്ങനെ പഴങ്കഥ വിളമ്പുന്ന ജോക്കറുമാർക്ക് ഏറ്റവും അധികം സമയം അനുവദിച്ച് നൽകി ജനത്തെ കൊല്ലാക്കൊല ചെയ്യരുതേ സംഘാടകരേ…..
സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിർത്താൻ ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തിന് പുതിയ നിർവചനം നൽകി ഈ ജോക്കർ.
IPC എന്നാൽ ‘Indian Pharmaceutical Company’ എന്നും ‘Indian Penal Code’ എന്നുമാണ് ഇയാൾ നിർവ്വചിച്ചത്.
ഞങ്ങൾക്ക് കെ. ജോയി എന്നകിൻഡർ ജോക്കറോട് ചോദിക്കാനുള്ളത് ഇതാണ്;
1. Indian Pharmaceutical Company യുടെ പ്രൊഡക്ട് വിൽക്കാനോ, അതിന്റെ ഏജന്റായോ ആണോ നിങ്ങൾ 18 രാജ്യങ്ങളിലും 5 ഭൂഖണ്ഡങ്ങളിലും ചുറ്റി സഞ്ചരിച്ചത് ?
2. നിങ്ങളുടെ ഊരു ചുറ്റലിൽ നിങ്ങൾക്ക് ലഭിച്ച കോടി ക്കണക്കിന് രൂപാ നിങ്ങൾ പറഞ്ഞ ഫാർമസ്യൂട്ടിക്കൽ കമ്പനി തന്നതാണോ, അതോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ എന്ന മഹാപ്രസ്ഥാനത്തിലെ ദൈവമക്കൾ തന്നതാണോ ??
3. നിങ്ങൾ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഡയറക്ടർ എന്ന പേരിലാണോ അതോ ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ഡൽഹിയുടെ പ്രസിഡന്റ് എന്ന പേരിലാണോ 18 രാജ്യങ്ങൾ സഞ്ചരിച്ച് കോടികൾ ഉണ്ടാക്കിയത് ??
ജനത്തിന്റെ കൈയ്യടി വാങ്ങുവാൻ എന്തു തറ വളിപ്പും, പറയുന്ന ജോക്കറേ 18 രാജ്യങ്ങളിൽ നിന്നും ഐ.പി.സിയുടെ പേരിൽ കോടികൾ ഉണ്ടാക്കിയിട്ട് ‘അധികാരം കൈവിട്ടു പോയപ്പോൾ ഐ.പി.സിയെ ഫാർമസ്യൂട്ടിക്കൽ കമ്പനി ആക്കരുതായിരുന്നു’.

ദൈവ മഹത്വം എന്ന വിഷയത്തിൽ തനിക്കു മുൻപേ (രണ്ടു ദിവസങ്ങളിലായി ) പ്രസംഗിച്ച 5 ദൈവ ദാസന്മാർക്ക് ലഭിക്കാത്ത വെളിപ്പാടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. അത് മീഡിയാക്കാരേയും, പത്രക്കാരെയും, എഴുത്തു കാരേയും കുറിച്ചുള്ളതായിരുന്നു.സോഷ്യൽ മീഡിയാ കളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും തങ്ങളെ വിമർശിക്കുന്നവർ അഭിഷേകമില്ലാത്തവ രാണെന്നും, അഭിഷേകമില്ലാത്തവർ അഭിഷേകമുള്ളവരെ കുത്തുന്നു എന്നാണ് ദൈവമഹത്വം എന്ന വിഷയത്തോടുള്ള ബന്ധത്തിൽ ഇദ്ദേഹത്തിന് കിട്ടിയ ദൂത്.
കിൻഡർ ജോക്കറേ, ഈ കൺവൻഷനിൽ അനേകം നല്ല സന്ദേശങ്ങൾ ശ്രോതാക്കളായ ഞങ്ങൾ കേട്ടു. ആർക്കും മീഡിയായോ, സോഷ്യൽ മീഡിയാ യോ ഈ ‘തീം’ നോടുള്ള ബന്ധത്തിൽ വെളിപ്പെട്ടില്ല. കെ. ജോയി എന്ന കിൻഡർ ജോക്കർക്കു മാത്രം വെളിപ്പെട്ടു. ഇദ്ദേഹത്തിൽ വ്യാപരിക്കുന്ന ആത്മാവ് ഏതാണ്?
അഭിഷേകം എന്നാൽ എന്താണ് കിൻഡർ ജോക്കറേ ??
ഉൾപ്പെട്ടു നിൽക്കുന്ന പ്രസ്ഥാനത്തെ അധികാരം നഷ്ടപ്പെട്ടു കഴിയുമ്പോൾ ഫാർമസ്യൂട്ടിക്കൽ കമ്പനി ആക്കുന്നതാണോ അഭിഷേകം ??
വിമർശിക്കുന്നവർ അഭിഷേകമില്ലാത്തവരാണെങ്കിൽ പൗലോസ്, യോഹന്നാൻ, യേശു ക്രിസ്തു, ഏലിയാവ് ഇവർക്കൊന്നും അഭിഷേകമില്ലായിരുന്നു എന്നു പറയേണ്ടി വരില്ലേ ?? കാരണം ഇവരെല്ലാം അന്നത്തെ മത നേതാക്കന്മാരെയും, അധികാരികളെയും നിശിതമായി വിമർശിച്ചവരല്ലേ ??
എല്ലാ വർഷവും 8 വയസ്സിൽ നിക്കറിൽ തുടങ്ങി 14 വയസ്സിൽ കുമ്പനാട്ടു നിക്കർ ഊരി പഠിക്കാൻ വന്ന പഴങ്കഥ പയാറുണ്ടല്ലോ, എന്നാൽ 15 വയസ്സുമുൽ ഏകദേശം 20 വർഷത്തിലധികം പാസ്റ്റർ കെ.റ്റി.തോമസ് എന്ന ദൈവഭക്തന്റെ കൂടെ നിന്ന് അദ്ദേഹത്തിന്റെ കുതികാൽ വെട്ടി ‘മഹത്വം പ്രാപിച്ച കഥ’ എന്താണ് പ്രസംഗങ്ങളിൽ വിളമ്പാത്തത് ???
ആ കഥ അറിയാത്തവർക്കായി ഞങ്ങൾ അത് പ്രസിദ്ധീകരിക്കും.
ദൈവ സഭയുടെ കൺവൻഷനിൽ ഇത്തരം തുമ്പു കെട്ട, നെറികെട്ട അഭിഷേകം നഷ്ടപ്പെട്ടവരെ കയറ്റി ജനത്തെ ബോറടിപ്പിക്കാതെ ദൈവവചനത്തെ അതിന്റെ വിലയോടും,മാഹാത്മ്യത്തോടും കൂടി പ്രസംഗിക്കുന്ന, പ്രസംഗം പോലെ ജീവിതവും ഉള്ള ദൈവ ദാസന്മാർക്ക് സമയം നൽകുക.
ഇങ്ങനെയുള്ള പഴങ്കഥ കെട്ടുകഥകളെ ഒഴിവാക്കി ഈ കാലഘട്ടത്തിന് അനുയോജ്യമായ ദൈവാലോചന പ്രാപിച്ച ദൈവദാസന്മാരെ പ്രാസംഗികരായി തിരഞ്ഞെടുക്കുവാൻ നേതൃത്വം ശ്രദ്ധിക്കുക.
ഇങ്ങനെയുള്ളവരുടെ ചരിത്ര പുസ്തകങ്ങൾ,മീഡിയാകൾ തുറക്കാൻ കൺവൻഷനുകൾ വേദിയും, മുഖാന്തിരവും ആക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.