ദുബായിലെ നിന്നും പടയാളിയുടെ കുടുംബാംഗങ്ങൾക്ക് നേരെ വധ ഭീഷണി. കോളും റ്റെക്സ്റ്റും വന്ന നംബർ +971 52 795 8240

ദുബായിലെ നിന്നും പടയാളിയുടെ  കുടുംബാംഗങ്ങൾക്ക് നേരെ വധ ഭീഷണി.  കോളും റ്റെക്സ്റ്റും വന്ന നംബർ  +971 52 795 8240
March 04 21:47 2019 Print This Article

രാജ്യത്ത്‌ ആർക്കും ആരേയും വിമർശിക്കാം. എന്നാൽ അത് സ്വന്തം പാളയത്തിലെ കൊള്ളരുതായ്മകളേയും അനീതിയെക്കുറിച്ചും ആയാൽ ചിലരുടെ ഉറക്കം കെടും. അതിൽ ഈ മുട്ടം ബെന്നിക്ക് പേടി ഇല്ല. കാരണം ഞാൻ ദൈവത്തെ ഭയക്കുന്നു. സത്യത്തിൽ ഉറച്ചു നിൽക്കുന്നു. മരണം വരെ ഇനിയും അത് തുടരുകതന്നെ ചെയ്യും.

ഇനി കാര്യത്തിലേക്കു കടക്കാം….
ഞാൻ ഇടുന്ന പോസ്റ്റുകൾ, വാർത്തകൾ എന്റെ സഹോദരന്മാരോ സഹോദരിയുടെയോ മാതാവിന്റെയോ ഉത്തരവാദിത്വത്തിൽ അല്ല.
എന്നാൽ ഒരു പുരുഷൻ ഭീഷണി മുഴക്കുമ്പോൾ അല്പം മാന്യതയൊക്കെ വേണം. ഒന്നുകിൽ തന്റേടത്തോടെ നേരിട്ട് ഭീഷണി മുഴക്കുക. അല്ലാതെ അമേരിക്കയിൽ ഉള്ള ബെന്നി മുട്ടം എഴുത്ത് നിർത്തിയില്ലങ്കിൽ എന്റെ നാട്ടിലെ ബന്ധുക്കളുടെ കൊല്ലും, തട്ടും, എടുത്തോളാം, കാണിച്ചുതരാം എന്നൊക്കെ പറഞ്ഞു വിരട്ടാതെ ലാലു വർഗ്ഗീസ്.

ബെന്നി മുട്ടത്തിന് പകരം നിന്നെ തട്ടും എന്ന് സഹോദരനു നേരെ ഭീഷണി…. നിങ്ങൾ സത്യത്തിൽ ഒരു പുരുഷൻ ആണന്നു കരുതി. പക്ഷേ വെറും ശിഖണ്ഡി. അല്പം എങ്കിലും പുരുഷത്വം ബാക്കിയുണ്ടേൽ എന്നോട് നേരിട്ട് വാ, അല്ലാതെ വീട്ടിൽ കിടന്നു ഉറങ്ങുന്നവരെ കൊല്ലും എടുത്തോളാം എന്നൊക്കെ വീമ്പു പറയാതെ, താങ്കൾ ആരെന്നാ തന്റെ വിചാരം.
ലല്ലു, താങ്കൾക്ക് അല്പം പോലും ലജ്ജയില്ലേ എന്റെ സഹോദരനേയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ ? കേസും കോടതിയും നിങ്ങൾക്ക്‌ വിലയില്ല, എങ്കിൽ രാജ്യത്തുള്ളവർ നീതിപാലിക്കുന്നവരാണ്. നീയും നിൽക്കുന്ന രാജ്യത്തെ നിയമം അറിഞ്ഞിരുന്നാൽ നന്ന്. അല്ലാതെ കിടന്നു വിരട്ടിയാൽ പിന്നെ നിയമം നിയമത്തിന്റെ വഴിക്കാകും. എന്തായാലും നീ പേടിക്കേണ്ട ലല്ലു. നിന്റെ കാൾ നമ്പറും ഡീറ്റെയിൽസും റ്റെക്സ്റ്റും കൊടുക്കേണ്ടിയ ഇടത്ത് ഏൽപ്പിച്ചിട്ടുണ്ട്. ഇനിയും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. ബാക്കി ഞാൻ അല്ല നിയമപാലകർ തീരുമാനിക്കും. ആയതിനാൽ നിനക്ക് വകതിരിവുണ്ടായാൽ നിന്റെ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്കും കുടുംബത്തിനും നല്ലത്‌. ഇതൊരു മുന്നറിയിപ്പൊന്നും അല്ല, അതിനേക്കാൾ അല്പം മുമ്പിൽ. ഞാൻ നിന്നെപ്പോലെ വിഡ്ഢിയല്ല, നീ താമസിക്കുന്ന രാജ്യത്തെ പോലീസ് സംവിധാനങ്ങൾ കടുത്തത്‌ ആയതിനാൽ മര്യാദ പാലിക്കുന്നത് നിനക്കു നന്ന്.

നിന്നെപ്പോലെ തരം താണ നാലാം കിട പരിപാടികൾ ഞാൻ ശീലിച്ചിട്ടില്ലാത്തതിനാൽ ഇവിടെ നിർത്തുന്നു. ബാക്കി അടുത്ത നടപടിയിൽ. ഒപ്പം എന്റെ സഹോദരന്റെ ഫോണും നിരീക്ഷണത്തിൽ ആയതിനാൽ ഇനിയും വരുന്ന കോളും ചാറ്റും വേണ്ടപ്പെട്ടവർ നേരിട്ട് എടുത്തുകൊള്ളും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.