തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ നിന്നും വന്‍ശബ്ദത്തോടെ പൊട്ടിത്തെറികളുണ്ടായി.
തീപ്പിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. തീപ്പിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിരുന്നു വേദി. നാളെയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്.
അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അപകടത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫാമിലി പ്ലാസ്റ്റിക്സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സമീപവാസികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. മന്ത്രി കടകം പള്ളിയും മേയര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടിച്ചത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്ക്കായതിനാലാണ് അണയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഫാമിലി പ്ലാസ്റ്റിക് കമ്ബനിയുടെ നിര്‍മാണ യൂണിറ്റും ഗോഡൗണും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. ഇന്ധന ടാങ്കും ഇതിനുള്ളിലുണ്ടെന്ന അഭ്യൂഹവും ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ അതീവ ജാഗ്രതയിലാണ് പോലീസും ഫയര്‍ഫോഴ്സും
അതേസമയം, തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍വിള സ്വദേശികളായ ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.