തിരഞ്ഞെടുപ്പിലെ മായാജാലങ്ങള്‍

തിരഞ്ഞെടുപ്പിലെ മായാജാലങ്ങള്‍
April 06 13:01 2018 Print This Article

അസംബ്ലീസ്‌ ഓഫ് ഗോഡിലെ  തിരഞ്ഞെടുപ്പ്  ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് ഒരു മാതൃകയാണ്. തികച്ചും ജനാധിപത്യം എന്ന്  എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഇന്നിന്റെ ഏറ്റവും വലിയ  അബദ്ധമാണന്നു നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നു.  ദുരെ നിന്ന് നാം നോക്കുമ്പോൾ ഏറ്റവും സുതാര്യമാണന്നു നമുക്ക് തോന്നുമെങ്കിലും  ഏറ്റവും നീചമായ പ്രവർത്തനങ്ങള്‍ ഉള്ളില്‍ നടക്കുന്നത്.  ഒരു പക്ഷേ നിങ്ങളിൽ പലരും ചോദിക്കും മലര്‍ന്നു കിടന്നു കൊണ്ട് തുപ്പേണ്ട ആവിശ്യമുണ്ടോ എന്ന്? അല്ലങ്കില്‍ എന്ത് കൊണ്ട് ഈ പ്രസ്ഥാനത്തില്‍ നിന്ന് പ്രസ്ഥാനത്തെ കുറ്റം പറയുമ്പോള്‍ വീണ്ടും ദൈവജനമല്ലേ അപമാനത്തിനു ഇരയാകുന്നതെന്ന് ചോദിക്കുമെങ്കിലും, ഒരുകാര്യം നാം മനസിലാക്കണം ക്രിമിനോളജി നാം പഠിക്കുമ്പോൾ ഇരയാകുന്നവര്‍ അഭിമാനം ഭയന്ന് കാര്യങ്ങള്‍ പുറത്തു പറയാതിരിക്കുമ്പോൾ  ഇരയെ പീഡിപ്പിക്കുവാനുള്ള സാഹചര്യം വീണ്ടും ഇരതന്നെ   ഒരുക്കുകയാണ്. അതുപോലെ തന്നെയാണ് ദൈവത്തെ ഭയന്ന്, സഭയെ ഭയന്ന് പെതുജനത്തെ ഭയന്ന് നാം മൗനമായിരിക്കുമ്പോൾ അതവര്‍ക്കു വലിയ സൗകാര്യമായി ആത്മീയ നേതാക്കള്‍ കണ്ടു  വീണ്ടും ജനത്തെ വഞ്ചിക്കുന്നു. നാം ഇതിനു തടയിട്ടെ മതിയാകുകയുള്ളു. അല്ലങ്കില്‍ ഇത് ഒരു തരം ആത്മീയ ബ്ലാക്ക്‌ മെയിലിംഗ് ആയിത്തിരുന്നു.  അതുകൊണ്ട് നാം ഈ രീതിയില്‍ പ്രതികരിക്കുന്നു, അല്ലാഞ്ഞാല്‍ അതിനെ ഒരു ചാന്‍സ് ആയി ഈ നേതാക്കള്‍ പരിഗണിക്കും അതിനു മാറ്റം ഉണ്ടാകണം.  
 
മുമ്പ് എഴുതിയ ലേഖനത്തില്‍ തന്നെ വളരെ വ്യക്തമായീ ഇലക്ഷന്റെ പോരായ്‌മകളെക്കുറിച്ച് പറഞ്ഞിരുന്നു.നമ്മുടെ ഉപദേശിമാര്‍ ചിലകാര്യങ്ങളില്‍ അതിവിശുദ്ധര്‍ ആയതുകൊണ്ടും, ഭരണഘടന എന്ന ടെമോക്ലസിന്റെ വാളും  കൂടിയാകുമ്പോള്‍ സകലതും സ്വാഹ. ആ നിയമങ്ങള്‍ നേതാക്കന്മാക്ക് രക്ഷപ്പെടുവാനുള്ള ഒരു വഴിയും മറയുമാണ്. അതായതു ചില ആനകളെ ചിലപ്പോള്‍  നിയന്ത്രിക്കുന്നത്  അവ എത്ര വലിയ ആനകളായാലും വലിയ ഒരു വടി അതിന്റെ കാലിലും ചെവിയിലുമായി ചാരിവെച്ചാല്‍ അതിന്റെ അര്‍ത്ഥം അവയുടെ  കാലുകള്‍ അനക്കാന്‍ പാടില്ല എന്നാണ്. അതുപോലെ തന്നെ ആനക്കാരന്  ആനയെ അങ്ങനെ നിര്‍ത്തിയിട്ടു  എവിടെങ്കിലും പോകാന്‍ സാധിക്കും. ആനയുടെ ചിന്ത അത് മാറ്റിയാല്‍ ലോകം അവസാനിക്കുമെന്നായിരിക്കും,  അതുപോലെ തന്നെ  ഭരണഘടന എടുത്തു  മുമ്പിൽ വെച്ച് റ്റി ജെ എപ്പോഴും  ജനത്തെ ഭയപ്പെടുത്തൂകയാണ്.തനിക്കു ആവശ്യമുള്ളത് അതാതു സമയാ സമയങ്ങളില്‍ മാറ്റുകയും ചെയ്യുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് ഒരു സ്റ്റാന്റേര്‍ഡും പുലര്‍ത്തുന്നില്ല എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിടെ കൂടിയ എല്ലാവര്‍ക്കും മനസ്സിലായി കാണുമല്ലോ?.പല മാധൃമങ്ങളും അതിനെക്കുറിച്ച് വളരെ വ്യക്തമായി  റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. എലികള്‍ മാളം ഉണ്ടാക്കുമ്പോലെ അതിനു രക്ഷപ്പെടുവാന്‍  നാം കാണാത്ത പല വഴികളും ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു  ഒരു പാവം സന്തോഷ് ജോണിനെവെച്ച് റ്റിജെ രക്ഷപെട്ടത്. ഇവിടെ എവിടെയാണ്  മിസ്റ്റർ. റ്റി ജെ ക്കു വചനം പ്രസംഗിക്കാനുള്ള യോഗൃതയെന്നു പറഞ്ഞാല്‍ നന്ന്.

1) മന:പ്പുര്‍വ്വം രജിസ്‌ട്രേഷൻ താമസിപ്പിച്ചു. തന്റെ പാനലുകാരെ  ഏതു വിധേനയും  തിരഞ്ഞെടുക്കു വാന്‍ സാഹചര്യം ഒരുക്കുയായിരുന്നു. അതിനു വേണ്ടി രജിസ്‌ട്രേഷൻ  വളരെ വൈകിപ്പിച്ചു.

2) നിന്നുതിരിയാന്‍ സ്ഥലം ഇല്ലാത്തിടത്ത് കുറച്ചു പേരെ മാത്രം റ്റെല്ലേഴ്സായി  നിയമിച്ചു. അവര്‍ക്ക് ആവിശ്വത്തിനു  സൗകര്യം ഇല്ലാതാക്കി ടെന്‍ഷന്‍ ഉണ്ടാക്കി.

3) നിയമം അനുശാസിക്കുന്ന പത്തു ശതമാനം വോട്ട് ഇല്ലാതിരുന്നിട്ടും എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞു യാഹദത്ത് മണിയുടെ പേര്‍ വിളിച്ചു പറഞ്ഞു. കോടതിയില്‍ പോയാല്‍ ഈ തിരഞ്ഞെടുപ്പ്  റദ്ദു  ചെയ്യാം.

4) കേവലം ഒരു കമ്മിറ്റി മെംമ്പര്‍ക്ക്‌  ചെയ്യാന്‍ സാധിക്കുമായിരുന്ന തിരഞ്ഞെടുപ്പ് തനിക്കു ക്ഷീണം ഉണ്ട് എന്ന് പറഞ്ഞു പിറ്റെ ദിവസമാക്കി അസിസ്റ്റന്റ് സൂപ്രണ്ടന്റ് അവിടെ ഉണ്ടായിരുന്നിട്ടും!!( ക്ഷീണം ഉണ്ടാകാൻ കാരണം,  പടയാളിയുടെ ഇടപെടല്‍ മൂലം ഗൂഢാലോചന ചീറ്റിപ്പോയ സ്ഥിതിക്ക് തലേദിവസം പുതിയ ഊടായിപ്പു കണ്ടുപിടിക്കാന്‍ രാത്രി 12 മണിക്ക് കൂടിയ  അടിയന്തര ഗൂഢാലോചന വെളുപ്പിന് 5 മണിക്കാണല്ലോ തീര്‍ന്നത്.( അപ്പോൾ തീർച്ചയായും ഉറക്കക്ഷീണം ഉണ്ടാകാം )

5) അത് പറ്റില്ല അന്നുതന്നെ നടത്തണം എന്ന് ആവിശ്യപ്പെട്ട എക്സിക്യൂട്ടീവ്‌ മെംബേഴ്‌സിനെ ഭിഷിണീപ്പെടുത്തി  സുപ്രണ്ടിന്റെ പരമാധികാരത്തില്‍ നീര്‍ത്തുന്നു എന്നാണ് പറഞ്ഞത്.  അത് ചോദൃം ചെയ്യുവാന്‍ സാധിക്കില്ലന്നാണ് ടിയാന്റെ നിലപാട്. പരമാധികാരം എല്ലാവര്‍ക്കും ഉണ്ട്. അത് സ്വന്തം വീട്ടില്‍, പക്ഷെ അവിടെ സാധിച്ചില്ലങ്കില്‍ കൂടി,അവിടെ വന്ന 1350 പേരെ എന്തിനു  വെറും വിഢീകളാക്കി.  കൊലക്കയര്‍ കാത്തുനില്‍ക്കുന്ന  കുറ്റവാളി   രക്ഷ്ട്രപതിക്കു ദയാഹര്‍ജ്ജി കൊടുത്തു, ദയക്കുവേണ്ടി കാത്തിരിക്കുന്നതു പോലെ റ്റിജെ യുടെ പരമാധികാരത്തിനു മുന്നില്‍ നാം ഏവരും നിന്നുകൊടുക്കുന്ന സാഹചര്യം ഒഴിവാക്കണം.

6) സ്വന്തം ഇഷ്ടക്കാര്‍ക്ക് എന്തും ചെയ്തു കൊടുക്കാന്‍  സാധിക്കുന്ന  സുപ്രണ്ടിന്റെ സുപ്രീം പവര്‍ എടുത്തുമാറ്റണം. അത് സ്വന്തം ആണികള്‍ക്ക് മാത്രമായി ഒതുങ്ങുന്നു. ഉദാഹരണം; വിദേശ സഭകള്‍, നാട്ടിലെ നല്ല സഭകള്‍, സഭയുടെ പണികള്‍, പാഴ്‌സനേജിന്റെ പണികള്‍, ഓർഡിനേഷൻസ്, സാമ്പത്തിക സഹായങ്ങള്‍, പാപമോചനം വിശുദ്ധികരിക്കല്‍  അങ്ങനെ പലതും ഊടായിപ്പിലൂടെ ചെയ്തു കൊടുക്കുന്ന പൗവറാണിത്. ഇതുവെച്ചാണ്  കഴിഞ്ഞ  രണ്ടു വർഷം തിമിര്‍ത്തു ആടിയത്. പാവം പിടിച്ച മറ്റു എക്സിക്യൂട്ടീവ്സ് അറിഞ്ഞുവരുമ്പോള്‍  അത് നടപ്പാക്കിയിരിക്കും, അതായിരുന്നു കഴിഞ്ഞ രണ്ടു വർഷം നടന്നത്

7) കഴിഞ്ഞ  നാളുകളില്‍ ടിജെ പക്ഷമായീരുന്ന ഒരാള്‍ ഇപ്പോള്‍ പി എസ് പക്ഷത്തു ആയപ്പോള്‍ കഴിഞ്ഞ വർഷം റ്റിജെ  എങ്ങനെ ജയിച്ചു എന്നുള്ളതിന്റെ സൂത്രവാക്യം പുറത്തായീ. റ്റെല്ലേഴ്സ് ആയിരുന്ന പാവം പാസ്റ്റർ കണ്ടത് നൂറു വോട്ടുകെട്ടുകള്‍ ആയി മാറ്റിവച്ചിരിക്കുന്ന പി എസ് ഫിലിപ്പിന്റെ രണ്ടു കെട്ടിന്റെ മുകളില്‍ നിന്ന് 25 വീതം മാറ്റി വിശുദ്ധ റ്റി ജെയുടെ ഇരുപതഞ്ചു വീതം വച്ച് ആ രണ്ടുകെട്ടുകള്‍ റ്റിജെക്കു ആക്കിമാറ്റി. അങ്ങനെയായിട്ടുപോലും 30 വോട്ടിന്റെ  ഭുരിപക്ഷമാണ് ഈ വിശുദ്ധ അപ്പോസ്തലനു കിട്ടിയത്. അതും തന്റെ സുപ്രീം പൗവറില്‍ ആയിരിക്കും ചെയ്തത് അല്ലെ? ഇതെല്ലാം ചെയ്യിക്കുന്നത് റ്റിജെയുടെ വലങ്കയ്യായീ പ്രവർത്തിക്കുകയും ആസനം താങ്ങി നടക്കുകയും ചെയ്യുന്ന Rev തോമസ്‌ മാത്യു എന്ന ഒരു കൊച്ചു ദൈവദാസനാണ്. ഇതുപോലെയല്ലേ എല്ലാ പ്രാവശ്യവും ചെയ്തു ജയിച്ചിട്ടുള്ളത് ?

8) എന്ത് അധികാരത്തിലാണ് ഇതിയാന്‍ ചെയര്‍മാന്‍ ആയി തുടര്‍ന്നത്? തിരഞ്ഞെടുക്കുന്ന സുപ്രണ്ടാണ് പിന്നിട് എല്ലാം ചെയ്യൂന്നത്. പക്ഷെ ഇവിടെ കണ്ടത്  റ്റിജെ  ആദ്യം മുതല്‍ അവസാനം വരെ കള്ളം കാണിക്കുകയും, ക്ഷമപറയുകയും,  ചെയ്യാനുള്ള സാഹചര്യമായീ ഇതിനെ ഉപയോഗിക്കുകയായിരുന്നു.

9) ഈ പ്രവശ്യവും ഇത് ചെയ്യുവാന്‍ തന്നെ തിരുമാനിച്ചെങ്കിലും, ദൈവം ഇടപെട്ടു അതിനാല്‍ അത് സാധിച്ചില്ലങ്കിലും ബാക്കിയുള്ള എല്ലാ വൃത്തികേടുകളും  ചെയ്തു.

10) തിരഞ്ഞെടുപ്പിന്  സഹായിക്കുന്നവരെ  എന്ത് വിലകൊടുത്തും നിലനിര്‍ത്തുന്നൂ. അക്ഷരാഭ്യാസം പോലും ആ കാര്യത്തില്‍ റ്റി ജെക്ക് പ്രശ്നമല്ല. ടൗണ്‍ ചർച്ചുകള്‍ അവര്‍ക്കും ബന്ധുക്കള്‍ക്കും  വീതിച്ചു കൊടുക്കും.

11) ഇലക്ഷന്‍ കമ്മീഷന്‍ ഉടന്‍ നടപ്പാക്കുക. അവര്‍ തിരഞ്ഞെടുപ്പ് നടത്തട്ടെ. അവര്‍ തിരുമാനിക്കട്ടെ കാര്യങ്ങള്‍. സ്വാതന്ത്രമായീ  നിലപാടുകള്‍ എടുക്കുവാന്‍  കഴിയുന്നവര്‍ ആയിരിക്കണം. ഇലക്ഷന്‍  ദിവസമല്ലല്ലോ തിരുമാനിക്കുന്നത് ആര് നില്‍ക്കണമെന്ന്, നില്‍ക്കുന്നവര്‍ വളരെ നാളുകള്‍ക്കു മുമ്പുതന്നെ പണം മുടക്കിയിരിക്കുന്നവരല്ലേ?? പിന്നെ എന്തിന്നാണ് ഈ പ്രഹസനം? ഇനി ഇലക്ഷന്‍ ദിവസം അവിടിരുന്നു റ്റി ജെയും പി എസ് നെയും കള്ളം പറയുവാനും, ചെയ്യുവാനും പിന്നീട് ക്ഷമപറയുവാനും, പൊതുജനത്തെ വിഡ്ഢിക്കളാക്കുന്നതും നിര്‍ത്തണം.

12) നോമിനേഷന്‍ ബാലറ്റ് എന്നുള്ള സിദ്ധാന്തം അവസാനിപ്പിക്കണം. ജനങ്ങളുടെയും മറ്റുള്ളവരുടെയും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്.  പാനലുകള്‍ ആദ്യം തന്നെ സെലക്റ്റു ചെയ്തു വച്ചിരിക്കുന്നത് എന്തിന്നാണ് ? വീണ്ടും എഴുതിയിടിപ്പിച്ചു ജനത്തിന്റെ സമയവും മനസും തളര്‍ത്താനുള്ള തന്ത്രം മാത്രമല്ലേ  ഇത്?   ഇതിന്റെ പ്രായോഗിക വശം എന്താണന്നു മനസിലാക്കുന്നില്ല, മത്സരാർത്ഥികള്‍ നേരിട്ട് നോമിനേഷന്‍ കൊടുക്കട്ടെ.

13) മൂന്നില്‍ രണ്ടു ഭുരിപക്ഷം എന്ന  ശിലായുഗ സിദ്ധാന്തമാണ്‌ റ്റിജെക്കു സകല കള്ളവും വഞ്ചനയും ചെയ്യുവാന്‍ സഹായിക്കുന്ന ഘടകം, അവിടെയാണ് എല്ലാം ചെയ്യുവാന്‍ സാഹചര്യങ്ങള്‍ ലഭിക്കുന്നത്, അവിടെ ആടിനെ പട്ടിയാകുന്നു, പിന്നിട് പേപ്പട്ടിയാക്കുന്നു, പിന്നിട് തല്ലികൊല്ലുന്നു, ഇതാണ് സംഭവിക്കുന്നത്‌. കള്ളത്തരവും, ഭീഷിണിയും,പണവും,സ്വാധിനവും. അധികാരത്തിനു വേണ്ടിയുള്ള ഗ്രൂപ്പ്‌ മാറ്റവും ആണല്ലോ നമ്മുടെ ഇലക്ഷനില്‍ ഇന്നുവരെ നാം കണ്ടിട്ടുള്ളത്‌ അല്ലാതെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതായീ  ആരും പറഞ്ഞു കേട്ടില്ല, അറിയത്തും ഇല്ല. പരിശുദ്ധാത്മാവ് ആണങ്കില്‍  ഈ രണ്ടുപേരെ മാത്രമേ ആത്മാവ് കാണുന്നുള്ളോ ??????      

14) റ്റിജെയുടെ രണ്ടാംനിര നേതൃത്വത്തില്‍ ആര്‍ക്കും  ഏലിശക്കു ലഭിച്ചതുപോലെ ആത്മാവിനെ പകരുന്നില്ലേ?? അസിസ്റ്റന്റായിട്ട് മാത്രമേ ആത്മാവ് കാണുന്നുള്ളോ?

15) അതുകൊണ്ട് മൂന്നില്‍ രണ്ടു ഭുരിപക്ഷം എന്നുള്ളത് മാറ്റണം, മറ്റാരും കടന്നു വരാതെയിരിക്കാൻ ഉള്ള വലിയ മതില്‍ക്കെട്ടാണ് ഉണ്ടാക്കിവെച്ചിരിക്കുന്നത്. മാറി മാറി എല്ലാ വർഷം ഭരിച്ചിട്ടു സഭകള്‍ പലതും അടഞ്ഞുപോയതല്ലാതെ എന്ത് ഗുണമാണ്  ( നേതാക്കന്മാർക്കല്ലാതെ ) അസ്സംബ്ലീസ്‌ ഓഫ് ഗോഡ് പ്രസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത് ?

16)  ഉച്ചത്തില്‍ വിളിച്ചു പറയുന്ന സംഭവങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ. പുതിയ ആളുകള്‍ നേതൃത്വത്തില്‍  കടന്നു വരണം, സ്വന്തം ഉയര്‍ച്ച നോക്കാതെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് വേണ്ടി പ്രവത്തിക്കണം, എന്നൊന്നും ?

17) അതുകൊണ്ട് വ്യക്തമായ ഒരു കാഴ്ച്ചപ്പാടുള്ള  ഒരു ഇലക്ഷന്‍ കമ്മിഷനും,ഒരു ട്രാന്‍സ്ഫര്‍  കമ്മിഷനും  എ ജിക്ക് അത്യാവശ്യമായിരിക്കുന്നു. വികലമായ പ്രർത്തികളെ  നിർത്തലാക്കുവാന്‍ ഇത് അനിവാര്യമാണ്.  അവരുടെ  നിയന്ത്രണത്തില്‍ ഒരു വോട്ടിന്റെ ഭുരിപക്ഷത്തിലും ജയിക്കുന്ന സാഹചര്യം സംജാതമാകണം. എങ്കില്‍ മാത്രമേ നേതാക്കന്മാരുടെ ഈ മാതിരിയുള്ള വികലവും പൈശാചികവുമായ  പ്രവർത്തികള്‍ക്ക് അവസാനമുണ്ടാകു.. മറ്റനേകര്‍ക്ക് നേതൃത്വത്തില്‍ കടന്നു വരുവാനുമുള്ള സാഹചര്യങ്ങള്‍   ഉണ്ടാകുകയുള്ളൂ

18) വളരെ  അനിവാര്യമായ ഒരു ചോദ്യം ഇവിടെ  അസ്സംബ്ലീസ്‌ ഓഫ് ഗോഡിലെ ദൈവദാസന്മാരോടും  സഭയോടും ചോദിക്കുന്നു.  ഈ പ്രായമായ  രണ്ടു പേരുടെ മൂട് താങ്ങികള്‍ ആയിരിക്കാതെ  ഇവര്‍ക്ക് പകരം ഇവരുടെ കാലശേഷം എങ്കിലും ഈ പ്രസ്ഥാനത്തെ നയിക്കുവാന്‍ നിങ്ങള്‍ ആരെയെങ്കിലും വളര്‍ത്തിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍  ആ രണ്ടു നേതാക്കന്മാര്‍ ആരും  അങ്ങനെ ചയ്യുവാന്‍ ആത്മാവ് അവരെ പ്രേരിപ്പിച്ചിട്ടില്ല. ഈ പ്രസ്ഥാനത്തിന്‍റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് വിചാരം ഇല്ലയോ ???? പഴമക്കാര്‍  പറയുന്നതുപോലെ “ഉണ്ണുന്ന നായര്‍ അറിഞ്ഞില്ലങ്കില്‍ വിളമ്പുന്ന അച്ചി അറിയണം” ..

19) പത്തു പേരുള്ള  ഒരു സെക്ഷനിലെ തിരഞ്ഞെടുപ്പ് നടത്തുന്നത് PSC യുടെ  ടെസ്റ്റിനേക്കാള്‍  വളരെ സെക്യൂരിറ്റിയില്‍ ആണല്ലോ. മേഖലയില്‍ നിന്ന്, എക്സിക്യൂട്ടീവില്‍ നിന്ന്, നിരീക്ഷകര്‍ എന്നുവേണ്ട സകല ഫോഴ്സുമായീ വരുമ്പോൾ 1350  പേര്‍ കൂടുന്നിടത്ത്  എല്ലാവരെയും  വിഡഢികള്‍  ആക്കാൻ ഇനിയും ആരെയും അനുവദിക്കില്ല.

20) നമ്മടെ സംഘടന ഒരു രജിസ്റ്റേർഡ് ആയസ്ഥിതിക്കും  മറ്റു പലകാരണങ്ങളാലും, ഒരു A4 സൈസ് വെള്ള പേപ്പറും 5 രൂപയുടെ  കോര്‍ട്ട് ഫീ  സ്റ്റാമ്പും ഇറങ്ങി പുറപ്പെടാന്‍ ഒരാളും മതി ഇന്നേവരെ കാണാത്ത മഹാ അത്ഭുതകങ്ങള്‍  കാണാന്‍. നമുക്ക് ഒരു റിട്ടയേർഡ് ജഡ്ജ് ഉണ്ടല്ലോ ചോദിച്ചു മനസില്ലാക്കു.    അടിമുടി സമഗ്രമായ മാറ്റം എല്ലാ മേഖലയിലും, സിസ്റ്റത്തിലും   ആവശ്യമായിരിക്കുന്നു.  ഉടനെ അങ്ങനെ സംഭവിച്ചില്ലങ്കിൽ കുട്ടികള്‍ ഇല്ലാത്ത കുടുംബം പോലെ ഈ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനം നിലച്ചുപോകം. അതിനു സമയം അധികം വേണ്ടിവരില്ല.

A – ആത്മിയന്മാരുടെ കള്ളത്തരം നിര്‍ത്തുവാന്‍ ഒരു ഇലക്ഷന്‍ കമ്മിഷന്‍ പാനലിന് അതിതമായീ കൊണ്ടുവരുക.

B – നോമിനേഷന്‍  ബാലറ്റിലൂടെയുള്ള  തിരഞ്ഞെടുപ്പ് നിര്‍ത്തി, നില്‍ക്കുന്നവര്‍ നോമിനേഷന്‍ ഇലക്ഷന്‍ കമ്മിഷന് നല്‍ക്കുക, അവര്‍ പഠിച്ചു തീരുമാനിക്കട്ടെ.

C – മൂന്നില്‍ രണ്ടു ഭുരിപക്ഷം എന്നുള്ളതു  നിര്‍ത്തലാക്കി ഒറ്റ വോട്ടിന്‍റെ ഭുരിപക്ഷം പ്രാബല്യത്തില്‍ കൊണ്ടുവരുക (അപ്പോസ്തല പ്രവർത്തിയിൽ മത്യാസിന്റെ പേര് വരുന്നതു വരെ നറുക്കിട്ടില്ലല്ലോ)

D – സുതാര്യമായ ഒരു ട്രാന്‍സ്ഫര്‍ കമ്മിറ്റിക്കു രൂപം കൊടുക്കുക, അവര്‍ പഠിച്ചു തിരുമാനിക്കട്ടെ ആരെ എവിടെ വിടണമെന്ന്.

E – തോന്നിയവാസം കാണിക്കാനുളള സുപ്രണ്ടിന്റെ പരമാധികാരം എടുത്തുമാറ്റുക.

F – ആരും പൂർണ്ണരല്ല, അതുകൊണ്ട് എക്സിക്യൂട്ടീവ്  കമ്മിറ്റിക്കു ഒരു ഉപദേശക സമതി ഉണ്ടാക്കണം. ഇത് അവതരിപ്പിച്ചു  പലരും റെസല്യോഷൻ കമ്മറ്റിക്ക് ആപ്ലിക്കേഷന്‍ രേഖാമൂലം  കൊടുത്തിരുന്നു, തിരഞ്ഞെടുപ്പിന്റെ അവസാനം ഒന്നും ഉണ്ടായില്ല, പക്ഷെ ഒന്ന് ഓര്‍ക്കണം ഇനിയുള്ള കോണ്‍ഫറന്‍സില്‍  ഒരു തീരുമാനം ഉണ്ടാക്കിട്ടു വേണം അടുത്ത ഇലക്ഷനുള്ള ബാലറ്റ് പേപ്പർ പ്രിന്റു ചെയ്യൂവാന്‍ അല്ലങ്കില്‍ കോടതി വിധി വരുന്നതുവരെ തിരഞ്ഞെടുപ്പിനു കാത്തിരിക്കേണ്ടി വരും. അതിനു മുമ്പ് ഇതു എല്ലാ എക്സിക്യൂട്ടീവ് മെമ്പേഴ്സിനും പ്രസ്ബറ്റേഴ്സിനും അയച്ചു കൊടുക്കുന്നതായിരിക്കും. അവസാനം ഞങ്ങള്‍ ഒന്നുമറിഞ്ഞില്ലന്നു ആരും പറയരുത്.

അടുത്ത ആഴ്ച്ച വായിക്കുക!!!
 (വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം)
Rev ബാബു ജോര്‍ജ്ജിന്റെ വഴിയില്‍ Rev.റ്റി ജെ ശാമുവേലും    

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.