തങ്കുവിനെ താങ്ങുന്ന സാംങ്കു

തങ്കുവിനെ താങ്ങുന്ന സാംങ്കു
June 16 22:46 2018 Print This Article

ഒരു കൊടുംകൊലപാതകത്തെ ” വെറുമൊരു ദുരഭിമാന കൊല “ എന്നെഴുതി നിസ്സാരവൽകരിച്ചു കാണിക്കുകയും, പെൺകുട്ടി പരാതിപ്പെട്ട നിമിഷം പോലീസ് അന്വേഷിച്ചാൽ പോലും കൊലപാതകം തടയാൻ പറ്റുമായിരുന്നില്ല എന്നും, കേരളത്തിലേ നിലവാരം പുലർത്തുന്ന മലയാള ചാനലുകൾ, മനോരമയും മാതൃഭൂമിയും അടക്കം നടത്തിയ ശ്രദ്ധ തിരിച്ചുവിടൽ നടപടിയുടെ ഭാഗമാണ് തങ്കു വിന്റെ നേർക്കുള്ള ആരോപണം എന്നും പ്രസിദ്ധ പത്രമുടമ!! തങ്കുവിന്റെ മൂട് താങ്ങിയുടെ കണ്ടുപിടുത്തം കാണുമ്പോൾ ചുമ്മാ പാച്ചർ സാങ്കുവിനും ഇതിലൊക്കെ പങ്കു ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു !!!!

പോലീസുകാർക്ക് പറ്റിയ പിഴവ് മനസ്സിലാക്കി ഗവണ്മെന്റ് അവർക്കെതിരെ ശക്തമായ നടപടി എടുത്തത് ഇയാളുടെ കണ്ണിൽ പെടാത്തതു കൊണ്ടാവാം “താങ്ങി“ എഴുതുന്നത് എന്ന് മനസ്സിലാക്കുമ്പോൾ താങ്കളുടെ പത്ര ധർമ്മം വീണ്ടും താങ്കൾ വെളുപ്പെടുത്തുകയാണ്, സുഹൃത്തേ …
പാച്ചരായ താങ്കളുടെ രാഷ്ട്രീയ ചായ്‌വ് കാണുമ്പോൾ സഹതാപം തോന്നുന്നു….

അനീതിക്കും അധർമ്മത്തിനും വേണ്ടി
നിലകൊള്ളുന്ന ഇയാളുടെ പത്രക്കുറുപ്പ് കണ്ടാൽ മാതൃഭൂമിയും മനോരമയും അടക്കമുള്ള മാധ്യമങ്ങൾക്കു ഇയാളുടെ മാധ്യമ ധർമ്മ ക്‌ളാസ്സുകൾ അനിവാര്യമാണെന്ന് തോന്നിപ്പോകും .
പഠിപ്പും വിവരവും ഉള്ളവർ, വ്യക്തമായി വിശകലനം ചെയ്തു, ഫ്രീഡം ഓഫ് സ്‌പീച്ചിന്റെയും, വിവരാവകാശ നിയമത്തിന്റെയും അടിസ്ഥാനത്തിൽ, ഒരു എഡിറ്റോറിയൽ ബോർഡിന്റെ വ്യക്തമായ അപഗ്രഥനത്തിനു ശേഷം പുറത്തു വിടുന്ന വാർത്തകൾ പൊതുജനം അറിയുന്നതാണ് ഇയാളുടെ നോട്ടത്തിൽ തെറ്റ്.

സുവിശേഷത്തിന്റെ മറവിൽ നടത്തുന്ന തട്ടിപ്പുകൾ പുറം ലോകം അറിയുക വഴി ഒരു പക്ഷെ ഇത്തരക്കാർക്ക് നോവും. കാരണം ഈ പത്ര പുംഗവനും ചെയ്യുന്നത് അതെ തരത്തിലുള്ള തട്ടിപ്പു തന്നെ. അതിനു തടയിടുന്ന ചാനലുകൾ നിലവാരമില്ലാത്തവരും, ഗൂഢലക്ഷ്യമുള്ളവരും ആന്നെന്നാണ് ഇയാളുടെ ഭാഷ്യം!!!! ഒരിക്കൽ പ്രോസ്പിരിറ്റി തീയോളജിയെ എതിർത്ത് കൊണ്ട് എഴുതുകയും വാതോരാതെ പറയുകയും ചെയ്തവൻ ഹല്ലെലുയ്യ പാടി പാടി കിട്ടിയ ഡോളറിന്റെ പച്ചപ്പിൽ കണ്ണഞ്ചിപ്പോയ സാങ്കു തങ്കുവിന്റെ ചെരുപ്പ് നാക്കിയില്ലെങ്കിലേ അതിശയം ഉള്ളു… നാളെ ഒരുപക്ഷെ സാങ്കു ബ്രദർ ആയങ്കിലോ??

“ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ “ കാണിക്കുന്ന നന്ദിയുള്ള സേവകന് ഇത്രയൊക്കെ അല്ലെ ചെയ്യാൻ പറ്റു ?
തിരിഞ്ഞു വന്ന വഴിയേ ഒന്ന് നോക്കിയാൽ താങ്കൾക്ക് ഇതേ പോലെ പേന ഉന്താൻ ലജ്ജ തോന്നുന്നില്ലേ ??

ലക്ഷങ്ങളെ സ്നാനപെടുത്തുന്നതും സഭയിൽ ചേർക്കുന്നതും ആണ് സ്വർഗത്തിൽ പോകാൻ ഉള്ള മാനദണ്ഡം എന്ന് പ്രചരിപ്പിച്ചു, തങ്കുവിനെ വാഴ്ത്തിപ്പാടുന്ന താങ്കൾക്കു വിശ്വാസ സമൂഹത്തിനോട് എന്ത് പ്രതിബദ്ധത ആണ് ഉള്ളത് ?

താങ്കൾക്കു തങ്കുവിന്റെ ജാതകം അറിയാമെന്നത് കൊണ്ട് മറ്റുള്ളവർ താങ്കൾ പറയുന്നത് അപ്പടി വിഴുങ്ങണമെന്നും നിയമ വ്യവസ്ഥിതികളെ പൂർണമായും അംഗീകരിച്ചു വാർത്തകൾ പുറത്തുവിടുന്ന ചാനലുകളെ തള്ളണമെന്നും ആണോ താങ്കൾ പറഞ്ഞു വരുന്നത് ?

ഇനി മാതൃഭൂമിയും മനോരമയും തങ്കുവിന് എതിരെ നടത്തിയത് അസത്യ പ്രചാരണം ആണെങ്കിൽ ശക്തമായ നിയമനടപടിക്ക് എന്തുകൊണ്ട് താങ്കളുടെ തലതൊട്ടപ്പൻ മുതിരുന്നില്ല ? അയാൾക്ക്‌ ഇല്ലാത്ത നോവ് നിങ്ങൾ ചുമലിലേറ്റിയതു “ തുട്ടു” കൈ പറ്റിയിട്ടല്ലേ ഇഷ്ടാ ?

യഥാർത്ഥ പത്ര ധർമ്മം ഒഴുക്കിനെതിരെ നീന്തുകയാണ്. അല്ലാതെ പണം പറ്റി മൂട് താങ്ങുന്നതിനെ പത്ര ധർമ്മം എന്നല്ല വിളിക്കുക…. പിന്നെ ഉദര പൂരണത്തിനു വേണ്ടി താങ്കൾ നടത്തുന്ന, മെഗാ ഹാലേലുയ്യ എന്ന് താങ്കൾ കരുതുന്ന ഇത്തരം മഞ്ഞ വാർത്തകൾ, ഓർക്കുക പൊതുജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും ..
സത്യത്തിനു വേണ്ടി നിലനിൽക്കാൻ ഒരു ശ്രമം നടത്തികൂടെ എന്ന് ദുഖത്തോടെ ചോദിക്കട്ടെ?

NB: താഴെ കൊടുത്തിരിക്കുന്ന ലേഖനത്തിലേ പൊതുവായ നിലപാടിനെ ആണ് ഞാൻ സഭ്യമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. വികാരപരമായ പ്രതികരണവും, തിരശീലക്കു പുറകിൽ നിന്നുള്ള കൂലി എഴുത്തുകളും അനഭിമതമല്ല. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് എതിർക്കുന്നത് അല്ലെ ഉത്തമം?

ജോയ്‌സ് തോന്നിയാമല

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.