ഞായറാഴ്ച ശബരിമലയിലെത്തിയ നാല് ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താന്‍ പൊലീസ് അനുമതി. ട്രാന്സ്ജെന്ഡറുകള് എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് ഇന്നലെ പൊലീസ് അനുമതി നിഷേധിച്ചത്.ഇവര്‍ക്ക് ദര്‍ശനത്തിനു സുരക്ഷ നല്കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചിരുന്നു.
തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ്. ഇന്നലെ ശബരിമലയില്‍ പോകാന്‍ എത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. നാളെത്തന്നെ ശബരിമലയില്‍ എത്തുമെന്ന ട്രാന്‍സ്ജെന്‍ജേഴ്സ് അറിയിച്ചു.
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്താന്‍ യാതാരു വിലക്കും ഇല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. പന്തളം കൊട്ടരാവും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ഇന്നലെ എരുമേലിയിലെത്തിയ ശേഷം മലകയറാതെ മടങ്ങിയത്. പൊലീസ് അനുമതി നല്കിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്നു ശബരിമലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.