സംസ്ഥാനത്തെ എഡിജിപി ടോമിന് തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി.
എറണാകുളത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍സ് പള്ളിയില്‍.
കൊച്ചിയിലെ സിനിമാ, ടിവി പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആയ റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി. തികഞ്ഞ മൃഗസ്നേഹിയായിരുന്നു. തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചിരുന്നു.
കാര്‍ഷിക രംഗത്ത് പ്രത്യേക മുദ പതിപ്പിച്ചിരുന്നു അനിത. ലണ്ടന്‍ സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ 8 ഗ്രേഡില്‍ പിയാനോ കോഴ്സ് പാസ്സായ അനിത നല്ലൊരു പിയനോ വിദഗ്ദയുമായിരുന്നു.
ഔദ്യോഗിക പോലീസ് ജീവിതത്തിന്റെ വര്‍ണ്ണാഭങ്ങളൊന്നും ഇഷ്ട്ടപ്പെടാതിരുന്ന അനിത എളിമയുടെയും, ലാളിത്യത്തിന്റേയും പ്രതീകമായിരുന്നു..
ആദരാഞ്ജലികള്‍ !
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.