ഞങ്ങൾ വീണ്ടും കാണും എന്ന പ്രത്യാശയുമായി Mrs.ടോപ്‌നോ

ഞങ്ങൾ വീണ്ടും കാണും എന്ന പ്രത്യാശയുമായി Mrs.ടോപ്‌നോ
May 22 00:28 2018 Print This Article

ഇക്കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയിൽ സുവിശേഷ വിരോധികളുടെ ആക്രമണം കടുത്തതാകുന്നു. സോഷ്യൽ മീഡിയയിൽ കൂടിയും, മാധ്യമങ്ങളിൽ കൂടിയും നാം പലതും കാണുകയും കേൾക്കുകയും ചെയ്‌യുമ്പോൾ നഷ്ടത്തിന്റെ വില നാം ദൂരെ നിന്നു മാത്രം കാണുന്നു.

എന്നാൽ അത് അടുത്തനുഭ വിക്കുന്നവർക്കു നാം പുറമെ നിന്ന് വീക്ഷിക്കും പോലെ അല്ല. സുവിശേഷ വിരോധികളാൽ പലരും ആക്രമിക്കപ്പെടുമ്പോൾ പ്രത്യാശ വർദ്ധിക്കുകയും കുടുംബങ്ങൾ ക്രിസ്തുവിനുവേണ്ടി എരിഞ്ഞു ശോഭിക്കുകയും ചെയ്‌യുന്നു.

അതിനുദാഹരണം ആണ് കഴിഞ്ഞദിവസം ജാർഖണ്ടിൽ തലയറുക്കപെട്ട പാസ്റ്റർ എബ്രഹാം ടോപിനോ യുടെ കുടുംബം. അവരുടെ പ്രത്യാശ നമ്മുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതാണ്. തീയുടെ ചൂട് ഏറുമ്പോഴും വചനത്തിൽ ആശ്വാസം കണ്ടെത്തുകയാണ്. എന്നാൽ ഇവരുടെ ഒറ്റപ്പെടുന്ന കുടുംബങ്ങളെ സംരക്ഷിക്കുക എന്നത് അത്ര എളുപ്പം അല്ല, ആയതിനാൽ സാധാരണക്കാരിൽ ആദിവാസികളുടെ ഇടയിൽ പ്രവർത്തിച്ച പാസ്റ്റർ എബ്രഹാം ടോപ്നോക്കു സ്വന്തമായി ഒരു ഭവനമോ സ്ഥലമോ ഇല്ല എന്നത് ആകുടുംബത്തെ തെല്ലു വേദനയിലാക്കുന്നുണ്ട്.

ആയതിനാൽ ഇന്ത്യ ദൈവസഭ സെന്റർ ഈസ്റ്റ് റീജിയൻ ഓവർസിയറും (പാസ്റ്റർ. ബെന്നി ) കൂട്ടരും ഈ കുടുംബത്തെ സന്ദർശിക്കാൻ ഇടയായി. ഭർത്താവിന്റെ വേർപാടിൽ തീരാത്ത വേദനയുണ്ടാക്കിയ സംഭവത്തിനിടയിലും പ്രത്യാശയുടെ വാക്കുകൾ ആയിരുന്നു പ്രിയ സഹോദരിക്ക് പറയുവാനുള്ളത് ” ഞങ്ങൾ വീണ്ടും കാണും ” എന്നുതന്നെയാണ് അവരുടെ പ്രത്യാശ ഇവരെ സഹായിക്കാൻ മനഃസാക്ഷിയും സ്നേഹവും ഉള്ളവർ തയ്‌യാറാകേണ്ടത് ആവശ്യമാണ്.

ഭരണാധികാരികളും സഭകളും ഒക്കെ പലപ്പോഴും ഇവരെ മറന്നാലും അറിഞ്ഞ സത്യത്തിനു വേണ്ടി നിൽക്കുക എന്നതാണ് ഇവരിലെ പ്രത്യേകത. ജാർഖണ്ഡിൽ അനേക ദൈവദാസന്മാർ ഇത്തരത്തിൽ പലരീതിയിലും പീഡകളിൽക്കൂടി കടന്നു പോകുന്നുണ്ട്. പലതും പുറം ലോകം അറിയുന്നില്ല. ജീവൻ പണയം വെച്ച് സുവിശേഷ വിലക്കുവേണ്ടി വിലകൊടുക്കുന്ന അനേക ദൈവദാസന്മാർ ഇവിടെയുണ്ട്. ഇവിടെയുള്ളവർ പലപ്പോഴും ഗ്രാമീണരും സമൂഹം ഭ്രഷ്ട് കല്പിക്കപ്പെട്ടവരിലും പെടും. ക്രിസ്തുവിനെ അറിഞ്ഞത് നിമിത്തം പലപ്പോഴും അവഗണനയും, പീഡയും ഇവർ നേരിടുന്നു.

രക്തസാക്ഷികൾ എപ്പോഴും സഭയുടെ വളർച്ചയാണ്. ചിന്തപ്പെടുന്ന ഓരോ തുള്ളി രക്തത്തിൽ നിന്നും സഭ വളർന്നിട്ടേയുള്ളു, എങ്കിലും അവരുടെ ഭവനത്തിനു സ്നേഹവും കരുതലും സപ്പോർട്ടും ആവശ്യമാണ് നിത്യതയുടെ ശ്രേഷ്ടത മനസിലാക്കിയ ഭാര്യാസഹോദരിയുടെ പ്രത്യാശയുള്ള വാക്കുകൾ അമ്പരപ്പിക്കുന്നതാണ്. അവർ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ യേശുവിന്റെ പൊന്മുഖം ഓർത്തു സന്തോഷിക്കുകയാണ്. സഭ പരിശുദ്ധാത്മാവിനാൽ വളർത്തപ്പെടുമ്പോൾ പാതാളഗോപുരങ്ങൾക്കു സഭയെ തകർക്കാൻ കഴിയില്ല.

മരണത്തെ ജയിച്ച ക്രിസ്തുവിന്റെ പോരാളികളായി തുടരാൻ തന്നെയാണ് പാസ്റ്റർ എബ്രഹാം ടോപ്‌നോയുടെ ഭാര്യയുടെ തീരുമാനം. ലോകത്തിലെ ഒരു കഷ്ടതക്കും തങ്ങളുടെ വിശ്വാസത്തേയും, പ്രത്യാശയേയും തകർക്കാൻ കഴിയില്ല. ജാർഖണ്ഡിൽ പല സഭാഹാളുകളും തകർക്കപ്പെട്ടിട്ടുണ്ട്, പലരെയും കള്ളക്കേസുകളിൽ കുടുക്കി അകത്തിടാറുണ്ട്, അങ്ങനെ അവർ അനുഭവിക്കുന്ന കഷ്ടങ്ങൾ ഏറെയാണ്. അവരെ ഓർത്തു പ്രാർത്ഥിക്കുകയും അവർക്കായി സഹായിക്കുന്ന കരങ്ങൾ ഒരുക്കപ്പേടേണ്ടത് ആവശ്യമാണ്.

സഭാ വ്യത്യാസമെന്യേ ഇവരുടെ കുടുംബത്തിനായി പ്രവർത്തിക്കാൻ സജ്ജരാകാം. ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി രക്തസാക്ഷികൾ ആകേണ്ടിവന്നാലും തേജസ്സിൽ യേശുവിന്റെ പൊന്മുഖം കണ്ടു സന്തോഷിക്കുന്ന നാൾ വിദൂരം അല്ല …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.