ജൂലൈ 3ന് പുനലൂരില്‍ വീണ്ടും തിരഞ്ഞെടുപ്പു മാമാങ്കം

ജൂലൈ 3ന് പുനലൂരില്‍ വീണ്ടും തിരഞ്ഞെടുപ്പു മാമാങ്കം
June 22 22:39 2018 Print This Article

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡില്‍ മേഖലാ തിരഞ്ഞെടുപ്പ് മാമാങ്കം ജൂലൈ 3 നു നടക്കും. മേഖല ഡയറക്ടര്‍ സ്ഥാനം രണ്ടു വർഷം ആയിരുന്നെങ്കിലും പാസ്റ്റർ. പൗലോസ്‌ ഒരു വർഷം പൂർത്തിയാക്കി, അസംബ്ലീസ് ഓഫ് ഗോഡില്‍ സെക്രട്ടറി ആയീ പ്രൊമോട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ്  പുതിയ ഡയറക്ടർ തസ്തികക്ക്  ഒഴിവുണ്ടായത്. കാലാവധി പൂര്‍ത്തിയാകാതെ മറ്റു സ്ഥാനങ്ങളില്‍ പോകുമ്പോൾ  അസംബ്ലീസ് ഓഫ് ഗോഡില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുവാന്‍ ചിലവാകുന്നത് ലക്ഷകണക്കിന് രൂപയാണ്. ഇത് ദൈവദാസന്മാർക്ക് വിവിധ സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ളതാണ്. ഇതിനു കാരണക്കാരനായ  പാസ്റ്റർ. ടി വി പൗലോസ്‌ ഈ ചിലവിന്‍റെ  75% രൂപ ഈ തിരഞ്ഞെടുപ്പിന് ചിലവാക്കുവാന്‍ ബാദ്ധ്യസ്ഥനാണ്. ഇനിയെങ്കിലും ഇത്തരം പാഴ്ച്ചിലവുകള്‍ മിനിമൈസ് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. പണം ആവിശ്യവമുള്ളവരും, നിങ്ങള്‍ മന:പൂര്‍വ്വം കൊടുക്കാത്തതുമായ അനേക ദൈവദാസന്മാര്‍ ഉണ്ടന്നോര്‍ക്കുക. ലഭിച്ച സ്ഥാനങ്ങളില്‍ നിന്ന് കാലാവധി  പൂര്‍ത്തിയാക്കി ഇറങ്ങുക. അല്ലാത്ത പക്ഷം വീണ്ടും  തിരഞ്ഞെടുപ്പ് നടത്താന്‍ ആവിശ്യമായ തുക നല്‍കുക. പടിയിറങ്ങിയ മുന്‍ സെക്രട്ടറി റെവ. തോമസ് ഫിലിപ്പ് അടൂരില്‍ അന്തിയുറങ്ങാന്‍ പണികഴിപ്പിച്ച വീടിനു രണ്ടു കോടിയാണ്  ചിലവ്. ഇപ്പോള്‍  60  ലക്ഷം രൂപ കടമുണ്ട്, ഓ പി എ സഹായിക്കും എന്ന് കരുതുന്നു. അപ്പോള്‍ മനസിലായില്ലേ ഈ സ്ഥാനങ്ങല്‍ വെറും തമാശയല്ല, കാശ് ഇറക്കിയാല്‍ കാശു വാരാന്‍ പറ്റുന്ന മേഖലയാണ് ഇപ്പോള്‍ ക്രിസ്തീയ സംഘടനാ നേതൃത്വങ്ങളെന്ന് നാം അറിഞ്ഞിരിക്കുക.
ടി ജെ യുടെ രണ്ടാംനിര നേതൃത്വ ഗുരുകുലത്തിലെ ക്ലാസ് ലീഡറായ പാസ്റ്റർ. രാജന്‍ എബ്രഹാമിനെയാണ് ടിജെ നിര്‍ത്താന്‍ ആഗ്രഹിച്ചത്. എക്കാലത്തും സഭക്കും ദൈവദാസന്മാര്‍ക്കും ദ്രോഹങ്ങള്‍ മാത്രം ചെയ്തു ശീലമുള്ള പാസ്റ്റർ. രാജന്‍ എബ്രഹാമിനെ ജനങ്ങള്‍ പൂർണ്ണമായീ  കൈയ്യൊഴിഞ്ഞു എന്നത്  റ്റിജെ യുടെ വിശ്വസ്തരായ പാസ്റ്റർ. ജോസ് ടി ജോര്‍ജ്, പാസ്റ്റർ. ഷാബു ജോണ്‍  എന്നിവരുടെ നിര്‍ദ്ദേശാനുസരണം മാറ്റി. ചില വര്‍ഷത്തിനു മുമ്പ് കമ്മറ്റി അംഗം ആയിരുന്ന കാലത്ത് അദേഹത്തിന്റെ കൈയ്യില്‍ സുപ്രണ്ടിന്റെ  അധികാരം വെച്ചുകൊടുത്തിട്ട്  റ്റിജെ യും  മറ്റുള്ളവരും ട്രാന്‍സ്ഫര്‍ പ്രശ്നത്തില്‍ നിന്നു രക്ഷപെടുവാന്‍ രാജ്യം വിട്ടുപോയ സാഹചര്യത്തില്‍ ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കണ്ടതുപോലുള്ള തന്റെ പ്രവര്‍ത്തനം ഏറെക്കുറെ എല്ലാ ദൈവദാസന്മാരും അനുഭവിച്ചതാണ്‌. പാസ്റ്റർ. രാജന്‍ അബ്രഹാമിനെ നിര്‍ത്തുവാന്‍ ടിജെ പറഞ്ഞെങ്കിലും തന്റെ ചാണക്യതന്ത്രത്തില്‍ പാസ്റ്റർ. രാജന്‍ എബ്രഹാമിനെതിരെ കടുത്ത എതിര്‍പ്പ് ഉണ്ടാക്കാനും റ്റിജെ തന്നെയാണ് തന്റെ അണികള്‍ക്ക്  നിര്‍ദ്ദേശം കൊടുത്തതെന്നും പറയപ്പെടുന്നു. ദാവിദ് ഉരിയാവിനു കൊടുത്ത പണിയുടെ മറ്റൊരു വേര്‍ഷന്‍ ആണന്നും ആളുകള്‍ പറയുന്നു. എന്തായാലും ആ വൃദ്ധ മനസിനെ നോവിച്ചത് ഒട്ടും ശരിയായില്ല.പകരം കളം തെളിഞ്ഞത് പാവങ്ങളുടെ പടനായകന്‍  എന്ന് അറിയപ്പെടുന്ന പാസ്റ്റർ. ബനാന്‍സോസ് അവർകൾക്കാണ്.

പാസ്റ്റർ. എ. ബനാൻസോസ്

രണ്ടു പ്രാവശ്യം മദ്ധ്യ മേഖലയുടെ ഡയറക്ടര്‍ ആയിരുന്നു. അതിലൂടെ വളരെ സാമ്പത്തിക  അനുഗ്രഹം പ്രാപിച്ചതുമാണ്. കഴിഞ്ഞ ആഴ്ച അടൂരില്‍വെച്ച് ഷാബു ജോണിന്റേയും, ജോസ് ടി ജോർജ്ജിന്റേയും വീദുര നിയന്ത്രണ നേതൃത്വത്തില്‍ നടന്ന നൂറു പേരില്‍ താഴെ കൂടിയ ടി ജെയുടെ ഗ്രൂപ്പ്‌ യോഗത്തില്‍ രാജന്‍ എബ്രഹാമിനെ മാറ്റി ബനാന്‍സോസിനെ നിയമിച്ചു.
2016 -ൽ ടാറ്റാ സുമോയില്‍ ഒരു വണ്ടി ഗൂണ്ടകളും, മാരകായുധങ്ങളുമായീ സജിമോന്‍ ബേബിയെ കൊല്ലുവാന്‍ കൊട്ടാരക്കരയില്‍ ചെന്ന ബനാന്‍സോസിനെ ആരും മറക്കാൻ സാധ്യതയില്ല. അഥവാ ആരെങ്കിലും മറന്നെങ്കില്‍ ചുറ്റുവട്ടമുള്ള ആളുകള്‍ മറന്നിട്ടില്ല. സജിമോനെ കൊല്ലാനുള്ള റ്റിജെ യുടെ ആജ്ഞ ശിരസാവഹിച്ചുപോയ പാവങ്ങളുടെ പടത്തലവനാണ് ശ്രീമാന്‍ ബനാൻസോസ് എന്നുള്ള കാര്യം മനസിലാക്കണം. അന്നുപറഞ്ഞത്‌ ” ഞാന്‍ ബനാൻസോസ് മരക്കാനാണ് എന്റെ പഴയ സ്വഭാവും ഞാന്‍ കളഞ്ഞിട്ടില്ല, എന്ത് ചെയ്യണം എന്ന് എനിക്കറിയാം” എന്നാണ്. ഗള്‍ഫില്‍ പോയപ്പോള്‍ തന്റെ സകല സിദ്ധാന്തവും മാറ്റി അവിടെ  പ്രസംഗിച്ചത് ‘ രാഷ്ട്രീയം പാപമാണ് ‘ ഇനി ഞാന്‍ അത് ചെയ്യുകയില്ല എന്ന് പ്രസ്താവിക്കുക യുണ്ടായി. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി പിടിച്ചു. ഇപ്പോള്‍ പാസ്റ്റർ. മാത്യുസ് കോശിക്കു എതിരായി വാട്സ് ആപ്പിൽ വ്യാജ വാര്‍ത്തകള്‍ വിട്ടു ഉല്‍ഘാടനം നടത്തി.  
കഴിഞ്ഞ രണ്ടു പ്രവശ്യം അധികാരത്തില്‍ വന്ന ഇദ്ദേഹം മേഖലക്കുവേണ്ടി എന്ത് ചെയ്തു? ഏതെങ്കിലും ഒരു കുട്ടിക്ക് ഒരു  പെന്‍സില്‍ പോലും ഇതുവരെ കൊടുത്തിട്ടില്ല. 53 സെക്ഷനില്‍ 25 സെക്ഷനാണ് മധ്യമേഖലയിലുള്ളത്. ഇവിടെ നടക്കുന്ന ഒരു സെക്ഷന്‍ ഇലക്ഷനില്‍  നിന്ന് ആയിരക്കണക്കിന് രൂപയാണ് ഓരോ തിരിരഞ്ഞെടുപ്പും നടത്തുന്നതിന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രവശ്യവും ബനാന്‍സോസ് അധികാരത്തില്‍ വന്നത് പത്തില്‍ താഴെയുള്ള വോട്ടുകളുടെ ഭുരിപക്ഷത്തില്‍ ആയിരുന്നല്ലോ. രണ്ടു പ്രവശ്യം ഒരേ അധികാരത്തില്‍  ജനം കൊണ്ടുവന്നിട്ടും ഒരു ചെറിയ നല്ല കാര്യം പോലും ചെയ്യുവാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ലങ്കില്‍  ഇനി ഒട്ടുസാധിക്കുകയുമില്ല. അതുകൊണ്ട് ജനം മാറി ചിന്തിച്ചിരിക്കുന്നു. മാത്രമല്ല, ഇതേഗ്രൂപ്പിലെ വേറൊരു ദൈവദാസന് ആ സ്ഥാനം കൊടുക്കാമായിരുന്നു. അതായിരുന്നു പക്വതയുള്ള തീരുമാനം. എതിര്‍ ഭാഗം നില്‍ക്കുന്നത്  പാസ്റ്റർ. മാത്യുസ് കോശി സഭാശുശ്രൂഷയുടെ സകല കഷ്ടപ്പാടുകളും നന്നായീ അനുഭവിച്ചു സഭകള്‍ സ്ഥാപിച്ചു,  സഭാകെട്ടിടങ്ങള്‍ പണിതു, വര്‍ഷങ്ങളായി പല സെക്ഷനുകളുടെ പ്രിസ്ബിറ്റർ ആയിരുന്നു. സധാരണ ദൈവദാസന്മാരുടെ പ്രയാസങ്ങള്‍ നന്നായീ മനസിലാക്കുന്ന, മനസിലാക്കുവാന്‍ സാധിക്കുന്ന ഒരു ദൈവദാസന്‍. പിന്നെ ഇപ്പോള്‍ ഉള്ള നേതാക്കന്മാരുടെ അടിസ്ഥാന യോഗ്യതകള്‍ ആയ ബ്ലാക്ക് മാര്‍ക്കുകള്‍ ഒന്നും ഇല്ലാത്ത ദൈവഭക്തിയുള്ള ഒരു മനുഷ്യൻ. സര്‍വ്വോപരി ടിജെ ശാമുവേല്‍ സാറിന്റെ മനുഷത്വമില്ലാത്ത പ്രവർത്തികളും, സഭ തകര്‍ക്കുന്ന സ്വഭാവവും കണ്ടു മനസ്സുമടുത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിജെ പക്ഷത്ത് നിന്ന് പി എസ് പക്ഷം ചേര്‍ന്നു. ശാമുവേല്‍ സാറിന്റെ ഭാര്യ തന്റെ സഹോദരി ആണങ്കിലും, ആ ഒരു പരിഗണക്ക്‌ ഒരിക്കലും കാത്തു നില്‍ക്കുകയോ പരിഗണന പ്രതീക്ഷിക്കുകയോ ചെയ്തില്ല എന്നുള്ളത് നാം മനസിലാക്കേണ്ടതാണ്. ഇപ്പോള്‍ ജനങ്ങള്‍ അവരുടെ മനസ്സില്‍ തിരഞ്ഞെടുത്തു അദ്ദേഹത്തെ മത്സരിപ്പിക്കുകയാണ്.അധികാരത്തിനു വേണ്ടിയാണങ്കില്‍ ടിജെയുടെ അനുചരനമാര്‍ക്ക് റ്റിജെ കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ട് എന്നും ഒരു വാലാട്ടി പട്ടിയായീ മറ്റുള്ള ബന്ധുക്കാരെപ്പോലെ നില്‍ക്കാമായിരുന്നു. അനന്തരവന് ചെയ്യുന്നതില്‍ അധികമായീ ടിജെക്കു അളിയനുവേണ്ടി ചെയ്യുമായിരുന്നല്ലോ? ടിജെയുടെ ആ ബന്ധനത്തില്‍ നിന്നും, നിയന്ത്രണത്തില്‍ നിന്നും ദാസ്യത്യത്തിൽ നിന്നും പുറത്തു വന്ന അളിയനെ തന്നാലാവും വിധം റ്റിജെ പല സന്ദര്‍ഭങ്ങളിലും ദ്രോഹിച്ചിട്ടുമുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ ഏകാധിപത്യ  മനോഭാവങ്ങള്‍  സഭകളുടെ തകർച്ചക്ക് കാരണമാകുന്നതിനാല്‍ സംഘടനയുടെ  നിലനില്പിനും  വളര്‍ച്ചക്കും പ്രാധാന്യം കൊടുത്തു സംസാരിച്ചത് രക്ത ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാകാന്‍ ഇടയായെങ്കിലും, സ്വന്തം സഹോദരി ഭര്‍ത്താവായ റ്റിജെ പറയുന്നത് അവന്‍ എന്റെ അളിയന്‍ അല്ലാന്നു പറഞ്ഞെങ്കിലും  ദൈവസ്നേഹത്തില്‍ മറക്കാനും, ക്ഷമിക്കുവാനും,ടിജേക്ക് വേണ്ടി പ്രാർത്ഥിക്കാനും മാത്യൂസ്‌ കോശിക്ക് സാധിച്ചത് ദൈവവുമായീ  നല്ലൊരു ബന്ധം ഉണ്ടായതു കൊണ്ടാണ്‌.

പാസ്റ്റർ. മാത്യുസ് കോശി

വചനാടിസ്ഥാനത്തില്‍ ആരുടേയും മുഖം നോക്കാതെ തെറ്റിനേയും ശരിയേയും തിരിച്ചറിയുന്ന വെക്തിയായതുകൊണ്ട് ചവിട്ടിയരക്കപ്പെട്ട  മദ്ധ്യമേഖലയിലെ ഒരു കൂട്ടം ദൈവദാസന്മാര്‍ക്ക് പ്രവർത്തിക്കുവാന്‍ ഇദ്ദേഹം ഇന്ന് പ്രചോദനമാണ്. മാത്രമല്ല  ഗ്രൂപ്പുകള്‍ക്ക് അതീതമായീ ചിന്തിച്ചു പുതിയ ആളുകള്‍ നേതൃത്വ സ്ഥാനങ്ങളില്‍  വരുവാന്‍ സാഹചര്യങ്ങള്‍ ഒരുക്കുക. സ്വാര്‍ത്ഥമതികളായ ഒരു കൂട്ടം നേതാക്കമാരില്‍ നിന്ന് സംഘടനയെ രക്ഷിക്കണം. രണ്ടു പക്ഷവും ഹൃദയത്തിലേറ്റിയ പാസ്റ്റർ. മാത്യുസ് കോശി ജയിക്കും എന്നതില്‍ രണ്ടു പക്ഷവുമില്ല. പുതിയ നേതൃത്വങ്ങള്‍ കടന്നുവരാന്‍ കാത്തിരിക്കുന്ന, അസംബ്ലീസ് ഓഫ് ഗോഡില്‍ ഗ്രൂപ്പ്‌ ഇല്ലാത്ത എല്ലാ ദൈവദാസന്മാര്‍ക്കും പാസ്റ്റർ. മാത്യുസ് കോശി സമ്മതനാണന്നുമാത്രമല്ല ഒരു പ്രചോദനവുമാണ്. കുടാതെ പ്രാർത്ഥനയില്‍ തന്നോടൊപ്പം പോരാടുന്ന ഭാര്യയും കുഞ്ഞുങ്ങളും പാസ്റ്റർ. മാത്യുസ്‌ കോശിക്കൊപ്പമുണ്ട്.
പാസ്റ്റർ. മാത്യുസ് കോശിക്ക് പടയാളിയുടെ വിജയാശംസകള്‍…..
ദൈവം ധാരാളമായീ അനുഗ്രഹിക്കട്ടെ!!!
 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.