ജിത്തുവിന്‍റെ കൊലപാതകം: മാതാവ്​ കുറ്റസമ്മതം നടത്തി

ജിത്തുവിന്‍റെ കൊലപാതകം: മാതാവ്​ കുറ്റസമ്മതം നടത്തി
January 18 16:52 2018 Print This Article

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റക്കെന്ന് മാതാവിന്റെ മൊഴി. മകനെ തോര്‍ത്ത് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കത്തിക്കയായിരുന്നുവെന്നും മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നുമാണ് മാതാവ് ജയമോള്‍ പോലീസിനോട് പറഞ്ഞത്. മൃതദേഹം വീടിനു പിന്നിലും സമീപത്തെ റബര്‍തോട്ടത്തിലുമായി രണ്ട് തവണ കത്തിച്ചതെന്നും കത്തിച്ച മൃതദേഹം ഇവര്‍ രണ്ട് ദിവസവും പരിശോധിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍, മൊഴി പൂര്‍ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ മാതാവിനെ പൊലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ ഇടതുകൈക്കായി തിരച്ചില്‍ തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് പൊലിസ്.

കുരീപ്പള്ളി നെടുമ്ബന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജിത്തു ജോബ് (14) ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ കാണാതായത്. 50 രൂപയുമായി സ്കെയില്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല എന്നാണ് മാതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. മകനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു.

അതിനിടെ, ജിത്തുവിനെ കൊലപ്പെടുത്താന്‍ അമ്മ അയല്‍പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങുന്നത് കണ്ടതായി അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യം നടത്തിയത് വൈകിട്ട് ആറുമണിക്ക് ശേഷമായിരുന്നു. ശരീരം വീടിന് പുറകു വശത്തിട്ട് കത്തിച്ചു. കത്തിച്ചശേഷം അരമതിലിന് മുകളിലൂടെ വലിച്ചിഴച്ച്‌ കൊണ്ടു പോയി.

കഴിഞ്ഞ 15 ാം തീയതി മുതലാണ് ജിത്തുവിനെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയത് സ്കെയില്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം ജിത്തു വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ഇവര്‍ പൊലിസിന് മൊഴി നല്‍കിയത്. എന്നാല്‍ ജയയുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ജയമോള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സ്വന്തം വീടിന് പിന്നില്‍ വച്ച്‌ മകനെ കൊലപ്പെടുത്തിയ ശേഷം പറമ്ബില്‍ കൊണ്ടിട്ട് കത്തിക്കുകയായിരുന്നെന്ന് ജയമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒരു പാട് കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നുമാണ് ഇവരുടെ കുറ്റസമ്മതം. എന്നാല്‍ ഇത് പൂര്‍ണ്ണമായും പൊലിസ് വിശ്വസിച്ചിട്ടില്ല.

ഭര്‍ത്താവ് ജോബിന്റെ സഹോദരിയുമായി ജയമോള്‍ വഴക്കിലായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ചാലമൂടില്‍ സ്ഥലം വാങ്ങി ഇവര്‍ താമസം തുടങ്ങിയത്. ഇതിന് അപ്പുറം കുടുംബ പ്രശ്നങ്ങളൊന്നും പൊലിസിന് കണ്ടെത്താനായിട്ടില്ല. ഇതുകൊണ്ട് മാത്രം അമ്മ മകനെ വകവരുത്തുമോ എന്നതാണ് പൊലിസിന്റെ സംശയം. പഴുതുകള്‍ അടച്ചൊരു അന്വേഷണമാണ് നടക്കുന്നതെന്ന് പൊലിസ് പറയുന്നു.

പൊള്ളലേറ്റത് പൊലിസിന്റെ ശ്രദ്ധയില്‍ പെടുന്നത് വരെ വളരെ സ്വാഭാവികമായാണ് ജയമോള്‍ പെരുമാറിയിരുന്നത്. ആര്‍ക്കും ഒരു സംശയം തോന്നിയിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലയ്ക്ക് ഇവരെ സഹായിച്ച ആളെ കുറിച്ച്‌ പൊലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജയമോളുമായി അടുപ്പത്തിലുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്ത ജിത്തും അമ്മയുമായി ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് സംശയിക്കുന്നു.

അതേസമയം, താന്‍ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് ജയമോള്‍ ആവര്‍ത്തിക്കുന്നുണ്ട്. കരുതി കൂട്ടി നടന്നകൊലയല്ല. മറിച്ച്‌ അബദ്ധത്തില്‍ മകന്‍ കൊല്ലപ്പെട്ടതാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പതിനാല് വയസ്സുകാരനെ ഒറ്റയ്ക്ക് കൊന്ന് മൃതദേഹം ഒളിപ്പിക്കാന്‍ ജയമോള്‍ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നതും കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖത്തല സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
ബി.എസ് സി വിദ്യാര്‍ത്ഥിനി ടീനയാണ് ജിത്തുവിന്റെ സഹോദരി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.