ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടന്‍
April 10 22:20 2019 Print This Article

ലണ്ടന്‍: 1919ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്റെ ഖേദ പ്രകടനം.ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസാ മേയാണ് ഖേദപ്രകടനം നടത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേദനാജനകവും അപമാനകരവുമായ സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല 1919 ഏപ്രില്‍ 19നാണ് നടന്നത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ഇന്ത്യ ആചരിക്കാനൊരുങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ ഖേദപ്രകടനം.

ജാലിയന്‍ വാലാബാഗ് മൈതാനത്ത് സമാധാനപരമായി യോഗം ചേര്‍ന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്കു നേരെ ജനറല്‍ ഡയറിന്റെ ഉത്തരവു പ്രകാരം ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. വടിവയ്പില്‍ ആയിരത്തിലേറെ ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്.

അതേസമയം പൂര്‍ണഖേദ പ്രകടനമല്ല മേയ് നടത്തിയത്. തുടര്‍ന്ന് പൂര്‍ണവും വ്യക്തവും നിസ്സംശയവുമായ മാപ്പ് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറെമി കോര്‍ബിന്‍ ആവശ്യപ്പെട്ടു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.