ജയിംസ് ബോണ്ട് റോജർ മൂർ അന്തരിച്ചു

ജയിംസ് ബോണ്ട് റോജർ മൂർ  അന്തരിച്ചു
May 24 04:42 2017 Print This Article

ജെ​യിം​സ് ബോ​ണ്ടാ​യി വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ റോ​ജ​ർ മൂ​ർ (89) അ​ന്ത​രി​ച്ചു. സി​റ്റ്സ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ട്വി​റ്റ​റൂ​ലൂ​ടെ​യാ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നുമൂറിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ കുടുംബമാണ് മരണവിവരം അറിയിച്ചത്. സംസ്കാരം മൊണോക്കോയില്‍ നടക്കുമെന്നും കുടുംബം അറിയിച്ചു. ഏഴ് ജയിംസ് ബോണ്ട് ചിത്രത്തില്‍ റോജര്‍ മൂര്‍ വേഷമിട്ടു. 1973ല്‍ പുറത്തിറങ്ങിയ ലിവ് ലിവ് ആന്‍ഡ് ലെറ്റ് ഡൈയിലിലാണ് മൂര്‍ ആദ്യമായി (1973 മുതൽ 1985 വരെ പന്ത്രണ്ടു വർഷം) ഏഴു ബോണ്ട് സിനിമകളാണ് മൂറിന്റെ ക്രെഡിറ്റിലുള്ളത്. ഇതിൽ ഒക്ടോപസി (1983) യുടെ ചില ഭാഗങ്ങൾ ഷൂട്ട്‌ ചെയ്തത്‌ ഇന്ത്യയിലാണ്‌. പക്ഷേ അതിൽ ഇന്ത്യയിലെന്നോണം ചിത്രീകരിച്ച ഏറെ പ്രശസ്തമായ ഓട്ടോറിക്ഷാ സ്റ്റണ്ട്‌ പൈൻവുഡ്‌ സ്റ്റുഡിയോസിലാണു ഷൂട്ട്‌ ചെയ്തത്‌. 1927ൽ ലണ്ടനിലെ സ്റ്റോക്ക്‌വെലിൽ ലിലിയൻ, ജോർജ്ജ്‌ ദമ്പതികളുടെ മകനായി ജനിച്ച മൂർ 1946ൽ സൈനികസേവനത്തിലേക്കെത്തി. റോയൽ ആർമിയുടെ സർവ്വീസ്‌ കോറിൽ സെക്കൻഡ്‌ ലഫ്റ്റനന്റായി. അതിനു മുമ്പ്‌ റോയൽ അക്കാദമി ഓഫ്‌ ഡ്രമാറ്റിക്‌ ആർട്ട്സിലും റോജർ മൂർ പഠിച്ചിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ക്ലാസ്മേറ്റ്സിൽ ഒരാളായിരുന്ന ലോയിസ്‌ മാക്സ്വെലാണ്‌ പിൽക്കാലത്ത്‌ മിസ്‌ മണിപെനിയായി ബോണ്ട്‌ ചിത്രങ്ങളിൽ കൂടെ അഭിനയിച്ചത്‌.

1991ൽ യുണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായി നിയോഗിതനായ റോജർ മൂറിന്‌ 2003ൽ എലിസബത്ത്‌ രാജ്ഞി നൈറ്റ്‌ പദവി നൽകി ആദരിച്ചിരുന്നു. ആതുരസേവന രംഗത്തും അദ്ദേഹം തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. അദ്ദേഹത്തെ മരണം കീഴടക്കിയത്‌ അർബുദത്തിന്റെ രൂപത്തിലായിരുന്നു. സ്വിറ്റ്‌സർലൻഡിലായിരുന്നു അന്ത്യം. സ്മരണകൾക്കു മുന്നിൽ നമിക്കുന്നു. ആദരാഞ്ജലി..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.