ചർച്ച് ഓഫ് ഗോഡും,ദുരിതാശ്വാസവും. ഒരു വിലയിരുത്തൽ

ചർച്ച് ഓഫ് ഗോഡും,ദുരിതാശ്വാസവും.   ഒരു വിലയിരുത്തൽ
September 04 22:42 2018 Print This Article

പ്രളയബാധിത കേരളത്തിന് ആശ്വാസം ആയ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്

കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തില്‍ ജന സമൂഹത്തിനു താങ്ങായി നിന്ന പെന്തക്കൊസ്തു സഭകളില്‍ ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നത് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റും ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസുമാണ്. കേരളത്തിലെ രണ്ടു ജില്ലകള്‍ ഒഴികെ ബാക്കി എല്ലായിടത്തും തിമര്‍ത്തു പെയ്ത മഴയും അപ്രതീക്ഷിതമായി തുറന്ന ഡാമുകളും കേരളത്തെ പ്രളയത്തില്‍ ആഴ്ത്തി. എങ്ങും ഉയര്‍ന്ന് കേട്ടത് രക്ഷപ്പെടുത്തുവാനുള്ള മുറവിളികളായിരുന്നു. ആര്‍ക്കും ആരേയും രക്ഷപ്പെടുത്തുവാന്‍ കഴിയാത്ത അവസ്ഥ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങളില്‍ ഒന്ന് ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളായ പാണ്ടനാട്, ഇടനാട്, മംഗലം മേഖലകളായിരുന്നു. എങ്ങോട്ടും ആര്‍ക്കും യാത്ര ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. മുളക്കുഴ സീയോന്‍ കുന്നിന്റെ നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു. വൈദ്യുതി ബന്ധം ഇല്ലായിരുന്നു. മൊബൈല്‍ ടവറുകള്‍ ഓഫായതിനാല്‍ ടെലിഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതായി. ആരുടെയും ഒരു വിവരവും അറിഞ്ഞില്ല. ദൈവസഭയുടെ ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസിന്റെ ഭാര്യാ പിതാവ് പ്രളയത്തില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലാണെന്ന് അറിയുന്നത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ്. അത്രയും ഭീകരമായ അവസ്ഥയില്‍ ആരുമായും ബന്ധപ്പെടുവാന്‍ കഴിയാതിരുന്നപ്പോള്‍ അത് മനസ്സിലാക്കാതെ ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ദൈവസഭയ്‌ക്കെതിരെയും, ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെയും, പ്രസ്താവനകളിലൂടെയും ആക്രമണം അഴിച്ചു വിട്ടു. സത്യ വിരുദ്ധമായ പ്രസ്താവനകളാല്‍ കളം നിറഞ്ഞപ്പോള്‍ അതിനെ ചില മാധ്യമങ്ങള്‍ ഏറ്റെടുത്ത് ഫെയ്‌സ് ബുക്ക് പേജുകളില്‍ പ്രസിദ്ധീകരിച്ചു. മലയാളി പെന്തക്കോസ്തല്‍ ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് മറുനാടന്‍ മലയാളി എന്ന ഒണ്‍ലൈന്‍ ടി. വിയും പത്രവും പ്രസിദ്ധീകരിച്ചതിനെ വാസ്തവ വിരുദ്ധമായി പ്രസിദ്ധീകരിച്ചു. അതിന് അവര്‍ക്ക് സഹായകരമായത് ക്രൈസ്തവ നാദം എന്ന ഫെയ്‌സ് ബുക്കാണ്.


ആരുടെയും നിര്‍ബന്ധത്താല്‍ അല്ല ദൈവസഭയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ദുരന്ത നിവാരണ സേനകളായ നേവിയുടെയും, ഫയര്‍ഫോഴ്‌സിന്റെയും, ദേശിയ ദുരന്തനിവാരണ സേനയുടെയും, കോസ്റ്റ് ഗാര്‍ഡിന്റെയും ഓഫിസേഴ്‌സ് അടക്കമുള്ള 150 തിലധികം സേനാംഗങ്ങള്‍ക്കായി തുറന്ന് കൊടുക്കുകയും അവരെ അവിടെ താമസിപ്പിച്ച് പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുകയും ചെയ്തത്. കൂടാതെ മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ളവരും തീരദ്ദേശത്തുള്ള മത്സ്യബന്ധന തൊഴിലാളികള്‍ക്കും അവിടെ താമസിച്ചാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. അത് ചെങ്ങന്നൂര്‍ തഹസില്‍ദാരും, അഡിഷണല്‍ തഹസില്‍ദാരും, ചെങ്ങന്നൂര്‍ എം. എല്‍. എയും സാക്ഷ്യപ്പെടുത്തുന്നതാണ്. അവിടെ താമസിച്ചവര്‍ക്ക് ആവശ്യമായ ഭക്ഷണവും അനുബന്ധ ക്രമീകരണങ്ങളും പാസ്റ്റര്‍ സി. സി തോമസ് ചെയ്തു കൊടുത്തു.അവര്‍ മടങ്ങിപ്പോയപ്പോള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വന്ന സി. ആര്‍. പി. എഫിന്റെയും ആസ്ഥാനം മുളക്കുഴ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയിരുന്നു. ഒരു റിലിജയസ് സ്ഥാപനത്തിന്റെയും സ്ഥലങ്ങളോ കെട്ടിടങ്ങളോ പിടിച്ചെടുക്കുവാന്‍ ഈ രാജ്യത്തെ നിയമം അനുശാസിക്കുന്നില്ല എന്നതാണ് സത്യം. കാരണം അവ പൊതു സ്ഥലങ്ങളല്ല. ഇതാണ് വസ്തുത.
ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി എത്തപ്പെട്ട രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഈ സ്ഥലത്തെക്കുറിച്ച് യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. അതു കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നപ്പോള്‍ മുളക്കുഴ സ്വദേശിയായ ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി. തോമസ് ഉദ്യോഗസ്ഥരോടും സ്ഥലം എം. എല്‍. എയോടും തന്റെ എല്ലാവിധമായ സഹായവും സഹകരണവും വാഗ്ദത്തം ചെയ്യുകയും, അവരുടെ നിര്‍ദ്ദേശാനുസരണം രക്ഷാ പ്രവര്‍ത്തിനത്തില്‍ ഏര്‍പ്പെടേണ്ട സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തകരെ വിന്യസിപ്പിക്കുകയും ചെയ്തു. രാപകല്‍ ഇല്ലാതെ അവരുടെ കൂടെ സഞ്ചരിച്ചു. വിശ്രമ രഹിതമായി പ്രവര്‍ത്തിച്ചു. എല്ലാ ഡിസ്ട്രിക്ട് പാസ്റ്റേഴ്‌സിനോടും അവരുടെ ഡിസ്ട്രിക്ടുകളിലെ സഭകള്‍ തുറന്ന് കൊടുക്കണമെങ്കില്‍ അങ്ങനെ ചെയ്യുവാന്‍ വേണ്ട നിര്‍ദ്ദേശം കൊടുത്തു.
കേരളത്തെ മുക്കിയ പ്രളയം വലിയ ദുരന്തം സമ്മാനിച്ചപ്പോള്‍ അനേകര്‍ സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങി. ദൈവസഭയുടെ തന്നെ അനേകം ദൈവദാസന്മാരും, ദൈവമക്കളും, യുവജന പ്രവര്‍ത്തകരും അതിന് മുമ്പന്തിയിലായിരുന്നു. വീടുകളും സഭാ ഹാളുകളും വ്യത്തിയാക്കുവാനും, ഭക്ഷണവും, വസ്ത്രവും, മരുന്നുകളും വിതരണം ചെയ്യുവാനും ഏവരും മുന്നില്‍ നിന്നു. ചര്‍ച്ച് ഓഫ് ഗോഡിന്റെ സെന്‍ട്രല്‍ വെസ്റ്റ് റീജിയനും, പൂനെ പിംബിരിയിലുള്ള സഭയും ആ പ്രദേശത്തെ നല്ലവരായ ആളുകളും, സമീപത്തുള്ള മറ്റു സഭകളും ചേര്‍ന്ന് സമാഹരിച്ചത് കേരളത്തില്‍ കൊണ്ടു വന്ന് വിതരണം ചെയ്തു. അത് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്ത്വം ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് ഏല്പിച്ചത് പാസ്റ്റര്‍ ഷിജു മത്തായി ഡയറക്ടറായ ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റിനെയാണ്. അരിയും, വസ്ത്രങ്ങളും, മരുന്ന്, കുടിവെള്ളം, മറ്റ് ഭക്ഷ്യ വസ്തുക്കള്‍, സാനിട്ടിറി മെറ്റിരിയല്‍സ് എല്ലാ കൂടെ 25 ടണ്‍ സാധനങ്ങളാണുണ്ടായിരുന്നത്. ആവശ്യക്കാര്‍ ഏറെ ആയതിനാല്‍ ദൈവസഭയുടെ ഒരോ ഡിസ്ട്രിക്ട് പാസ്റ്റര്‍മാരോടും അവരവരുടെ ഡിസ്ട്രിക്ടിലെ പ്രാദേശിക സഭകളിലും പരിസരത്തും എത്ര കുടുംബങ്ങള്‍ കഷ്ടപ്പെടുന്നുണ്ട് എന്ന് കണക്കെടുത്ത് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ചാരിറ്റി ഡിപ്പാര്‍ട്ടുമെന്റിനെ ഏല്പിച്ച് ഒരോ ദൈവദാസന്മാരും മുളക്കുഴയില്‍ എത്തി സാധനങ്ങള്‍ കൈപ്പറ്റി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുവാന്‍ അറിയിച്ചു. അതിനാല്‍ ആഗസ്റ്റ് 28-)ം തീയതി പ്രളയത്തില്‍ ആകെ മുങ്ങി കിടക്കുന്ന കുമരകം സഭയുടെ പാസ്റ്റര്‍ കെ. എസ് മാത്യുവിന് ആദ്യ കിറ്റ് നല്കി കൊണ്ട് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ഇടയില്‍ ചുരുങ്ങിയ സമയം കൊണ്ട് 1500 കുടുംബങ്ങള്‍ക്കു അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കിറ്റ് എത്തിച്ചു. യാതൊരു വിഭാഗീയതയോ മുഖപക്ഷമോ ഇല്ലാതെ ലഭിച്ച സാധനങ്ങള്‍ വിതരണം ചെയ്തു. ഹൈറേഞ്ച് മേഖലയില്‍ വിതരണം ചെയ്യുവാനുള്ള അരിയും മറ്റു സാധനങ്ങളും കട്ടപ്പനയില്‍ നിന്നും വാങ്ങുകയാണ് ചെയ്തത്. ഇനിയും ആവശ്യക്കാര്‍ വന്നാല്‍ വേണ്ടവര്‍ക്ക് സാധനങ്ങള്‍ വാങ്ങി നല്കണം അതിന് വരുന്ന ചിലവ് ദൈവസഭ വഹിക്കും എന്നും ഓവര്‍സിയര്‍ അറിയിച്ചു.തികച്ചും മാതൃകാപരം ആയ നിര്‍ദേശം ആയിരുന്നു ഇത്.
വസ്തുതകള്‍ ഇതായിരിക്കെ വിമര്‍ശിക്കാനായി മാത്രം ഒരു മഞ്ഞപത്രം തുടങ്ങി, ചില നാലാംകിട രാഷ്ട്രീയം കളിക്കുന്ന നാദങ്ങള്‍ എന്ത് ഒക്കെ എഴുതിയാലും, പാസ്റ്റര്‍ സിസി തോമസ് ചെയ്ത നല്ലകാര്യങ്ങള്‍ മാഞ്ഞുപോകില്ല. നിങ്ങള്‍ നഷ്ടം വരുത്തുന്നത് ദൈവസഭയക്കല്ല, സാധുക്കളായ ഒരു വിഭാഗം ജനങ്ങള്‍ക്കാണ്. കാരണം ഈ വാര്‍ത്ത കണ്ട് സഹായിക്കുവാന്‍ മുന്നോട്ടു വന്നവര്‍ അവരുടെ കരം പുറക്കോട്ട് വലിച്ചാല്‍ എല്ലാ നഷ്ടപ്പെട്ട് നിരാലംബരായ കുറെ പാവങ്ങള്‍ ലഭിക്കേണ്ടത് നഷ്ടമാകും. ഇത് വായിക്കുന്നവര്‍ സത്യം തിരിച്ചറിയണം എന്ന് ആഗ്രഹിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും ദൈവസഭയ്ക്കും, നേതൃത്വത്തിനും. ദൈവം അനുഗ്രഹിക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.