ചലച്ചിത്ര അവാര്‍ഡ്​ മാന്‍ഹോളിന്; വിനായകന്‍ മികച്ച നടന്‍, രജിഷ നടി

ചലച്ചിത്ര അവാര്‍ഡ്​ മാന്‍ഹോളിന്; വിനായകന്‍ മികച്ച നടന്‍, രജിഷ നടി
March 07 12:30 2017 Print This Article

തിരുവനന്തപുരം: 2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്​കാരിക മന്ത്രി എ.കെ ബാലനാണ്​അവാര്‍ഡ്​ പ്രഖ്യാപിച്ചത്​. രാജീവ്​ രവി സംവിധാനം ചെയ്​ത ചിത്രം കമ്മട്ടിപ്പാടത്തിലെ അഭിനയ മികവിന്​ വിനായകന്‍ മികച്ച നടനുള്ള പുരസ്​കാരം നേടി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്​തി പത്രവുമാണ്​ വിനായകന്​ ലഭിക്കുക.

ഷൈജു ഖാലിദ്​ ചിത്രം അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയന്‍ മികച്ച നടിയായി. വിധു വിന്‍സെന്‍റ്​ മികച്ച സംവിധായികക്കുള്ള പുരസ്​കാരവും ‘മാന്‍ഹോള്‍’ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി.

ദിലീഷ്​ പോത്തന്‍ സംവിധാനം ചെയ്​ത്​ ആഷിക്​ അബു നിര്‍മ്മിച്ച ‘മഹേഷി​െന്‍റ പ്രതികാരം’ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച തിരക്കഥക്കുള്ള പുരസ്​കാരം ശ്യാം പുഷ്​കരന്‍ (മഹേഷി​െന്‍റ പ്രതികാരം) ​സ്വന്തമാക്കി.
കമ്മട്ടിപാടത്തിലെ അഭിനയിത്തിലൂടെ മണികണ്​ഠന്‍ ആചാരി മികച്ച സ്വഭാവ നടനുള്ള പുരസ്​കാരം നേടി. കാഞ്ചന പി.കെ(ഒാലപീപ്പി) സഹനടിക്കുള്ള അവാര്‍ഡിനര്‍ഹയായി. മികച്ച നവാഗത സംവിധായകനായി ഷാനവാസ്​ കെ. ബാവക്കുട്ടി(കിസ്​മത്ത്​) തെരഞ്ഞെടുക്കപ്പെട്ടു.
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.