ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 22 മുതല്‍ 28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 22 മുതല്‍ 28 വരെ
January 06 22:18 2018 Print This Article

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല രമാന്‍ചിറയിലുള്ള കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

22ന് വൈകുന്നേരം കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ദൈവസഭാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ സി സി തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ വൈ റെജി, എം. കുഞ്ഞപ്പി, പി. ഐ ഏബ്രഹാം (കാനം അച്ചന്‍), പി. ആര്‍ ബേബി, പി. സി ചെറിയാന്‍, റ്റി. എം മാമച്ചന്‍, റെജി മാത്യു, അനീഷ് ഏലപ്പാറ, വി. ഓ വര്‍ഗിസ്, പ്രിന്‍സ് തോമസ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ ദൈവ വചനം ശുശ്രൂഷിക്കും. കൂടാതെ വിദേശത്തു നിന്നുള്ള കര്‍ത്തൃദാസന്മാരും പ്രസംഗിക്കും.

‘ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പീന്‍’ (റോമര്‍ 12:11) എന്നതാണ് ചിന്താവിഷയം. മ്യൂസിക് കണ്‍വീനര്‍ പാസ്റ്റര്‍ വൈ. ജോസിന്റെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ക്വയറാണ് ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്കുന്നത്.

22 തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ 28 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 1 മണി വരെ നടക്കുന്ന സംയുക്ത സഭായോഗത്തോടും കര്‍ത്തൃമേശയോടും കൂടെ സമാപിക്കും. സംയുക്ത ആരാധനയ്ക്കും കര്‍ത്തൃമേശയ്ക്കും സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസ് നേതൃത്വം നല്കും. ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സുകള്‍ നടക്കും. 25 വ്യാഴം രാവിലെ 9. 30 മുതല്‍ 1 വരെ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷനറി സമ്മേളനവും നടക്കും. 26 വെള്ളി രാവിലെ 9.30 മുതല്‍ ബൈബിള്‍ കോളേജുകളുടെ ഗ്രാജുവേഷന്‍ സര്‍വ്വീസും ഉച്ചകഴിഞ്ഞ് 2 മുതല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ യോഗവും ഉണ്ടായിരിക്കും. ആ യോഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിമാര്‍ അവതരിപ്പിക്കും.

27 ശനിയാഴ്ച രാവിലെ 8 മണിക്ക് തിരുവല്ല ടൗണ്‍ ചര്‍ച്ചില്‍ വച്ച് സ്‌നാനശുശ്രൂഷ നടക്കും. 9.30 മുതല്‍ പന്തലില്‍ വച്ച് ഉണര്‍വ്വു യോഗവും ഉച്ചകഴിഞ്ഞ് 2 മുതല്‍ സണ്ടേസ്‌കൂള്‍ & വൈ.പി.ഇ. വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. വൈകുന്നേരങ്ങളിലെ പൊതുയോഗം 5.30ന് ആരംഭിച്ച് 8.45ന് സമാപിക്കും. 22 തിങ്കളാഴ്ച 3 മണിക്ക് കണ്‍വന്‍ഷന്‍ കമ്മിറ്റികളുടെ സംയുക്ത യോഗവും 4 മുതല്‍ കര്‍ത്തൃശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനവും നടക്കും.

സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും കണ്‍വന്‍ഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. കണ്‍വന്‍ഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹനക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. 1913-ല്‍ ഭാരതത്തിലെത്തിയ അമേരിക്കന്‍ മിഷണറി റോബര്‍ട്ട് എഫ്. കുക്ക് സ്ഥാപിച്ച സഭകളും ശുശ്രൂഷകരുമായി 1936-ല്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ ചേര്‍ന്നു. 1923-ല്‍ പമ്പയാറിന്റെ തീരത്ത് ആറാട്ടുപുഴ മണല്‍പ്പുറത്ത് കുക്ക് സായിപ്പ് നടത്തിയ ജനറല്‍ കണ്‍വന്‍ഷന്റെ തുടര്‍ച്ചയാണ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍.

കേരളത്തിലെ ആദ്യ ജനറല്‍ കണ്‍വന്‍ഷനായിരുന്നു അത്. വളരെ ചെറിയ ആരഭംമായിരുന്നെങ്കിലും ഇന്‍ഡ്യയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭ കൃപയാല്‍ വളര്‍ന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സഭകളും, മറ്റ് അനുബന്ധ സ്ഥാപനങ്ങളുമായി മുന്നേറുന്നു. 8 റീജിയനുകള്‍/സ്റ്റേറ്റുകളായി 2500ലധികം സഭകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. കേരളാ സ്റ്റേറ്റില്‍ 1300 സഭകളും 100 മിഷന്‍ സ്റ്റേഷനുകളും ഉണ്ട്. മുളക്കുഴയിലുള്ള മൗണ്ട് സീയോന്‍ ബൈബിള്‍ സെമിനാരി, കണ്ണൂരിലുള്ള മൗണ്ട് പാരാന്‍ ബൈബിള്‍ കോളേജ്, കുമ്പനാട് പ്രവര്‍ത്തിക്കുന്ന ബെഥേല്‍ ബൈബിള്‍ കോളേജ്, ആറന്മുളയിലുള്ള മൗണ്ട് കര്‍മ്മേല്‍ ചില്‍ഡ്രന്‍സ് ഹോം എന്നിവയാണ് സഭയുടെ സ്ഥാപനങ്ങള്‍.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ സി. സി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല, മീഡിയാ സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.