ക്രിസ്തുവിനെ ഉപേക്ഷിച്ചു ഇസ്ലാമിലേക്കു ചേക്കേറുന്നവരോടും, സഭയെ പരിപാലിക്കുന്നവരോടും

ക്രിസ്തുവിനെ ഉപേക്ഷിച്ചു ഇസ്ലാമിലേക്കു ചേക്കേറുന്നവരോടും, സഭയെ പരിപാലിക്കുന്നവരോടും
July 27 13:06 2018 Print This Article

കൊല്ലം ജില്ലയിൽ നിന്നും ഒരു പെന്തക്കോസ്തു യുവതി മുസ്ലീം ചെറുപ്പക്കാരനെ പ്രണയിച്ച് ഇസ്ലാം മതം സ്വീകരിച്ചു എന്നവാർത്ത സോഷ്യൽ മീഡിയയിൽ നന്നായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വാസ്തവത്തിൽ കൊല്ലം ജില്ല മാത്രമല്ല കേരളത്തിലെ മിക്കജില്ല കളിൽ നിന്നും പെൺകുട്ടികൾ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചുഇസ്ലാമിൽ ച്ചേർന്നിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് മധ്യതിരുവതാംകൂറിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നും ഇസ്ലാമിലേക്കു പോയ പെൺകുട്ടിയെ മടക്കികൊണ്ടു വരുവാൻ ചെന്നപ്പോൾ ഉണ്ടായ ദുരനുഭവം ഇപ്പോഴും ഈ യുള്ളവന്റെ ഉള്ളിൽ ഒരു നീറ്റലായി കിടപ്പുണ്ട്.

ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. ഇസ്ളാമിനെ സംബന്ധിച്ചുക്രിസ്തീയ വിശ്വാസിനികളായ യുവതികളെ വിവാഹം കഴിച്ചു മതം മാറ്റിയെടുക്കാനുള്ള ആനുകൂല്യം അല്ലാഹു അവർക്കു നൽകിയിട്ടുണ്ട്. [വായിക്കൂ ഖുറാൻ 5:5] . പ്രസ്തുത ആയത്തനുസരിച്ചാണ് ക്രിസ്ത്യൻ യുവതികളെ പ്രണയിക്കാനും കല്യാണം കഴിക്കാനും ചെറുപ്പക്കാർ ഓടി നടക്കുന്നത്.

ക്രിസ്തുവിനെ ഉപേക്ഷിച്ചു ഇസ്ളാമിലേക്കു പോകുന്ന യുവതികളേ, നിങ്ങളോടു സ്നേഹത്തോടെ പറയട്ടെ നിങ്ങൾക്കവിടെ ലഭിക്കാൻ പോകുന്നത് സുഖജീവിതമല്ല. മറിച്ച് ദുരന്ത ജീവിതമാണ്. അക്കമിട്ടു പറയാം.

  1. നിങ്ങൾ ഭർത്താവിന്റെ ഏക ഭാര്യയല്ല നിരവധി ഭാര്യമാരിൽ ഒരുത്തി മാത്രമാണ് [ ഖുറാൻ 4:3].
  2. നിങ്ങളെ മർദ്ദിക്കാൻ ഭർത്താവിനു അല്ലാഹു അനുവാദം നൽകിയിട്ടുണ്ട് [ഖുറാൻ 4:34].
  3. നിങ്ങളെ കേവലം കൃഷിഭൂമിയോടാണ് അല്ലാഹു ഉപമിച്ചിരിക്കുന്നത് [ഖുറാൻ 2:223].
  4. നിങ്ങളുടെ വസ്ത്രസ്വാതന്ത്ര്യം എടുത്തുകളഞ്ഞിട്ടു നിങ്ങളെപർദ്ദ ധരിപ്പിക്കും [ഖുറാൻ 33:59, സ്വഹീഹു ബുഖാരി ഹദീസ് നമ്പർ 118].
  5. നിങ്ങളുടെ ബന്ധുമിത്രാധികൾ മരിച്ചാൽ ഒന്നു കരയുവാനോ ഒരുതുള്ളി കണ്ണുനീരൊഴുക്കുവാനോ നിങ്ങൾക്ക് അനുവാദമില്ല [സ്വഹീഹു ബുഖാരി ഹദീസ് നമ്പർ 636].
  6. നിങ്ങളെ ഭർത്താവ് ഉപേക്ഷിക്കും [ ഖുറാൻ 65: 1].
  7. നിങ്ങൾക്ക് അവിടെ നിന്നു മടങ്ങി വരുവാൻ ഒരിക്കലും സാധ്യമല്ല. അഥവാ നിങ്ങൾ അതിനു ശ്രമിച്ചാൽ നിങ്ങളെ കൊന്നിരിക്കും [സ്വഹീഹുബുഖാരി 2089].

ഈ ഭൂമിയിൽ ഇത്രയും ദുരിതങ്ങൾ അനുഭവിക്കുന്ന നിങ്ങൾക്ക് ഇസ്ലാമിന്റെ സ്വർഗ്ഗത്തിലേക്കും പ്രവേശനമില്ല. മുഹമ്മദ് പറയുന്നതു കേൾക്കൂ “ഞാൻ നരക കവാടത്തിൽ ചെന്നു നിന്നു നോക്കുമ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു” [ബുഖാരി 1812, കൂടാതെ ബുഖാരി ഹദീസ് 203,545 എന്നിവ കൂടെ കാണുക]. ഇത്രയും പറഞ്ഞു ഇതു ഇവിടെ നിർത്തട്ടെ.

എന്തുകൊണ്ടാണ് സഭ വിട്ടു നമ്മുടെ കുട്ടികൾ ഇസ്ളാമിലേക്കു പോകുന്നത്?

ധാരാളം കാരണങ്ങൾ അതിനു നിരത്താനുണ്ട്. എങ്കിലും രണ്ടേ രണ്ടു കാരണങ്ങൾ പറയാം.

A) സഭയിൽ ദൈവവചന പഠനം നടക്കുന്നില്ല. കുമ്മിയടി, കൂടിയാട്ടം, തെയ്യം, തിറ, തുടങ്ങിയ കേരളീയ കലകളെ അനുസ്മരിപ്പിക്കും വിധം പ്രെയ്സ് ആന്റ് വർഷിപ്പ് എന്ന ലൊട്ടിലൊടുക്കു വിദ്യയിലേക്കു ഒരു കൂട്ടം പെന്തക്കോസ്തുകാർ ചുവടു മാറ്റിയപ്പോൾ, മറ്റൊരു കൂട്ടർ തുള്ളലും, കാറികൂകലും, അട്ടഹാസവുമായി അധപതിച്ചു. വചനപഠനം വിസ്മരിക്കപ്പെട്ടു.

“രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിക്കാൻ വഞ്ചിക്കുവിൻ “എന്നു വിശ്വാസികളോടു പരിശുദ്ധാത്മാവ് തിരുവചനത്തിൽ ഒരിടത്തുപറയുമ്പോൾ (1. പത്രോ 2:2-3) ആ വചനം സഭയ്ക്കകത്തു പഠിപ്പിക്കണമെന്നു പരിശുദ്ധാത്മാവ് മറ്റൊരിടത്തു അസന്നിഗ്ദ്ധമായി പറയുന്നു (2.തിമൊ4:2). സഭയിൽ വചനം പഠിപ്പിക്കാത്തിടത്തോളം കാലം നമ്മുടെ കുട്ടികൾ തെറ്റിപ്പോകും എന്നതിനു രണ്ടുപക്ഷമില്ല.

B) സഭാനേതൃത്വത്തിന്റെ തലതിരിഞ്ഞ ഇന്നത്തെ പോക്ക്. ഒരുകാലത്ത് സഭാവിശ്വാസികൾക്കു മാതൃകയാകാൻ ഒരുപറ്റം പിതാക്കൻമാർ ഉണ്ടായിരുന്നു. പിതാക്കാൻമാരുടെ സംസാരവും, അവരുടെ പ്രവൃത്തികളും, അവരുടെജീവിതവും വിശ്വസികൾക്കു പ്രചോദനവും ഉത്തേ ജനവുമായിരുന്നു.

അതു കൊണ്ടുവിശുദ്ധ തിരുവചനംഎഴുതിയ നാളുകളിൽതന്നെ പരിശുദ്ധാത്മാവ് വിശ്വാസികളോടു ഇങ്ങനെ പറഞ്ഞു “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ. അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിക്കുവിൻ ” (എബ്രാ 13.7).  ഇന്നു അനുകരിക്കുവാൻ പറ്റിയ പരിപാലകൻ എവിടെ? നേതൃത്വം എവിടെ? ശുശ്രൂഷകൻ എവിടെ?

അയ്യയ്യോ അധികാരത്തിനും കസേരയ്ക്കും വേണ്ടി കാശു കൊടുത്തും വോട്ടുപിടിച്ചും പിശാചിനെ പോലും ലജ്ജിപ്പിക്കും വിധത്തിലല്ലേ നേതൃത്വം പരക്കം പായുന്നത് ? ആ കാഴ്ച്ചയല്ലേ എവിടേയും നാം കാണുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ എന്നെ വിജയിപ്പിക്കണേ എന്നു പറഞ്ഞു പടുകിളവൻമാർ പോലും സോഷ്യൽ മീഡിയയിൽ പിത്തലാട്ടം തുടങ്ങി.

ഈ ദുർവിധിയെല്ലാം കണ്ടു നെടുവേർപ്പെട്ടു വേദനിക്കുന്ന ഒരു പറ്റം ശൂശ്രൂഷകൻമാരും വിശ്വാസികളും സഭയ്ക്കകത്തുണ്ട്. അവരാണ് കൊല്ലത്ത് ഒരു പെന്തക്കോസ്തുകാരി ഇസ്ലാമിൽ പോയി എന്നു കേൾക്കുമ്പോൾ വേദനിക്കുന്നത്.

ഇന്നത്തെ സഭയുടെ ദുരന്തത്തിനു ഏക പരിഹാരമേയുള്ളൂ അതു തിരുവചത്തിലേക്കും, പിതാക്കാൻ മാരുടെ അനുഭവത്തിലേക്കും മടങ്ങിവരിക എന്നതാണ്. നവീകരണമല്ല പൂർവ്വീകരണമാണ് സഭയ്ക്കാവശ്യം. സഭയിൽ പൂർവ്വീകരണം നടക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.