കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണന് ആറുമാസം തടവു ശിക്ഷ

കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണന് ആറുമാസം തടവു ശിക്ഷ
May 09 06:28 2017 Print This Article

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി. അദ്ദേഹത്തിന് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചു. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് ജഡ്ജ് ശിക്ഷിക്കപ്പെടുന്നത്.

ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തൊലിയുടെ നിറമനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്നും കോടതിയലക്ഷ്യം കോടതിലക്ഷ്യം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, താന്‍ കീഴടങ്ങില്ലെന്നും വേണമെങ്കില്‍ അറസ്റ്റു ചെയ്യട്ടെയെന്നും ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു.

ജസ്റ്റിസ് കര്‍ണന്റെ മനോനില പരിശോധിക്കാന്‍ സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ സംഘത്തെ അദ്ദേഹം മടക്കി അയച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.