കൊട്ടിയൂര്‍ പീഡനം:അന്വേഷണം മറ്റൊരു വൈദികനിലേക്കും

കൊട്ടിയൂര്‍ പീഡനം:അന്വേഷണം മറ്റൊരു വൈദികനിലേക്കും
March 05 11:34 2017 Print This Article

കണ്ണൂര്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അന്വേഷണം മറ്റൊരു വൈദികനിലേക്കും വ്യാപിപ്പിക്കുന്നു. കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് രാജ്യം വിടാന്‍ സഹായം ചെയ്തുകൊടുത്ത വൈദികനിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും റോബിന്‍ വടക്കുംചേരിക്ക് സഹായം നല്‍കിയിട്ടുണ്ടോ എന്നകാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചട്ടവിരുദ്ധമായി സൂക്ഷിച്ച വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും കേസില്‍ പ്രതികളായേക്കുമെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും മറ്റ് അംഗങ്ങളും ഒളിവില്‍ പോയതായാണ് വിവരം.

 അതേസമയം ഒളിവില്‍ പോയ സിഡബ്യുയുസി ചെയര്‍മാന്‍ ഫ തോമസ് തേരകമടക്കമുള്ള മുഴുവന്‍ പ്രതികകള്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തോമസ് തേരകവും അംഗം സിസ്റ്റര്‍ ബെറ്റിയും ഒളിവില്‍ പോയതായാണ് സൂചന.

സംഭവത്തില്‍ ഇവരെയും പ്രതിചേര്‍ക്കാന്‍ പൊലീസ് നീക്കം നടക്കുന്നതിനിടെയാണ് ഇവര്‍ ഒളിവില്‍ പോയത്. പ്രതിയാക്കും എന്ന ഭയത്തെ തുടര്‍ന്നാണ് ഇതെന്നാണ് സൂചന.പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രസവത്തിന് ആശുപത്രിയിലെത്തിച്ച രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി ഒളിവിലാണ്. കുഞ്ഞിനെ ഏറ്റടുക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയെന്നും സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നുമാണ് വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനെതിരായ ആരോപണം. എന്നാല്‍ സഭാസ്ഥാപനത്തിനുള്ളില്‍ കയറിയുള്ള പരിശോധന നടത്തേണ്ടെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം പ്രതികള്‍് നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സൂചനയുണ്ട്.

ഒരു പഴുതുകളും അവശേഷിക്കാതെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കോണ്ടുവരാനുള്ള അവസാനഘട്ട ശ്രമമാണ് പോലീസ് നടത്തുന്നത്. പ്രതികളെല്ലാം ഒളുവില്‍ പോകാന് സാധ്യതയുണ്ടെന്ന് സംശയമുള്ള മുഴുവന്‍ സഭാസ്ഥാപനങ്ങളും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.