കേരളത്തില്‍ ഇന്ന് ഡോക്ടര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് ഡോക്ടര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് കൊവിഡ്
April 26 21:47 2020 Print This Article

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. നാല് പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധയേറ്റ് മരിച്ചത് 47 പേര്‍. 1975 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 26917 ആയി. ഇതില്‍ 5914 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.. മരണസംഖ്യ 826 ആയി.

മഹാരാഷ്ട്രയില്ലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. ആഖെ രോഗബാധിതരുടെ എണ്ണം 7628 ആയി. 323 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഗുജറാത്തില്‍ മരണം 133 ആയി.. 3071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മദ്ധ്യപ്രദേശില്‍ 99 മരണവും 2096 പേര്‍ക്ക് രോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ നഴ്‌സിംഗ് സ്റ്റാഫുകളാണ്. 2625 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 54 പേര്‍ മരിക്കുകയും ചെയ്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.