കെ.സി ജോണിന്റെ നാടകം അസ്സലായി

കെ.സി ജോണിന്റെ നാടകം അസ്സലായി
January 15 13:14 2018 Print This Article

കെ സി ജോണിന്റെ നാടകം അസ്സലായി ഐ പി സിയുടെ ജനറൽ കൺവൻഷന്റെ ഒന്നാം ദിവസം ജനറൽ സെക്രട്ടറി പ്രസംഗികനായ പാസ്റ്റർ. കെ. ജെ. തോമസിനെ വേദിയിലേക്ക് വിളിക്കും മുൻപ് അവിടെ അഭിനയിച്ച ഒരുനാടകത്തിന്റെ ചുരുൾ അഴിക്കുന്നു.

ജനറൽ കൺവൻഷന്റെ എക്സിക്യൂട്ടീവ് ആണ് കൺവൻഷൻ പ്രോഗ്രാം കമ്മറ്റി  പ്രാർത്ഥിച്ചു തീരുമാനം ചെയ്തിരിക്കുന്നത് പാട്ടുപുസ്തകത്തിൽ അച്ചടിച്ചിട്ടുണ്ട്.

ശമര്യയിൽ ശീമോൻ എന്നുപറയുന്ന ആൾ പത്രോസ്, യോഹന്നാൻ എന്നിവരുടെ അടുക്കൽ ചെന്നുപറഞ്ഞു. ‘ഞാനും കൈ വെച്ചു പ്രാർത്ഥിച്ചാൽ ആളുകൾക്ക് പരിശുദ്ധാത്മാവിനെ കിട്ടണം. എത്രവേണമെങ്കിലും പണം തരാം’.

അപ്പോസ്തലന്മാർ പണം വാങ്ങിയില്ല. “നീയും നിന്റെ പണവും നശിച്ചുപോകാതിരിക്കാൻ മനസാന്തരപ്പെടാൻ’ പറഞ്ഞു. 30 ലക്ഷമോ, 50 ലക്ഷമോ ഒക്കെ തരാൻ ആളുകൾ ഉണ്ട്. പക്ഷേ ഇതിനകത്ത് (പാട്ടുപുസ്തകത്തിൽ ) തീരുമാനിച്ചിരിക്കുന്ന പ്രോഗ്രാമിൽ നിന്നു വ്യത്യസ്തപ്പെടുത്താൻ എക്സിക്യൂട്ടീവിസിന്റെ യോഗം തീരുമാനിച്ചിട്ടില്ല എന്നറിയിക്കുന്നു. അങ്ങനെ പണം കൊണ്ട് വാങ്ങിക്കാൻ ഉള്ളതല്ല ഇവിടുത്തെ പ്രോഗ്രാം.

കെ സി ജോൺ ഇങ്ങനെ പാട്ടുപുസ്തകം ഉയർത്തിപിടിച്ചു പറഞ്ഞതിന്റെ കാരണം എന്ത് ? ഇനിയും ചില സത്യങ്ങൾ : …..

കൺവൻഷന് ചില ദിവസങ്ങൾക്ക് മുൻപ് ഐ പി സി ജനറൽ പ്രസിഡന്റ് ജേക്കബ് ജോൺ ആഞ്ഞിലിത്താനത്തിൽ ഉള്ള തന്റെ സ്വന്തം ഭവനത്തിലേക്ക് ( ജേക്കബ് ജോൺ ഉൽഘാടന ദിവസം തന്നെ വേദിയിൽ നിന്നു വിളിച്ചുപറഞ്ഞ വ്യാജങ്ങൾ ഓരോന്നായി ( 4 ഇഞ്ചു പോലും സ്വന്തമായി ഇല്ലാത്ത ആളിന്റെ ആഞ്ഞിലിത്താനത്തെ വീട്, പത്താൻകോട്ടുള്ള രണ്ടു വീട്. അതിൽ ഒന്ന് വാടകക്ക് കൊടുത്തിരിക്കുന്നു …Etc  പടയാളി ഉടൻ പുറത്തു വിടും ). പാസ്റ്റർ. സാം ജോർജ്ജിനെയും ഭാര്യയേയും, കാനഡയിൽ ഉള്ള മറ്റൊരു പ്രമുഖ കൗൺസിൽ അംഗത്തേയും പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചു ( ഒരു ഒന്നൊന്നര രാജകീയ ഭക്ഷണം ). അവിടെവെച്ചു പാസ്റ്റർ. സാം ജോർജ്ജ് 50,000 രൂപാ ഭക്ഷണ ചിലവിനു ജേക്കബ് ജോണിനു കൊടുത്തു.

അതു കഴിഞ്ഞപ്പോൾ പ്രസിഡന്റ് ജേക്കബ് ജോൺ.. ‘ സാം എനിക്ക് 50 ലക്ഷം തരണം. സാമിന് ചൊവ്വാഴ്ച്ച അല്ലേ മെസ്സേജ്. ഞാൻ എന്റെ ഞായർ മെസ്സേജ് സമയം സാമിനു തരാം’.

സാം ജോർജ്ജ്, ‘എനിക്ക് ഞായർ പ്രസംഗം വേണ്ടാ, മാത്രമല്ല അതിനായി ഒരു നയാപൈസാ ഞാൻ തരില്ല.’ അപ്പോൾ ജേക്കബ് ജോൺ ടോൺ മാറ്റി… ‘സാമേ  പണം എനിക്കല്ല. ഐ.പി.സിക്ക് കടം ഇല്ലേ. അത് വീട്ടാനാ. മാത്രമല്ല, അടുത്ത ഇലക്ഷനിൽ എതിരില്ലാതെ കയറാൻ ഞാൻ അവസരവും ഉണ്ടാക്കാം’ എന്നും വാക്കു കൊടുത്തു.

‘അത് അച്ചായന്റെയോ, എന്റേയോ കടം അല്ല. ഐ.പി.സിയുടെ കടം, ഐ പി സി വീട്ടും’ എന്ന് സാം ജോർജ്ജും മറുപടി കൊടുത്തു.

ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന കാനഡ കൗൺസിൽ അംഗത്തെ ജേക്കബ് ജോൺ അകത്തളത്തിൽ കൊണ്ടുപോയി ചെവിയിൽ ഉപദേശം കൊടുത്തു. പക്ഷേ അതിലും പാസ്റ്റർ. സാം ജോർജ്ജ് വീണില്ല. അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചും പോരുന്നു.

എന്നാൽ തുടർന്ന് ജേക്കബ് ജോൺ പല പ്രാവശ്യം ഇതേ കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ വിളിച്ചു. ‘സാം തന്നെ എന്റെ സമയം എടുത്ത് ഞായർ പ്രസംഗിച്ചോളു…’ എനിക്കു പ്രസംഗമേ വേണ്ടാ എന്നുപറഞ്ഞു. സാം ജോർജ്ജ് ഒഴിഞ്ഞുമാറി.

ഇനിയും കഥയുടെ ട്വിസ്റ്റ് : കൺവൻഷന്റെ മുന്നോടിയായി നടന്ന ഉപവാസ പ്രാർത്ഥനയുടെ അവസാന സെക്ഷൻ നാടകീയമായി അതിന്റെ അധ്യക്ഷനായി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ. വിൽസൺ ജോസഫിനെ പിടിച്ചിരുത്തി. കെ സി ജോൺ പ്രധാന പ്രസംഗം എന്നാൽ തൊണ്ടക്കു വേദന എന്നുപറഞ്ഞു അതുഴപ്പി അവിടേക്ക് വരാതെ ബാക്കി ഉള്ള നാലുപേരുമായി (ജനറൽ പ്രസിഡന്റ് ജേക്കബ് ജോൺ, സെക്രട്ടറി കെ സി ജോൺ, ജോയിന്റ് സെക്രട്ടറി. തോമസ് ഫിലിപ്പ്, ട്രഷറാർ. സജി പോൾ ) ഉള്ളറയിൽ എക്സിക്യൂട്ടീവ് യോഗം ചേർന്നു.(വൈസ് പ്രസിഡന്റിനെ നാടകീയമായി ഒഴിവാക്കി…. കാരണം അനീതികൾ കണ്ടാൽ പുള്ളി എതിർക്കുമായിരുന്നു ).

അവിടെ സാമ്പത്തികമായ വിഷയത്തിനെപ്പറ്റി ചർച്ച നടന്നു. 14 ലക്ഷം കൈയ്യിൽ ഉള്ളതും, 30 ലക്ഷം കഴിഞ്ഞ അമേരിക്കൻ യാത്രയിൽ കിട്ടിയതും, ഇനിയും 50 ലക്ഷം കൂടി വേണം. അത് ഞാൻ സാം ജോർജ്ജിനോട് ചോദിച്ചിട്ടുണ്ട് എന്ന് പ്രസിഡന്റ്. ജേക്കബ് ജോൺ, ഇതു കേട്ടതും കെ സി ജോൺ ‘ഏതു വകുപ്പിൽ….’ എന്ന് ഗർജ്ജനസ്വരത്തിൽ… ‘എന്റെ ഞായർ പ്രസംഗം ഞാൻ സാം ജോർജ്ജിനു കൊടുത്തു. എന്നിട്ടു പുള്ളിയോട് 50 ചോദിച്ചിട്ടും ഉണ്ട്….’

ഇവിടെ, എങ്ങനെയും സാം ജോർജ്ജിനെ ഒതുക്കാനും ഒഴിവാക്കാനും തക്കം പാർത്തിരിക്കുന്ന കുറുക്കന്റെ ബുദ്ധി ഉണർന്നു. (കഴിഞ്ഞ തവണ തന്റെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയപ്പോൾ ജോയിന്റ് സെക്രട്ടറിയായ സാം ജോർജ്ജ് നന്നായി ഭരണം നടത്തിയതും, ഇനിയും കയറിവന്നാൽ തന്റെ അനിയന് ജനറലിൽ കിട്ടാൻ സാധ്യതയുള്ള കസേര നഷ്ടപ്പെടുമോ എന്ന ചിന്താകുലതയും ( ചേട്ടൻ കേരളത്തിലേക്ക് ഒന്നു താന്നു കൊടുത്ത് അനിയനെ മുകളിലേക്ക് കയറ്റാൻ, അത് ജോയിന്റ് സെക്രട്ടറി ആയാലും വേണ്ടില്ല).

തിളച്ചു മറിഞ്ഞപ്പോൾ ‘പ്രോഗ്രാം മാറ്റാൻ പറ്റില്ല. സാമിന്റെ പണം വേണ്ട….’ എന്നു കെ സി ജോൺ, ഒപ്പം സജി പോളും… ( ഈ പുള്ളിക്ക് മറ്റൊരു വൈരാഗ്യം സാം ജോർജ്ജിനോട് ഉണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ ജനറൽ കൺവഷനിൽ സാം ജോർജ്ജിനെ വേദിയിൽ കയറ്റില്ല എന്ന് വാശി പിടിച്ചതും അത് എട്ടു നിലയിൽ പൊട്ടിയതും ) തുറന്നടിച്ചു. (സാം ജോർജ്ജ് പണം കൊടുക്കാം എന്ന് ഏറ്റില്ലല്ലോ, ജേക്കബ് ജോൺ ചോദിച്ചു. സാം ജോർജ്ജ് നിരസിച്ചു ).

ഈ തിളച്ചു മറിഞ്ഞതാണ് കെ സി ജോൺ പാട്ടുപുസ്തം ഉയർത്തിപിടിച്ചു വേദിയിൽ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത നാടകം സ്വന്തമായി അഭിനയിച്ചത്.

പണം കൊടുത്തു പ്രസംഗം നേടുന്നവരെ കെ സി ജോൺ ‘പരിശുദ്ധാത്മാവിനെ പണത്തിനു വാങ്ങാൻ വന്ന ശീമോനോട് ഉപമിച്ചെങ്കിൽ’ ഒരു ചോദ്യം ? അമേരിക്കയിൽ നിന്നും ആ വേദിയിൽ പകൽ- രാത്രി യോഗങ്ങളിൽ പ്രസംഗിക്കുന്നവരെല്ലാം ലക്ഷങ്ങൾ വലിച്ചെറിഞ്ഞു അവസരം വിലക്കുവാങ്ങിയതല്ലേ ? അല്ലാ എന്നു പറയാൻ കെ സി ജോണിനു തന്റേടം ഉണ്ടോ ? ഹൂസ്റ്റൺ, ഡാളസ് ഇവിടെ നിന്നും ഉള്ള പുതുമുഖങ്ങൾ 5 ലക്ഷം വരെ തന്നതിന്റെ തെളിവ് പടയാളി പുറത്തു വിടാം…

പ്രീയ വിശ്വാസ ജനങ്ങളെ, പാസ്റ്റർ. സാം ജോർജ്ജിനെ കുറ്റക്കാരൻ ആക്കാൻ ഒന്നാം ദിവസം തന്നെ കൺവൻഷൻ വേദിയിൽ കെ സി ജോൺ നടത്തിയ നാടകം അസ്സൽ ആയില്ലേ,

ഇതാണ് കുറുക്കൻ ബുദ്ധി. കുറുക്കൻ നീലത്തിൽ ചാടി രാജാവായ നീലക്കുറുക്കന്റെ അതേ ബുദ്ധി… തൊലിക്കട്ടി അപാരം… ശേഷം ഇന്നലെയും ജേക്കബ് ജോൺ ഫുഡിനുവേണ്ടി പണം ചോദിച്ചുകൊണ്ട്. 20 ഓളം പേരെ ഫോണിൽ ബന്ധപ്പെട്ടു.

ചില ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ അമേരിക്കൻ യാത്രയിൽ ഫുഡ്ഡിനു വേണ്ടി അമേരിക്കക്കാരുടെ കയ്യിൽ നിന്നും 30 ലക്ഷം പിരിച്ചു. (വേണ്ടതോ 25 ലക്ഷം) എന്നിട്ടും ഇതു തന്നെ പറഞ്ഞു വീണ്ടും 50000 മുതൽ 5 ലക്ഷം വരെ 20 ഓളം പേരെ വിളിച്ചു ആവശ്യപ്പെട്ടു. ഇതു വ്യാജമല്ലേ… വേദിയിൽ കയറി അന്യഭാഷയുടെ അകമ്പടിയോടെ ജേക്കബ് ജോൺ പറഞ്ഞതെല്ലാം പച്ചക്കള്ളം അല്ലേ?

ശ്രീലങ്കയിൽ ഐ പി സിയുടെ വേലയുണ്ടോ ? മാലി ദ്വീപിൽ ഐ പി സിയുടെ ആരെങ്കിലും ഉണ്ടോ ? ആഞ്ഞിലിത്താനത്തെ വീട് ജേക്കബ് ജോണിന്റെ അല്ലേ ? പത്താൻകോട്ടു വാടകക്ക് കൊടുത്തിരിക്കുന്ന മാളിക ആരുടേത് ? ….

ഒത്തിരി ചോദ്യങ്ങൾ ബാക്കി. സത്യങ്ങളും, ചില തെളിവുകളുമായി പടയാളി ഉടൻ വരുന്നു.

  Categories:
view more articles

About Article Author

write a comment

1 Comment

  1. A. S. Mathew
    February 04, 07:36 #1 A. S. Mathew

    What is going on in the IPC?

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.