കുബുദ്ധിയിൽ വീണ പാവം പാവം സെന്റർ പാസ്റ്ററുമാർ

കുബുദ്ധിയിൽ വീണ പാവം പാവം സെന്റർ പാസ്റ്ററുമാർ
April 25 14:08 2019 Print This Article

മൂന്ന് വർഷം കൂടുമ്പോൾ സെന്റർ പ്രസിഡന്റ്/സെന്റർ പാസ്റ്റർ സ്ഥലം മാറണമെന്ന് ഭരണഘടന വ്യക്തമായി നിർദ്ദേശിക്കുമ്പോൾ;( യാതൊരു ഭാരവാഹിയും മൂന്നു വർഷത്തിൽ കൂടുതൽ ഒരേ തസ്തികയിൽ തുടരാൻ പാടില്ല, അപ്പോൾ തന്നെ സെന്റർ പാസ്റ്റർ – ഡിസ്ട്രിക്ട് പാസ്റ്റർ – ആയിരിക്കണം സെന്റർ പ്രസിഡന്റ്; അപ്പോൾ സെന്റർ പാസ്റ്റർ ആയിരിക്കുന്ന സെന്റർ പ്രസിഡന്റും അതേ തസ്തികയിൽ തുടരാൻ പാടില്ല.) പ്രശ്നങ്ങൾ ഇല്ലാത്ത സെന്ററുകളിൽ അവർ തന്നെ തുടരുന്ന കീഴ് വഴക്കമായിരുന്നു ഇത്രയും നാൾ ഐ.പി.സിയിൽ ഉണ്ടായിരുന്നത്. മൂന്ന് സെന്ററുകളിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും കോടതി കേസ് എതിരായി വിധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലും 90% സ്ഥലത്തും പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെയോ ഈ കാര്യത്തെപ്പറ്റി ആർക്കും അറിവോ ഉണ്ടായിരുന്നില്ല. മറിച്ച് ഈ വിഷയത്തിൽ മുഴുവൻ അവ്യക്തത നിലനിന്നിരുന്നു; അത് സെന്റർ പാസ്റ്റേഴ്സിനെ സംബന്ധിച്ച് നല്ലതുമായിരുന്നു.

എന്നാൽ കേരളത്തിലെ മുഴുവൻ സഭകൾക്കും പാസ്റ്റർമാർക്കും സഭാപ്രതിനിധികൾക്കും ജനറൽ സെക്രട്ടറിയുടെ കത്ത് അയച്ചും, സെക്യൂലർ പത്രങ്ങളിൽ ലക്ഷകണക്കിന് രൂപ മുടക്കി ഭേദഗതി സംബന്ധിച്ച് പരസ്യം കൊടുത്തും, കോടതിയിൽ വിഷയം എത്തിച്ച് ഒരു അഡ്വക്കേറ്റ് കമ്മീഷനെ വെച്ചും വിഷയം പരസ്യമാക്കിയത് വഴി ഈ വകുപ്പ് സംബന്ധിച്ച് നിലനിന്നിരുന്ന അവ്യക്തത നീങ്ങി, മറിച്ച് എല്ലാവരും മാറണം എന്ന നിലയിലേക്ക് എത്തിച്ചു.

ഇനി മുതൽ സെന്റർ പാസ്റ്ററുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അതൃപ്തി നേരിട്ടാൽ അദ്ദേഹത്തെ മാറ്റാൻ ഈ വകുപ്പ് പ്രകാരം കഴിയുമെന്ന് ഏറ്റവും സാധാരണ വിശ്വാസിവരെ മനസിലാക്കി. ഈ മുൾമുനയിൽ സെന്റർ പാസ്റ്ററുമാരെ എത്തിച്ചതിന്റെ കാരണക്കാർ കെ.സി ജോണും, ഷിബു നെടുവേലിയുമാണ്. സെന്റർ പാസ്റ്ററുമാർക്ക് വേണ്ടി കേസ് നടത്താനെന്ന പേരിൽ പണം പിരിച്ച്, അത് സ്വന്തം ഇലക്ഷൻ ഫണ്ടിലേക്ക് മാറ്റുക എന്ന ഉദ്ദേശ്യമായിരുന്നു ഷിബുവിന് ഉണ്ടായിരുന്നെതെങ്കിൽ തിരുവല്ല കസേര സംരക്ഷിക്കുക എന്ന ഉദ്ദേശ്യമായിരുന്നു കെ.സി ജോണിന്.

കഴിഞ്ഞ രണ്ടു സെന്റർ തിരഞ്ഞെടുപ്പുകളിൽ കെ സി ജോണിന്റെ ഇഷ്ടക്കാർ വൻ ഭൂരിപക്ഷത്തിലാണ് തോറ്റുപോയത്. കെ.സി ആരെ നിർത്തിയാലും തോൽപിക്കും എന്ന നിലയിലാണ് കാര്യങ്ങൾ. പകുതിയിലധികം ആളുകൾ കെ.സി.യെ പരസ്യമായി എതിർക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യമാണ് സ്വന്തം സെന്ററായ തിരുവല്ലയിൽ. സഭകൾ പലതും അടച്ചും, പൂട്ടിയും, തമ്മിൽ തല്ലിയും നിൽക്കുന്നു. കെ.സി ജോണിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു കേസ് സ്റ്റേറ്റ് ഇലക്ഷന് മുമ്പായി നൽകണം എന്ന തരത്തിൽ ഒരു ആലോചനയും സെന്ററിൽ നടന്നിരുന്നു. കോടതി വഴി പുറത്ത് പോയ സെന്റർ പാസ്റ്ററുമാരുടെ നിരയിൽ അടുത്തത് താനാണ് എന്ന് മനസിലാക്കിയ പ്രമുഖന്റെ തന്ത്രങ്ങളാണ് ഭേദഗതിയുടെ രൂപത്തിൽ പുറത്ത് വന്നത്.

സ്വന്തം കസേര സംരക്ഷിക്കാൻ കുബുദ്ധി പ്രയോഗിച്ചപ്പോൾ കേരളത്തിലെ ബാക്കി നൂറ് കണക്കിനു നല്ല സെന്റർ പാസ്റ്ററുമാരുടെയും കസേര ഇളക്കാൻ പാകത്തിലുള്ള കളി കെ. സി തന്നെ കളിച്ചു. താൻ താഴെ വീണാൽ കൂടെ നിൽക്കുന്നവനെയും വീഴ്ത്തുന്ന സാക്ഷാൽ കുറുക്കന്റെ സൂത്രവിദ്യ…! പ്രമുഖനായ കെ ……സി .. വീണു…!
ഇനി ഓരോന്നോരോന്നായി വലിച്ചു താഴെയിട്ടോളും..! കെ. സി ആരാ മോൻ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.