കീഴടങ്ങാനെത്തിയ പള്‍സര്‍ സുനി പിടിയില്‍

കീഴടങ്ങാനെത്തിയ  പള്‍സര്‍ സുനി പിടിയില്‍
February 23 09:56 2017 Print This Article

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനായി കോടതിയിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്‌ പോലീസ്. എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും മറ്റൊരു പ്രതിയായ വിജേഷിനെയും പോലീസ് ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്താണ് പള്‍സര്‍ സുനിയും വിജേഷും കോടതിയില്‍ എത്തിയത്. മജിസ്ട്രേറ്റിന്റെ ചേംബറിലെത്തി കീഴടങ്ങാനായിരുന്നു ഉദ്ദേശം. ശനിയാഴ്ച മുതല്‍ പോലീസ് പള്‍സര്‍ സുനിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. കോയമ്ബത്തൂരിലെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി പോലീസിന്റെ കയ്യില്‍ നിന്നും തലനാരിഴയ്ക്കാണ് സുനി രക്ഷപ്പെട്ടത്.

നേരത്തെയുള്ള കേസുകളിലും ഇയാളുടെ രീതി കീഴടങ്ങുന്നതായിരുന്നു. കീഴടങ്ങിയാല്‍ കോടതിയില്‍ ഇളവ് ലഭിക്കുമെന്നതാണ് ഇതിന് കാരണം. ഇത് മുന്നില്‍ കണ്ട് കോടതികളില്‍ പോലീസ് വ്യാപകമായി വലവിരിച്ചിരുന്നു. മഫ്തിയിലും അല്ലാതെയും പോലീസ് കോടതിയിലുണ്ടായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.