കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാര്‍ഡ് തേടി

കാവ്യയുടെ സ്ഥാപനത്തിലെ റെയ്ഡ് മെമ്മറി കാര്‍ഡ് തേടി
July 02 08:48 2017 Print This Article

കൊച്ചി: നടി കാവ്യാമാധവന്റെ വസ്ത്രവ്യാപരായ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പരിശോധന നടത്തിയത് സുനില്‍കുമാര്‍ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് തേടിയെന്ന് പോലീസ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന സുനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കേസിലെ കൂട്ടുപ്രതി വിജീഷ് ആണ് നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് പറയപ്പെടുന്ന മെമ്മറി കാര്‍ഡ് സ്ഥാപനത്തില്‍ ഏല്‍പ്പിച്ചതെന്നും സുനി നല്‍കിയ മൊഴയിലുണ്ട്.  കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിച്ചു എന്നായിരുന്നു സുനി ആദ്യം മൊഴി നല്‍കിയിരുന്നത്.

കാവ്യാമാധവന്റെ ഉടമസ്ഥതയില്‍, കാക്കനാട് മാവേലിപുരത്തുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് പൊലിസ് പരിശോധന നടത്തിയത്.രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. അതീവ രഹസ്യമായിട്ടാണ് പൊലിസ് പരിശോധന നടത്തിയത്.

സ്ഥാപനത്തിലെ ജോലിക്കാരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങളും കമ്ബ്യൂട്ടറിലെ വിവരങ്ങളും പോലീസ് പരിശോധിച്ചിരുന്നു. അനധികൃതമായി പണമിടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശനിയാഴ്ച കാവ്യയുടെ വീട്ടില്‍ പരിശോധന നടത്താന്‍ പോലീസ് എത്തിയിരുന്നെങ്കിലും വീട്ടില്‍ ആളില്ലാത്തതിനാല്‍ മടങ്ങിപ്പോകുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.