കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലയുന്ന ഓടകൾ

കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലയുന്ന ഓടകൾ
November 30 11:54 2018 Print This Article

യെഹുദാരാജ്യം ഒരു പ്രവാചകന്റെ വാക്കുകൾ കേട്ടിട്ട് നാനൂറിലേറെ വർഷങ്ങളായി, യോഹന്നാന്റെ വരവോടെ ഒരു വലിയ ഉണർവ്വ് ഉണ്ടായി അന്നത്തെ പ്രസംഗത്തിൽ  ‘മാനസാന്തരവും ദൈവരാജ്യവും’ മെന്നതായിരുന്നു വിഷയം.

സർപ്പസന്തതികളെ രക്ഷിക്കുവാൻ ഒരുവൻ വരുന്നു. ആ വരുവാനുള്ളവന് വഴി ഒരുക്കാൻ വന്നവന് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ പോലെ പല ലക്ഷ്യങ്ങൾ ഇല്ലായിരുന്നു. അത് ചുണ്ടിക്കാണിക്കുന്ന ഉത്തരവാദിത്വത്തിന് അപ്പുറത്ത് മറ്റൊന്നും ഇല്ലായിരുന്നു. ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. എന്നാൽ കാലം മാറി ഇന്നത്തെ കുഞ്ഞാടുകൾ എല്ലാം സ്വയം ദൈവങ്ങളായി മാറി. തങ്ങളെ തന്നെ ജനത്തിന് കാണിച്ചു കൊടുക്കുന്ന ജനപ്രീതി നേടുന്ന ക്രിസ്തുക്കൾ ആയി മാറുന്ന കാഴ്ച്ച പ്രസംഗത്തിലും പ്രവചനത്തിലും കണ്ടു തുടങ്ങി. ഒരിക്കലും ജനപ്രീതി നേടിയ ഒരു പ്രസംഗകനായിരുന്നില്ല യോഹന്നാൻ.

ഇന്ന് കാണുന്നതുപോലെ നേരേം വെളുക്കുമ്പോൾ പുതിയ വെളിപ്പാടുമായി ഇപ്പോൾ കിട്ടിയതുമായി വരുന്ന കാറ്റിന്റെ ഗതിക്കനുസരിച്ച് ഉലയുന്ന ഒരു ഓടയുമായിരുന്നില്ല യോഹന്നാൻ. ആദ്ദേഹം ഉറച്ച വിശ്വാസവും ദൃഢനിശ്ചയമുള്ളവനും പ്രവാചകൻമാരിൽ അഗ്രഗണ്യനുമായിരുന്നു.

ഇന്ന് ജനത്തിനാവശ്യമായ വിഭവങ്ങൾ വിളമ്പുന്നതുപോലെ തരം താണ പ്രസംഗകല്ലായിരുന്നു യോഹന്നാൻ. മുഖം നോക്കാതെ അനീതിക്കെതിരെ ശബ്ദം ഉയർത്തുകയും മശിഹായുടെ ആഗമന പ്രഖ്യാപനം ചെയ്യാൻ അവസരം ലഭിച്ചു എന്ന ഉന്നത പദവിയും പ്രവാചകൻമാരുടെയും ന്യായപ്രമാണത്തിന്റെയും കാലത്തിന്റെ അവസാന നാളിൽ ഏൽപ്പിച്ച ദൗത്യത്തിനു വേണ്ടി മാത്രം നിലനിന്നു കൊണ്ട് തന്നെ ഇന്ന് കാണുന്ന പ്രവണതകൾക്ക് വിരുദ്ധമായി രാജ്യത്തിനു വേണ്ടി സ്വയം പ്രസിദ്ധനാക്കാതെയും പരിചയപ്പെടുത്താതെയും യിസ്രായേൽ രാജ്യത്തെ യേശുവിനു വേണ്ടി ഒരുക്കുവാനും പരിചയപ്പെടുത്തുവാനും യോഹന്നാൻ ഉപദേശിശുശ്രൂഷ ചെയ്തു.

ഇന്ന് കാണുന്ന ആത്മീക ലിമിറ്റഡ് കമ്പനികൾക്കും, ആർഭാടവും ധൂർത്തും നിറഞ്ഞ് ദൈവ വചനത്തിനും ദൈവീക പദ്ധതിക്കും വിരുദ്ധമായി പ്രവർത്തിയിൽ ദൈവീകതയോ ദൈവീക ഭയമോ ഇല്ലാതെ എങ്ങനെ യേശുവിനെ ചുണ്ടിക്കാണിക്കാൻ കഴിയും. സ്വയംശോധന ചെയ്യാം.

ലിജോ ജോസഫ് തടിയൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.