കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ഗുരുതര പരുക്ക്: മകള്‍ മരിച്ചു

കാര്‍ അപകടത്തില്‍  വയലിനിസ്റ്റ് ബാലഭാസ്‌കറിന്  ഗുരുതര പരുക്ക്:  മകള്‍ മരിച്ചു
September 25 10:19 2018 Print This Article

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ ബാലഭാസകറിന്റെ രണ്ടു വയസ്സുള്ള മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കര്‍ ചതീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഡ്രൈവറും ആശുപത്രയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴി്ഞ് വരികയായിരുന്നു കുടുംബം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.