കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; കൊലക്കുറ്റത്തിനു മലയാളി നഴ്സ് യുഎസില്‍ അറസ്റ്റിൽ

കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; കൊലക്കുറ്റത്തിനു മലയാളി നഴ്സ് യുഎസില്‍ അറസ്റ്റിൽ
April 19 19:24 2018 Print This Article

ചിക്കാഗോ : കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മലയാളി നഴ്സായ യുവതി ചിക്കാഗോയില്‍ അറസ്റ്റിലായി. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളായ ടീനാ ജോണ്‍സ് ആണ് അറസ്റ്റിലായത് .

ടീന ജോണ്‍സിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റിലായ യുവതിയെ തടവിലാക്കിയിരിക്കുകയാണ്. കൊലക്കുറ്റത്തിന് പുറമെ, വാടകക്കൊലയാളിയെ ഉപയോഗിച്ച്‌ കൊലനടത്താന്‍ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.

ഈ മാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് 7 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയാണ് ടീന കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഈ സംഭവം മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും നല്‍ക്കേണ്ടി വരും.

2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച്‌ നടന്നത്. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന. ടോബിയും ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.