കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ പാസ്റ്റർ ആന്റണി ആര് ?

കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ പാസ്റ്റർ ആന്റണി ആര് ?
September 13 22:17 2018 Print This Article

കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ പാസ്റ്റർ ആന്റണി ( അനാഥാലയത്തിന്റെ മറവിൽ കുട്ടികളെ പീഡിപ്പിച്ചതിനും മനുഷ്യക്കടത്തലിനും/ കുട്ടികളെ മറിച്ചുവിൽക്കുക ) ഇന്ത്യയിലെ (കേരളത്തിലും) എല്ലാ പത്ര-ദൃശ്യമാധ്യമങ്ങളും ഈ വാർത്ത വന്നിരുന്നു. ഇയാൾ ഇപ്പോൾ ജയിലിൽ ആണ്. ( ഇതോടൊപ്പം ഒരു ദേശീയ പത്രത്തിന്റെ മുൻ പേജിൽ വന്ന വാർത്തയും ചേർക്കുന്നു).

ഐപിസി പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ജേക്കബ് ജോൺ ആണ് ഇയാളെ അവിടെ ആക്കിയതും അദ്ദേഹത്തിന്റെ പത്താൻകോട്ട് സഭയും ആണ് ഇയാളെ സപ്പോർട്ട് ചെയ്തു കൊണ്ടിരുന്നതും എന്ന കാര്യവും മറക്കരുത്. ന്യൂസ്‌ പേപ്പറിലും പത്താൻകോട്ട് സഭ ആന്റണിയെ സപ്പോർട്ട് ചെയ്യുന്നു എന്നുതന്നെ എഴുതിയിട്ടും ഉണ്ട്. എന്നാൽ ന്യൂസ്‌ വെളിയിൽ വന്നപ്പോൾ ന്യൂസ്‌ റിപ്പോർട്ടേഴ്‌സിന് പണം കൊടുത്തുന്യൂസ്‌ ഒതുക്കാൻ ജേക്കബ് ജോൺ തന്നെ ആളിനെ നിയോഗിച്ചു, നേരിട്ടു ഓഫീസിൽ വിളിക്കുകയും ചെയ്തു.

അതിൽ ഒതുങ്ങില്ല എന്നുകണ്ടപ്പോൾ ജേക്കബ് ജോൺ ആന്റണി ഐപിസിയുടെ ആളല്ല. സ്വതന്ത്രൻ ആണ് എന്ന ഒരു കത്തും പുറത്തുവിട്ടു. ഉടൻ തന്നെ മറ്റൊരു ഡിസ്ട്രിക്ട് പാസ്റ്ററിനെ ഹിമാചലിൽ നിയോഗിച്ചു. ഇദ്ദേഹത്തിന്റെ ( പുതിയ ഡിസ്ട്രിക്ട് പാസ്റ്റർ ) പേരിൽ (വീട്ടിൽ ചാരായം വാറ്റിയതിനും, വിറ്റതിനും ) പോലീസ് സ്റ്റേഷനിൽ അനേകം കേസുകൾ നിലനിൽക്കുന്നുണ്ട്.

ജീവിതത്തിൽ വിശുദ്ധിയും വേർപാടും ഇല്ലാത്ത, ദൈവത്തോടോ, ദൈവവചനത്തോടോ വിശ്വസ്തത ഇല്ലാത്ത, പ്രസ്ഥാനത്തോട് കൂറോ, കടപ്പാടോ ഇല്ലാത്ത, വ്യഭിചാരികളെയും മദ്യപന്മാരെയും വെറിക്കൂത്തുകാരേയും കുത്തിനിറച്ചു പ്രസ്ഥാനത്തെ തകർത്ത്, ദ്രവ്യാഗ്രഹത്തിന്റെ ആത്മാവു വ്യാപരിച്ചു പണം മാത്രം ലക്ഷ്യം വെച്ചു ഓടിനടക്കുന്ന, പ്രസ്ഥാനത്തെ കാർന്നു നശിപ്പിക്കുന്ന ഇത്തരം അർബുദങ്ങളെ ഇനിയും നമ്മുടെ പ്രസ്ഥാനത്തിന്റെ നേതൃത്വസ്ഥാനത്തു തുടരണമോ എന്ന് ദൈവജനം വിലയിരുത്തുക.

ഐപിസി എന്ന പെന്തക്കോസ്തു പ്രസ്ഥാനം നിലനിൽക്കണമെങ്കിൽ ഇത്തരം ദുരാത്മാവ് ബാധിച്ച അർബുദങ്ങളെ അറുത്തുകളയാൻ ദൈവജനം ഒന്നായി കൈ കോർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.