കോഴിക്കോട് : കര്ഷകന് വില്ലേജോഫീസില്‍ തൂങ്ങിമരിച്ചു. ചെമ്ബനോട് വില്ലേജോഫീസിലാണ് സംഭവം. ചക്കിട്ടപ്പാറ കാവില്‍പുരയിടത്തില്‍ ജോയ് എന്ന തോമസിനെയാണ് (57) ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നില്‍ സമരത്തിലായിരുന്നു ജോയി. ഭൂമിയെച്ചൊല്ലി കുടുംബപരമായി അവകാശ തര്‍ക്കം നിലനിന്നിരുന്നതായി പറയുന്നു. കഴിഞ്ഞ വര്‍ഷം ഭൂനികുതി അടക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം വില്ലേജ് ഓഫീസിനു മുന്നില്‍ ഇയാള്‍ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെടുകയും നികുതി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നികുതി അടയ്ക്കാന്‍ ജോയി എത്തിയിരുന്നു. എന്നാല്‍, വില്ലേജ് അസിസ്റ്റന്റ് സിരീഷ് കൈക്കൂലി ചോദിച്ചു. ഇത് നല്കാത്തതിനാല് നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറില്ലെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു. ഇതാണ് ആത്മഹത്യയ്ക്ക് ജോയിയെ പ്രേരിപ്പിച്ചതെന്നും മോളി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നുവെന്നും ജോസ് വെളിപ്പെടുത്തി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റിന്റെ സസ്പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്പെന്‍ഡ്ചെയ്തു.
കര്ഷകന് ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മരിച്ച ജോയിയുടെ കുടുംബത്തിന് സഹായം നല്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിച്ചു. കര്‍ഷകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ചക്കിട്ടപ്പാറയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.