ഓള്‍ഗ തൊകാര്‍ഷുകിനും പീറ്റര്‍ ഹാന്‍കെയ്ക്കും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം

ഓള്‍ഗ തൊകാര്‍ഷുകിനും പീറ്റര്‍ ഹാന്‍കെയ്ക്കും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം
October 11 14:46 2019 Print This Article

സ്റ്റോക് ഹോം: സാഹിത്യ നൊബേല്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018, 2019 വര്‍ഷത്തെ പുരസ്‍കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊകാര്‍ഷുക്, ഓസ്ട്രിയന്‍ നോവലിസ്റ്റ് പീറ്റര്‍ ഹാന്‍കെ എന്നിവര്‍ക്കാണ് പുരസ്‍കാരം. ജാപ്പനീസ് – ബ്രിട്ടീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുരോയാണ് 2017ലെ പുരസ്‍കാരം നേടിയത്.

ലൈംഗികാരോപണങ്ങളെയും സാമ്ബത്തിക അഴിമതികളെയും തുടര്‍ന്നാണ് 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കതിരുന്നത്. ഇതേ തുടര്‍ന്നാണ് 2018ലെയും 2019ലെയും പുരസ്കാരങ്ങള്‍ ഒന്നിച്ച്‌ പ്രഖ്യാപിക്കാന്‍ സ്വീഡിഷ് അക്കാദമി തീരുമാനിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.