ഒറ്റയ്ക്ക് നിന്നാലും പ്രമാണത്തിനു വേണ്ടി നിൽക്കുക

ഒറ്റയ്ക്ക് നിന്നാലും പ്രമാണത്തിനു വേണ്ടി നിൽക്കുക
August 01 10:55 2019 Print This Article

 ഏലിയാവ് ഒറ്റയ്ക്കായിരുന്നു. മറു സൈഡിൽ എന്നൂറ്റമ്പത്‌ പ്രവാചകന്മാർ. പേര് പ്രവാചകന്മാർ എന്നാണെങ്കിലും ആലോചന വരുന്നത് ബാലിന്റെ ആത്മാവിൽ നിന്നായിരുന്നെന്നു മാത്രം. ഇന്ന് കൂടുതലും കാണാൻ കഴിയുന്നത് ഇത്തരം ആലോചനക്കാരെയാണ്. ദൈവാത്മാവുള്ളവർ ഇവരെ വിവേചിക്കും.

പക്ഷെ ഇവർക്കായിരിക്കും ഇക്കാലത്തു മാർക്കറ്റും. ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇവർക്ക് ശരിക്കു അറിയാവുന്നതു കൊണ്ട് ബഹുഭൂരിപക്ഷത്തിനും ഇവരാൽ വഞ്ചിക്കപ്പെടാൻ ആയിരിക്കും വിധി. എന്നൂറ്റമ്പത്‌ പേര് എതിരായി ഒന്നിച്ചു അണിനിരന്നിട്ടും ഏലീയാവിനു ഒരു കുലുക്കവുമുണ്ടായില്ല. അവിടെ കൂടി വന്ന ജനവും ഇരട്ടത്താപ്പന്മാർ ആയിരുന്നു.

ഇന്നത്തെ ചില വിശ്വാസികളെ പോലെ. തെറി പറയുന്നവർക്കും ആമേൻ പറയും. സുവിശേഷം കേട്ടാലും ഹല്ലെലുയ്യ പറയും . വ്യക്തമായ സ്റ്റാൻഡ് ഇല്ലാത്തവർ ആയിരിക്കും. രണ്ടു കൂട്ടരെയും പിണക്കാതെ നിർത്തിയാലേ അങ്ങനുള്ളവരുടെ കച്ചവടം നടക്കൂ. അതുകൊണ്ടു അവർ ഇരുമുഖന്മാർ ആയി ഇങ്ങനെ കാലത്തിനൊത്ത് ജീവിച്ചുകൊണ്ടിരിക്കും. അവരെ നോക്കിയാണ് ഏലിയാവ് പറഞ്ഞത്.

നിങ്ങൾ എത്രത്തോളം രണ്ടു തോണിയിൽ കാൽ വയ്ക്കും. യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പിൻ . ബാൽ എങ്കിലോ അവനെ അനുഗമിപ്പിൻ. യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിനു മുകളിലെ ഈ വചനവുമായി ശരിക്കും സാമ്യമുണ്ട്. ജനം ഇന്ന് കൺഫ്യൂഷനിൽ ആണ്. ദൈവത്തിന്റെ പേരിൽ ബാലിനും വിധേയപ്പെടുന്നു . യഹോവയ്ക്കും വിധേയപ്പെടുന്നു.

ശരിയായ ദർശനം ഉണ്ടാകാത്തതുകൊണ്ടും അടിസ്ഥാനം വചനത്തിൽ അല്ലാത്തതുകൊണ്ടും ശീതോഷ്ണവാന്മാർ ആയി ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ അടിമനുകങ്ങളിൽ കുടുങ്ങി ജീവിക്കുന്നു. പക്ഷെ ഏലീയാവിനു വ്യക്തമായ സ്റ്റാൻഡും കാഴ്ചപ്പാടും ഉണ്ടായിരുന്നു. ഒറ്റയ്ക്കായാലും ഇസബേലിനോടും ബാലിന്റെ പ്രവാചകന്മാരോടും ഇടകലരാൻ താൻ ഒട്ടും ഒരുക്കമല്ലായിരുന്നു.

അതുകൊണ്ടു ഒറ്റയ്ക്ക് നിന്നവന്റെ കൂടെ അവിടെ ദൈവ നീതി വെളിപ്പെട്ടു. സ്വയം മുറിവേൽപ്പിച്ചും രക്തം ജയം പറഞ്ഞും രാവിലെ മുതൽ ഉച്ചവരെ നിലവിളിച്ചു ക്ഷീണിച്ച ബാലിന്റെ പ്രവാചകന്മാർക്ക് അവരുടെ ദേവൻ മൂലം അവിടെ ഒന്നും ചെയ്യാനും കഴിഞ്ഞില്ല . ഇനിയങ്ങോട്ട് കാഴ്ചപ്പാടുള്ളവന് ഒറ്റയ്ക്ക് നിൽക്കേണ്ടി വരുന്ന കാലം ആയിരിക്കും. ദർശനവും കാഴ്ചപ്പാടും ഉള്ള ക്രൈസ്തവർ ന്യൂനപക്ഷമായി ചുരുങ്ങും.

പരീശൻ എന്നും അതിവിശുദ്ധൻ എന്നും ഒക്കെയുള്ള വിളികളും പിന്പിൽ നിന്നുണ്ടാകും. സാരമില്ല. ഒറ്റയ്ക്ക് നിന്നാലും പ്രമാണത്തിനു വേണ്ടി നിൽക്കുക. ദൈവ നീതി ഉറപ്പായും വെളിപ്പെടും.

റോയി പതാലിൽ വർഗ്ഗീസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.