ഒരു പിതാവിന്റെ പ്രത്യാശയുടെ ശിൽപം

ഒരു പിതാവിന്റെ പ്രത്യാശയുടെ ശിൽപം
May 27 11:14 2019 Print This Article

 എല്ലാ മാതാപിതാക്കളെയും പോലെ മാത്യുവിന്റെ മാതാപിതാക്കളും തൻറെ മകനെ വരവേല്ക്കുവാൻ വളരെ ആശയോടെ കാത്തിരുന്നു. എന്നാൽ മാത്യു ജനിച്ചപ്പോൾ ഓക്സിജന്റെ കുറവുമൂലം കഴുത്തിനു താഴോട്ട് ശരീരം തളർന്നവനായി കണ്ണുകാണാത്ത ഒരു കുഞ്ഞായി ജനിച്ചു.

ഡോക്ടർമാർ അൽപ ദിവസം മാത്രം എന്ന് വിധിയെഴുതി. വിധിയെ വെല്ലുവിളിച്ചുകൊണ്ട് മാത്യു 11 വർഷക്കാലം ഈ ലോകത്തിൽ ജീവിച്ചു. അല്പം വാക്കുകൾ മാത്രം സംസാരിച്ചു. എന്നാലും അവൻ ആ ദമ്പതികളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ഒട്ടു കുറവൊയിരുന്നില്ല.

തൻറെ വീൽചെയറിൽ അവർ അവനെ ആവുന്ന ഇടതുത്ത് ഒക്കെ കൊണ്ടുപോയി. എന്നാൽ 11 വർഷത്തിന് ശേഷം അവൻ ഈ ലോകം വിട്ടു പിരിഞ്ഞപ്പോൾ മാത്യു കൊണ്ടുവന്ന സന്തോഷം എത്ര വലുതായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു.

മാത്യു വിട്ടുപിരിഞ്ഞത് ഒരു സങ്കടം ആയവർ കണ്ടില്ല. പ്രത്യാശയുള്ള ഒരു ജീവിതമായിരുന്നു അവരുടേത്. ഈ ലോകത്തിലെ കഷ്ടങ്ങളിൽ നിന്നും കഷ്ടങ്ങൾ ഇല്ലാത്ത ഒരു ലോകത്തിലേക്ക് അവൻ യാത്രയായി എന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ മാത്യുവിന് ഇനി വീൽചെയർ വേണ്ട എന്നും തൻറെ സൃഷ്ടാവിനോടൊപ്പം തൻറെ മകൻ ആയിരിക്കുന്നു എന്നും ഉള്ള പ്രത്യാശ അവർക്ക് വലിയ സന്തോഷം ഏകി.

അവരുടെ ഹൃദയത്തിൽ ഉള്ള പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടു മകനുവേണ്ടി ഒരു മനോഹര ശില്പം അവൻറെ കല്ലറയിൽ വെക്കണം എന്ന് ആഗ്രഹിച്ചു ചിന്തിച്ചു. അങ്ങനെ അവർ തൻറെ വീൽചെയറിൽ നിന്നും ആകാശത്തേക്ക് കൈ ഉയർത്തി ഉയർന്ന് പൊങ്ങി പോകുന്ന മാത്യുവിന് ശില്പം അവർ നിർമ്മിച്ചു.കല്ലിൽ ഇപ്രകാരം എഴുതി വെച്ചു…

“In memory of those who walk more closely in the hands of God. And who more humbly lift the world inspiring the hearts of men. With their legacy complete in love, they return home again to God. To behold His face and be wholly healed in joy forever more”

തൻറെ മകൻ പ്രത്യാശയോടെ സ്വർഗ്ഗത്തിലേക്ക് ഉയരുന്ന ഉയരുന്ന ശിൽപം കാണുന്ന എല്ലാവരിലും ആ പ്രത്യാശ നിറയുന്നു. ആ ശില്പം, ഈ ജീവിതം കഴിഞ്ഞാൽ മറ്റൊരു ജീവിതം ഉണ്ട് എന്ന് കാണിച്ചു തരുന്നു.

നമ്മുടെ പ്രത്യാശ എന്ത്..? മാത്യുവിനെ പോലെ ഈ കഷ്ടങ്ങളിൽ നിന്ന് നമ്മൾ വിട്ടു പിരിയുമ്പോൾ, നമ്മുടെ അരുമ നാഥനിലേക്ക് എത്താൻ കഴിയുമോ..?

നാമും പ്രത്യാശ ഉള്ളവർ ആയിരിക്കാം…

                                     – ബ്ലെസൺ, ഹൂസ്റ്റൺ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.