ഐ പി സി യിൽ ട്രഷറാർ ആകാൻ എന്തുചെയ്യണം.? P W D റോഡിൽ സ്ലാബ് ഇടണം.

ഐ പി സി യിൽ ട്രഷറാർ ആകാൻ  എന്തുചെയ്യണം.? P W D റോഡിൽ സ്ലാബ് ഇടണം.
October 09 20:12 2017 Print This Article

എന്തായാലും ഇന്ത്യാ പെന്തക്കോസ്തു സഭയിൽ സത്യവും അസത്യവും തമ്മിൽ യുദ്ധം മുറുകുമ്പോൾ  സ്ഥാനം ഉറപ്പിക്കാൻ എന്തും ചെയ്യും എന്ന നിലയിൽ  ബാബു സഹോദരൻ. അതിനു  പി ഡബ്ല്യൂ ഡി യുടെ റോഡിൽ സ്ലാബു നിരത്താൻ ലക്ഷങ്ങളോളം മുടക്കി. ആര് മുടക്കി ? ഐപിസിയുടെ മിഷൻ ഫണ്ടിലേക്ക് വന്ന കാശാണ് എടുത്തു മറിച്ചിരിക്കുന്നത്‌. ഗവൺമെന്റ് അംഗീകരിക്കാതെ അവിടെ സ്ലാബ് ഇട്ടതു സ്വന്തം ഇച്ചക്കു അനുസരിച്ചു മിഷൻ ഫീൽഡിലേക്കു വന്ന പണം ദുർ വിനിയോഗം ചെയ്തു. അത് മാത്രമല്ല സ്റ്റേജ് പണിതു ആര് പെർമിഷൻ കൊടുത്തു? ഇത്രയും വലിയ ഒരു പ്രസ്‌ഥാനത്തിനു പെർമിഷൻ കിട്ടാൻ പാടാണോ ? എന്തുകൊണ്ട് ഈ പെന്തക്കോസ്തു പ്രസ്ഥാനം ഒരു  കൺസ്ട്രക്ഷൻ വർക്കിനും ഗവണ്മെന്റ് തലത്തിൽ നിന്നും പെർമിഷൻ എടുക്കുന്നില്ല. പാരമ്പര്യം പറയാനുള്ള പ്രസ്ഥാനത്തിന്റെ കോംബൗണ്ടിൽ എന്തു ചെയ്താലും ഗവർൺമെന്റ് തലത്തിൽ പെർമിഷൻ വേണ്ടാ എന്നും, മാത്രമല്ല കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ഐ പി സി സഭാംഗവും കൗൺസിൽ മെംബറും ആയതുകൊണ്ട് ഏതു വഴിവിട്ട കളിയും കളിക്കാം എന്ന് എൻ സി ബാബു.

പെർമിഷൻ ഇല്ലാതെ എന്തും ബാബു സഹോദരൻ ചെയ്തുകൊടുക്കും. എന്തിനു ആർക്കു വേണ്ടി ? ആരെയെങ്കിലും ഒക്കെ കൊണ്ടുവന്നു ഉത്‌ഘാടനം ചെയ്യിപ്പിച്ചു എന്ന് കരുതി എല്ലാത്തിന്റെയും അവകാശം ഏറ്റെടുത്തു കൊണ്ട് അടുത്ത ഇലക്ഷൻ ആണ് ലക്ഷ്യം എന്ന് മറ്റു ജനറൽ കൌൺസിൽ അംഗങ്ങളും  തുറന്നു പറയുന്നു. ബാബു സഹോദരന്റെ അതിരുകടന്ന ആത്മാർത്ഥത തുടക്കം മുതൽ സംശയാസ്പതം ആയിരുന്നു. ഇപ്പോൾ നവ മാധ്യമങ്ങളിൽ ആശയ സംവാദങ്ങൾ നടക്കുമ്പോൾ പരസ്പരം വിരൽ ചൂണ്ടുന്ന സത്യങ്ങൾ കുമ്പനാട് കോർട്ടേഴ്സിൽ നടന്ന ബിൽഡിങ്ങ്, സ്റ്റേജ്, സ്റ്റേജിന്റെ അടിയിലെ പ്രാർത്ഥനാ ടണൽ, തുടങ്ങി ഒന്നും നിയമപ്രകാരം അനുമതി ഉള്ളതല്ല. ഇത്തരത്തിൽ ലോകത്തിലുള്ള അനേക വിശ്വാസികൾ അയക്കുന്ന മിഷൻ ഫണ്ട് ആണ് ഇതിനൊക്കെ ദുർവിനിയോഗം നടത്തുന്നത്.
സ്റ്റേജിന്റെ അടിയിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രാർത്ഥനാ ടണലിൽ ഉള്ള മൊത്തം AC, ലൈറ്റ് എന്നിവ പ്രവർത്തിപ്പിക്കാൻ ഉള്ള ഇലക്ട്രിസിറ്റി പോലും KSEB യുടെ അനുവാദം ഇല്ലാതെ അനധികൃതമായി മറ്റു ബിൽഡിങ്ങുകളിൽ നിന്നും വയർ വലിച്ചാണ്.

പി ഡബ്ല്യൂ ഡി റോഡിലും ഐപിസിയുടെ മിഷൻ ഫണ്ട് ഒഴുക്കികളയുന്നു. ആര് ഇതിനൊക്കെ കണക്കു പറയും? എന്തായലും അടുത്ത ട്രഷറർ സ്ഥാനം ആണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് പൊതു സമൂഹം തുറന്നടിക്കുന്നു. നിലവിൽ ഉള്ള ജനറൽ ട്രഷറാർ കഞ്ഞി വീഴ്ത്തി ട്രഷറാർ സ്ഥാനം പിടിച്ചെടുത്ത ചരിത്രം എല്ലാവർക്കും അറിവുള്ളതാണ്. എന്തായാലും മുൻകാല സമിതി അംഗങ്ങളും, ഇപ്പോൾ ബാബുസാഹോദരനും തമ്മിൽ വാഗ്‌വാദങ്ങൾ ഉയരുന്നു. കാലത്തെ വെല്ലുന്ന ഒരു സത്യങ്ങളും ബാക്കിയില്ല. കേരളം മുഴുവൻ യാതൊരു പെർമിഷൻ ഇല്ലാതെയും റോഡ് നന്നാക്കാനും, പൂന്തോട്ടം ഉണ്ടാക്കാനും, അവിടെ ഇന്റർ ലോക്ക് ടൈൽ നിരത്താനും ഇദ്ദേഹം എന്ത് വിലയും കൊടുക്കും എന്ന് നവ മാധ്യമങ്ങൾ  പറയുന്നു. ഐപിസിയുടെ  പണം അല്ലെ, ആർക്കു ഛേദം..

ഐപിസിയുടെ മിഷൻ ഫണ്ട് ദുർവിനിയോഗം ചെയ്തതിൽ നേതൃത്വം ഉൾപ്പെടെ അവരുടെ സുഹൃത്തുക്കൾക്കും, വലിയ വാഗ്ദാനങ്ങൾ കൊടുത്തവർക്കും പങ്കുണ്ട്. ഐ പി സിയെന്ന പ്രസ്ഥാനത്തെ സ്നേഹിച്ചും, സഭകളുടെ പ്രവർത്തനങ്ങൾക്കുമായി വിദേശികളായ ദൈവജനം അയച്ചുകൊടുക്കുന്ന കോടികൾ ദുർവിനയോഗം ചെയ്യുന്ന ഒരു നേതൃത്വം ഐ പി സിക്കു വേണോ എന്ന് ചിന്തിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. വിദേശത്തു രാത്രി പകൽ എന്നില്ലാതെ കഷ്ടപ്പെട്ട് ജോലിചെയ്തു കിട്ടുന്നതിൽ നിന്നും പങ്ക് മാറ്റിവെച്ചു പ്രസ്ഥാനത്തിന്റെ വളർച്ചക്ക് അയച്ചുകൊടുക്കുന്ന ലക്ഷക്കണിക്കിനു രൂപാ ഉത്തരവാദിത്വം ഇല്ലാതെ തോന്നിയപോലെ ദുർവിനയോഗം ചെയ്യുവാൻ ഈ ജഡീകരായ നേതാക്കളെ ഇനിയും അനുവാദിക്കാതെ ഇരിക്കുക. ഇപ്പോൾ പ്രസ്ഥാനം കോടി കണക്കിനു രൂപായുടെ കടത്തിലും. ദൈവനാമത്തിൽ ദൈവവേലക്കു കൊടുക്കാൻ ആഗ്രഹിക്കുന്ന തുക നിങ്ങൾ ഇനിയും പ്രസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരത്തിലേക്കോ, വർഷാ വർഷം പിരിക്കാൻ മാത്രം വരുന്ന നേതാക്കന്മാർക്കോ കൊടുത്ത് നിങ്ങളുടെ വിയർപ്പിന്റെ ഫലം നഷ്ടപ്പെടുത്തരുതേ. ഇനിയും ഇവർക്ക് പണം കൊടുക്കരുതേ എന്നാണ് പടയാളിക്കും പറയുവാനുള്ളത്. ആവശ്യമുള്ള ഏറിയാ കണ്ടെത്തി നിങ്ങളുടെ വിയർപ്പിന്റെ ഫലം അവിടെ നേരിട്ട് എത്തിക്കു. ദൈവ വേല വർദ്ധിക്കട്ടെ!!എന്തായാലും ഐപിസിയിൽ പൂരപ്പറമ്പിനു തുല്യമായ വെടിക്കെട്ടു നടക്കുമ്പോൾ ഉണർന്നു പ്രാർത്ഥിക്കുക. പലരും മനോവേദനയോടെ ഐപിസിയുടെ സ്ഥിതി നോക്കി കാണുമ്പോൾ സത്യം ജയിക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.