ഐ.പി.സി കൗൺസിൽ ഹാൾ വീണ്ടും വിവാദത്തിലേക്ക്. അനധികൃത കുടിയേറ്റം ഐ.പി.സി കെട്ടിടങ്ങളിൽ

ഐ.പി.സി കൗൺസിൽ ഹാൾ  വീണ്ടും വിവാദത്തിലേക്ക്. അനധികൃത കുടിയേറ്റം ഐ.പി.സി കെട്ടിടങ്ങളിൽ
August 22 00:37 2017 Print This Article

ഐ.പി.സി കൌൺസിൽ ഹാൾ പണിയുന്നതിന് കേരളത്തിലുള്ള കൌൺസിൽ മെംബേഴസ് ഇരുപത്തി അയ്യായിരം രൂപയും, വിദേശത്തുള്ളവർ ഒരുലക്ഷം രൂപയും സംഭാവനയായി കൊടുക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ എക്സിക്യൂട്ടീവ്‌ ഇതുവരെ അത് കൊടുക്കാതെ കൊടുത്തവർക്ക് വീണ്ടും വീണ്ടും റിമൈൻഡർ നോട്ടീസ് അയക്കുന്നു. ഓഫിസിലിരിക്കുന്നവർക്കും, ട്രഷറാർക്കും സ്ഥലകാലബോധം നഷ്ട്പ്പെടുകയാണ്.

ചില കൌണ്‍സില്‍ അംഗങ്ങള്‍ ഇത് കാണിച്ചു ഈമെയിലുകള്‍ അയച്ചിട്ടും സാമ്പത്തിക വിദഗ്ദനു മറുപടി അയയ്ക്കാന്‍ സമയം ഇല്ല. അത് മാത്രമല്ല ഇന്റർനാഷണൽ ബിൽഡിങ് എന്നപേരിൽ പടുത്തുയർത്തിയ ആ ചില്ലു കൊട്ടാരത്തിൽ പത്തു ലക്ഷം രൂപ കൊടുത്താൽ ഐ.പി.സിയിലെ എക്സിക്യൂട്ടീവ്സിനു തുടങ്ങി ആർക്കൊക്കെയോ റൂം കൊടുക്കാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒരു രൂപ പോലും കൊടുക്കാത്തവർ സുഖവാസത്തിനുവേണ്ടി എ സി മുറി സ്വന്തം പേരിലാക്കി ലേബലും വെച്ചുകഴിഞ്ഞു, ഒപ്പം ട്രഷറാറും. എന്നാൽ ഇവിടെ രാപാർക്കുന്നതു ചവറുവിഷനിലെ കുടിയേറ്റ കുഞ്ഞുങ്ങൾ. കുടിയും കളിയും പിന്നെ മറ്റു പലതും അവിടെ നടക്കുന്നു. നല്ല സാമ്പത്തികനിലയുള്ള ഹൈടെക്ക് ജീവിതം നയിക്കുന്നവർക്ക് തിന്നുവാനും കുടിക്കാനും ആറുമാദിക്കാനും ഇടത്താവളം ഒരുക്കുകയാണ് പ്രധാന സാമ്പത്തിക വിദഗ്ദ്ധൻ. അനധികൃത കുടിയേറ്റം പോലെയാണ് സ്ഥിതിഗതികൾ ഇപ്പോൾ.

സംഭാവന കൊടുക്കാത്തവരും മററും സ്വന്തം പേരിൽ റൂമുകൾ കയ്യടക്കിയപ്പോൾ മറ്റു പലരും കണ്ണ് മിഴിക്കുകയാണ്. എന്തായാലും അടുത്ത കൌൺസിൽ യോഗത്തിലെ തീപ്പൊരി വിഷയം ഇത് തന്നെ. കാശുകൊടുക്കാതെ സാമ്പത്തിക വിദഗ്ദ്ധന്റെ മുറികളിലാണ് ചവറു കുഞ്ഞുങ്ങളുടെ അന്തിയുറക്കം.

ഇത്തരത്തിൽ ഐ പി സിയുടെ നേതൃത്വം അധപ്പതിച്ചുവോ ? നിങ്ങൾക്ക് വേണ്ടങ്കിൽ കുറഞ്ഞ വാടകക്കു വല്ല കർതൃദാസന്മാർക്കും കൊടുത്താൽ അവർ ആത്മാർത്ഥതയോടെ വേല ചെയ്യും. ഇത്രയും അധാർമ്മീകതയും അഹങ്കാരവും കാണിക്കുന്ന ഒരു ലീഡർഷിപ്പ് ഐ പി സിയുടെ എന്നു മാത്രമല്ല, മറ്റൊരു പെന്തക്കോസ്ത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സഭയെ മുടിക്കാൻ തലക്കു മത്തുപിടിച്ചു ഇറങ്ങിയവരുടെ വാല് പിടിച്ചു തുള്ളുന്ന സകലരും വിശ്വാസ സമൂഹത്തിനു മുൻപിൽ കണക്കു കൊടുക്കേണ്ടിയ ദിവസം വരും.

നിങ്ങളോ നശിച്ചു, ഇനി ഐ പി സിയിലെ ശേഷിപ്പുകൂടി മുടിച്ചുകളയാതെ അനീതിയിൽ രസിച്ചു കളിക്കുന്ന നേതൃത്വം രാജിവെക്കണം എന്നുതന്നെയാണ് ചില കൌണ്‍സില്‍ മെംബേഴ്സിന്റെ ആവശ്യം.

അല്ല എങ്കില്‍ മടങ്ങി വന്നു നീതിപൂര്‍വ്വം ജീവിക്കുകയും, സഭയെ വില്‍ക്കാതിരിക്കുകയും ചെയ്യുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.