ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
March 25 16:54 2019 Print This Article

 ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി ) കേരള സ്റ്റേറ്റ് കൗൺസിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 2019-2022 വർഷത്തേക്കുള്ള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2019 ഏപ്രിൽ 30 ചൊവ്വാഴ്ച്ച തുടങ്ങും.

സംസ്ഥാനത്തെ 11 നിയോജകമണ്ഡലങ്ങളിൽ നിന്നും എക്സിക്യൂട്ടീവ്സ് ഉൾപ്പടെ 44 പാസ്റ്റർമാരും 40 വിശ്വാസികളും തിരഞ്ഞെടുക്കപ്പെടും. കേരളത്തിൽ നിന്നുള്ള ജനറൽ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കും. അതത് ജില്ലകളിലെ സഭാംഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 11 ഘട്ടങ്ങൾ ആയി ആണ് ഇപ്രാവശ്യവും തിരഞ്ഞെടുപ്പ് നടക്കുക.

ഏപ്രിൽ 30നു ആദ്യ ഘട്ട വോട്ടെടുപ്പ് പത്തനംതിട്ട ജില്ലയിൽ നടക്കും. പത്തനംതിട്ട ജില്ലയിലെ തിരഞ്ഞെടുപ്പ് കുമ്പനാട് ഹെബ്രോൻ പുരത്തു വെച്ചാണ് നടക്കുന്നത്. തുടർന്ന് മേയ് 1 കോട്ടയം (കോട്ടയം തിയോളജിക്കൽ സെമിനാരി), മെയ് 2 കൊല്ലം (ഐപിസി ബെർശെബ ഹാൾ കൊട്ടാരക്കര,) മേയ് 4 തിരുവനന്തപുരം (കൺകോർഡിയ ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ കുടപ്പനകുന്ന്, പേരൂർക്കട), മേയ് 6 നോർത്ത് മലബാർ ( കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകൾക്ക് കാൽ ടെക്സ് റബ്കൊ ഓഡിറ്റോറിയം, കണ്ണൂർ), മേയ് 7 മലപ്പുറം (ന്യൂ ഹോപ്പ്‌ ബൈബിൾ കോളേജ്, പാലുണ്ട, നിലമ്പൂർ), മേയ് 8 പാലക്കാട് (ശാലേം ബൈബിൾ കോളേജ് ഒലവക്കോട്), മേയ് 9 തൃശ്ശൂർ( ഐപിസി നെല്ലിക്കുന്ന്), മേയ് 11എറണാകുളം(പെനിയേൽ ബൈബിൾ കോളേജ്, കീഴില്ലം), മേയ് 13 ഇടുക്കി (നഗര സഭ ടൌൺ ഹാൾ, കട്ടപ്പന) അവസാന ഘട്ട തിരഞ്ഞെടുപ്പ് മേയ്14നു ആലപ്പുഴ (ഐപിസി എബനേസർ ഹാൾ വഴുവാടി, മാവേലിക്കര) ജില്ലയിലും നടക്കും.

തുടർന്ന് വോട്ടെണ്ണലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും മെയ് 16നു സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻ പുരത്തു നടക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.