ഐപിസി 95-മത് ജനറൽ കൺവൻഷനു കുമ്പനാടു തുടക്കം കുറിച്ചു

ഐപിസി 95-മത് ജനറൽ കൺവൻഷനു കുമ്പനാടു തുടക്കം കുറിച്ചു
January 14 09:55 2019 Print This Article

മുഖ്യധാരാ പെന്തെകൊസ്തു സഭയായ ഐപിസി സഭയുടെ 95-മത് ജനറൽ കൺവൻഷനു സഭാ ആസ്ഥാനമായ കുമ്പനാടു ഹെബ്രോൻപുരത്തു തുടക്കം കുറിച്ചു .

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ കെ സി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐപിസിയുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്തു.

ഐപിസി പ്രസ്ഥാനത്തിന് കഴിഞ്ഞ ഒരു വർഷം പൊതു സമൂഹത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞെന്നും ആ പ്രവർത്തനങ്ങൾക്ക് നേത്ര്വത്വം കൊടുക്കുവാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി കരേറ്റുന്നു എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് സ്വാഗതം അറിയിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ബേബി വർഗീസ് (ഡാളസ്), സണ്ണി കുര്യൻ (വാളകം) എന്നിവർ വചനശുശ്രുഷ നടത്തി.  വിശ്വസിച്ച;ൽ ദൈവത്തിന്റെ മഹത്വം കാണും എന്നതാണ് തീം.

സ്നേഹം, കരുണ, ക്ഷമ ഇതൊക്കെ സഭാമറക്കരുത് എന്ന് ഐപിസി പ്രസിഡന്റ് പറയുകയുണ്ടായി

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.