ഐപിസി കൗണ്‍സില്‍ യോഗം വീണ്ടും വിവാദത്തിലേക്ക്

ഐപിസി കൗണ്‍സില്‍ യോഗം വീണ്ടും വിവാദത്തിലേക്ക്
May 18 11:48 2017 Print This Article

അഴിമതിരഹിത ഐപിസി സ്വപ്നങ്ങളില്‍ മാത്രമാണോ എന്ന് വിശ്വാസികള്‍ ചോദിക്കുന്നു.

ഏപ്രില്‍ 11,12 തീയതികളില്‍ കുമ്പനാട് ഐപിസിയുടെ ആസ്ഥാനത്തു നടന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത പ്രധാന്യമര്‍ഹിക്കുന്ന ചില തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നതായി ആരോപണം ഉയരുന്നു.
മുഖ്യമായും ഭരണഘടനാ പരിഷ്‌കരണം എന്നായിരുന്നു പറഞ്ഞിരുന്നതായി കൗണ്‍സില്‍ അംഗങ്ങളും പറയുന്നത്. എന്നാല്‍ ഏപ്രില്‍ 12-)ം തീയതി ഉച്ചകഴിഞ്ഞതിനു ശേഷം ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തതായാണ് അക്ഷേപം.
യോഗം ഉച്ചയൂണിനു പിരിഞ്ഞ ശേഷം ഒട്ടുമിക്ക കൗണ്‍സില്‍ അംഗങ്ങളും പോയി എന്നാണ് പങ്കെടുത്തവരുടെ പ്രതികരണം. 11 നും 12ന് ഉച്ചവരെ ചര്‍ച്ച ചെയ്യപ്പെടാത്ത തീരുമാനങ്ങള്‍ ആണ് പന്ത്രണ്ടിന് ഉച്ചകഴിഞ്ഞു എടുത്തതെന്ന് മുതിര്‍ന്ന കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത്.
ഏറെ വിവാദം ആയത് ചില നിയമനങ്ങള്‍ ആണ്. സ്വാര്‍ത്ഥതാല്പര്യ സംരക്ഷണം മുന്നില്‍ കണ്ടുകൊണ്ടാണ് ആ നിയമനങ്ങള്‍നടത്തിയത് എന്നതില്‍ തര്‍ക്കമില്ല.
വ്യക്തമായ അജണ്ട അവതരിപ്പിക്കുകയോ,പറയുകയോ ചെയ്‌യാതെ ആയിരുന്നു യോഗം നടന്നത് എന്നും ആക്ഷേപം ഉണ്ട്. അതിനാല്‍ ആണ് ഒട്ടുമിക്ക കൗണ്‍സില്‍ അംഗങ്ങളും പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് പോകാന്‍ ഇടയായത്.
പാസ്റ്ററല്‍ പരിചയം ഇല്ലാത്തവരും, ജീവിതസാക്ഷ്യം ഇല്ലാത്തവരെയും സെന്ററുകളിലും, റീജണുകളുടെയും ചുമതല കൊടുത്തുകൊണ്ട് ഐപിസി വന്‍വീഴ്ച്ച വരുത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന നിയമനങ്ങള്‍ വെറും കൂത്തരങ്ങു മാത്രമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അര്‍ഹതയുള്ളവരും ജീവിതസാക്ഷ്യമുള്ളവരും പുറത്തും, കാശുള്ളവരും ഗുണ്ടായിസക്കാരും അകത്തുമായതായി എന്നത് പറയാതെ വയ്യ. കൗണ്‍സിലില്‍ വായിച്ചതായ കത്തുകളുടെ ഉള്ളടക്കം പറയാതെ പലതിനും ഉത്തരം മുഖ്യന്‍ സ്വയം കണ്ടെത്തുകയായിരുന്നതായും ആരോപണം ഉണ്ട്. വിദേശത്തുനിന്നും, ഇന്ത്യയുടെ പലഭാഗത്തും നിന്നും അനവധി കൗണ്‍സില്‍ അംഗങ്ങളും ഉണ്ടായിരുന്നു പ്രസ്തുത ഭരണഘടന പരിഷ്‌കരണ ചര്‍ച്ചയില്‍. അപ്പോഴും 12നു നടക്കുന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളും ചര്‍ച്ചകളും വ്യക്തമാക്കിയിരുന്നില്ല. ദൂരേക്ക് പോകേണ്ടിയവര്‍ പോകാന്‍ കാത്തിരുന്നു. തുടര്‍ന്ന് വീണു കിട്ടിയ അവസരം മുതലെടുത്ത് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നവര്‍ പോയതിനു ശേഷം തീരുമാനങ്ങള്‍ എടുത്തത് തികച്ചും അമാന്യതയുടെ ചുവര്‍ചിത്രം പോലെയാണ്. ഐപിസിക്ക് ഇത്തരം തരംതാണ പ്രവര്‍ത്തികളുടെ അകമ്പടി വേണോ നിയമനങ്ങള്‍ നടത്താന്‍.
ഹരിയാനയിലും ജാര്‍ഖണ്ഡിലും എന്താണ് സംഭവിച്ചത്? നിലവില്‍ ഇരുന്നവര്‍ സ്ഥാനം ഒഴിയാതെ എങ്ങനെ പുതിയ നിയമനങ്ങള്‍ വന്നു? എന്താണ് സ്റ്റേറ്റ് പ്രസിഡന്റ് ആകാനുള്ള മാനദണ്ഡങ്ങള്‍? പുതിയ നിയമനങ്ങള്‍ എന്തുകൊണ്ട് കൗണ്‍സില്‍ പറഞ്ഞിരുന്നില്ല? ഏറ്റവും സീനിയര്‍ പാസ്റ്റര്‍ ആയിരിക്കുന്ന ജോണ്‍ രാജിനെ അറിയിക്കാതെ ഹരിയാനക്ക് എങ്ങനെ പുതിയ ലീഡര്‍ഷിപ്പ് ഉണ്ടായി ?
മ്യാന്മാര്‍ എങ്ങനെ മിഷന്‍ സെന്റര്‍ ആയി? നാലുവര്‍ഷമായി അങ്ങനെ ഒരു പേര് പറയാതിരിക്കെ റീജിയന്‍, സ്റ്റേറ്റ്, സെന്റര്‍ തുടങ്ങിയവ പറഞ്ഞു ശീലിച്ച ജേക്കബ് ജോണിന് എങ്ങനെ മ്യാന്മാര്‍ മിഷന്‍ ഇഎല്‍ഡി ആയി?
അവിടെ എവിടുന്നാണ് കുര്യന്‍ എന്ന പാസ്റ്റര്‍ വന്നത്? ഐപിസിയിലെ ആര്‍ക്കും അങ്ങനെ ഒരാളെ അറിവുള്ളതായി പറഞ്ഞില്ല. എവിടുന്നാണ് അദ്ദേഹത്തെ കടം എടുത്തത്? കഴിഞ്ഞ വര്‍ഷങ്ങളില്‍ താങ്കള്‍ ഘോരം പറഞ്ഞുനടന്ന ചര്‍ച്ച് പ്ലാന്റിംങ് എവിടെ നടന്നു? വീടും, കെട്ടിടവും പണിതുപോക്കാനുള്ള ശ്രമത്തില്‍, പുതിയ മിഷന്‍ ഫീല്‍ഡുകളില്‍ സുവിശേഷീകരണം നടത്തുകയോ, വചനം വിതക്കുകയോ ചെയ്യാതെ എവിടുന്നു ചര്‍ച്ചുകള്‍ ഉണ്ടാവും? ഐപിസി എന്ന പ്രസ്ഥാനം ബിസിനസുകാരും, രാഷ്ട്രീയപിമ്പുകളും നിറഞ്ഞു ദര്‍ശനം നഷ്ടപ്പെട്ടതായി കണ്ടതുകൊണ്ടാവും അനേക യൗവനക്കാര്‍ ഐപിസി വിട്ടു പോകുന്നത്.
ഇതര പെന്തെകൊസ്തു സമൂഹത്തിലും ക്രിസ്ത്യാനികളുടെ മുന്‍പിലും ഐപിസി ഒരു കൂത്തുകാഴ്ച ആയി മാറുകയാണ്. കുഴിക്കാലാ ചൈന അടങ്കല്‍ അയി പതിച്ചു എടുക്കുവാണോ അറിയാത്തതുകൊണ്ട് ചോദിച്ചു പോകുകയാണ്.. സഭാ നേതൃത്വമേ മടങ്ങി വരിക. റിയല്‍ എസ്റ്റേറ്റ് കച്ചവടം പോലെ സഭയെ തീര്‍ക്കരുത്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വലിയ നഷ്ടം സഭക്കു നേരിടും. ദൈവത്തെയും മനുഷ്യരെയും വിഡ്ഢിയാക്കുന്നതു നിര്‍ത്തി. ഐ പി സി ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.