ഐപിസിയുടെ വല്യേട്ടന്‍ കളി വിവാദങ്ങള്‍ക്കു വഴിതെളിക്കുന്നു

ഐപിസിയുടെ വല്യേട്ടന്‍ കളി വിവാദങ്ങള്‍ക്കു വഴിതെളിക്കുന്നു
May 29 12:00 2018 Print This Article

കുമ്പനാട് : തിരുവല്ലയില്‍ കഴിഞ്ഞ ഇടയ്ക്കു ഐക്യപ്രാര്‍ത്ഥനയും സമ്മേളനവും നടന്നിരുന്നു. പരസ്യത്തിനും പണത്തിനുമായി എല്ലാവരെയും ക്ഷണിച്ചിരുന്നു. എല്ലാ പെന്തെകൊസ്തു വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കാന്‍ വെമ്പല്‍ പൂണ്ടു. പ്രൊമോഷണല്‍ മീറ്റിംഗ്, മീഡിയ വഴി ആവുന്ന പരസ്യങ്ങള്‍ ഒക്കെ ചെയ്തു.

എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രി ക്രിസ്തവ മേലധ്യക്ഷന്മാരെ വിളിച്ചുകൂട്ടുന്ന ചടങ്ങില്‍ ഐപിസിക്കാര്‍ മാത്രം ആയതു എങ്ങനെ ? മുഖ്യമന്തിയായതിനു ശേഷം പിണറായി സഖാവ് ക്രൈസ്തവ മേലധ്യക്ഷന്മാരെ വിളിചുകൂട്ടുന്ന പതിവ് ഉണ്ട്. കഴിഞ്ഞതവണയും ഇത്തരത്തില്‍ മീറ്റിംഗ് നടന്നിരുന്നു.  എന്നാല്‍ ഇവിടുത്തെ ഇതര പെന്തക്കൊസ്തു പ്രസ്ഥാനങ്ങളിലെ നേതൃത്വം ഇതറിയാതെ പോയോ ഇത്തവണത്തെ യോഗം? അതോ ഐപിസിക്കാര്‍ മന:പൂര്‍വം പറയാത്തതോ?

തുറന്നു പറഞ്ഞില്ലായെങ്കിലും ചിലരുടെ വല്യേട്ടന്‍ കളി ചര്‍ച്ചാവിഷയമായി. പുറമെ പറയാന്‍ കഴിയാത്ത ചിലതു നേതൃത്വങ്ങള്‍ക്കിടയില്‍ ഇല്ല എന്ന് ഐപിസി ധരിക്കരുത്. മുഖ്യനെ കാണാന്‍ ഐപിസിക്കാരെ മാത്രമേ ക്ഷണിച്ചുള്ളോ? അതെങ്ങനെ ശരിയാകും ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ലിസ്റ്റിലുള്ള മറ്റുമുള്ളവര്‍ എവിടെ?

പെന്തക്കൊസ്തുകാര്‍ക്കു വേണ്ടി മുഖ്യനെ കണ്ടത് നല്ലതിനാവാം. ആരും കുറ്റം പറയുന്നുമില്ല. ഐപിസിയുടെ നേതൃത്വവും യുവജന നേതൃത്വവും പങ്കെടുത്തു. നല്ല കാര്യം. അപ്പോള്‍ ചര്‍ച്ച ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ തുടങ്ങി ഇതര പെന്തക്കൊസ്തു പ്രസ്ഥാനങ്ങള്‍ക്കു ഇത് ബാധകം അല്ലായിരുന്നോ. അതോ കൊടുത്ത ലിസ്റ്റില്‍ ഇവരുടെ ലിസ്റ്റ് മാത്രമേയുള്ളു എന്ന് വരുത്തി തീര്‍ക്കുകയാണോ? അതോ എല്ലാ പെന്തക്കൊസ്തു പ്രസ്ഥാനങ്ങളുടെയും ജേഷ്ഠ അവകാശം ഐപിസി ഏറ്റെടുത്തോ? മറ്റുള്ളവര്‍ ഇത് അറിഞ്ഞില്ല എന്നുണ്ടോ? പിണറായി സര്‍ക്കാര്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ യോഗം വിളിച്ചു കൂട്ടിയിരുന്നല്ലോ. അന്ന് കൊടുത്ത മെമ്മോറാണ്ടത്തിന്റെ മറുപടിയാണല്ലോ പറഞ്ഞതും, അപ്പോള്‍ മുഖ്യന് കൊടുത്ത ലിസ്റ്റില്‍ ഐപിസി മാത്രമേ പെന്തക്കൊസ്തുകാര്‍ ഉള്ളോ? പടയാളിക്കു ആരിരുന്നാലും പോയാലും ഒന്നും ഇല്ല, എന്നാല്‍ ഈ വല്യേട്ടന്‍ കളി ആപത്തിലേക്ക് നീങ്ങും എന്നത് ഓര്‍ക്കുന്നത് നന്നാണ്.

അല്ലായെങ്കില്‍ ഐക്യപ്രാര്‍ത്ഥനക്ക് കാണിച്ച ഐക്യം ഇക്കാര്യം വന്നപ്പോള്‍ മറന്നതു എന്ത്? ഐപിസിയില്‍ നിന്നും നാലുപേര്‍ പോകാതെ എല്ലാ പെന്തക്കൊസ്തു അധ്യക്ഷന്മാര്‍ക്കും ക്ഷണം കൊടുക്കാമായിരുന്നല്ലോ. എന്തുകൊണ്ട് അത് ചെയ്തില്ല? അതോ ഐപിസിക്കാരെ മാത്രമാണോ, കെ.സി.യുടെ കിങ്കരന്മാരെ മാത്രമേ ക്ഷണിച്ചുള്ളുവോ ?

കൊടുക്കുന്ന ലിസ്റ്റിലെ പേരുകള്‍ ഒക്കെ മാറ്റുന്നത് ആരാണ്. കഴിഞ്ഞ തവണയും ഇത്തവണയും ഇതില്‍ തിരിമറി നടത്തി സ്വയം പേരെടുക്കാന്‍ ശ്രമിക്കുന്നതു ആര്‍? പെന്തക്കൊസ്തു പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. മറ്റു പ്രസ്ഥാനങ്ങള്‍ സമ്മതിച്ചായിരുന്നോ ഇവര്‍ അവര്‍ക്കു കൂടി വേണ്ടി സംസാരിക്കണം എന്ന്. ചര്‍ച്ച ഓഫ് ഗോഡും എജിയും ഒക്കെ ഐപിസിക്ക് ഇതിന്റെ ഉത്തരവാദിത്വം കൊടുത്തോ? സംശയങ്ങള്‍ വിശ്വാസികളുടേതുകൂടിയാണ്. എന്നാല്‍ ചോദ്യത്തിന് പ്രസക്തി ഇല്ലാതില്ല

എന്തായലും കളികള്‍ നന്നായി നടക്കട്ടെ, പന്ത് ഉരുളും കോര്‍ട്ട് മാറിയെന്നും ഇരിക്കും, ഐപിസിയിലെ ചിലര്‍ മാത്രമല്ല പെന്തക്കൊസ്തുകാര്‍ എന്ന് കാലം തെളിയിക്കും. പിന്നെ വേറൊരു സത്യം ഉണ്ട്. ചടങ്ങില്‍ പോയവരെ പോലെയുള്ളവര്‍ മറ്റു ഇടങ്ങളില്‍ ഇല്ല അത് ഐപിസിക്ക് മാത്രം ഉള്ള സ്വത്താണ്. അപ്പോള്‍ പറഞ്ഞിട്ടും കാര്യം ഇല്ല.

കഴിഞ്ഞ തവണയും മുഖ്യന്‍ മീറ്റിംഗ് വിളിപ്പിച്ചിരുന്നല്ലോ, അന്ന് കൊടുത്ത നിവേദനം ആണല്ലോ ഇപ്പോള്‍ അംഗീകരിച്ചതായി പറയുന്നത് അല്ലാതെ പെട്ടെന്ന് ഐപിസിക്കാര്‍ മാത്രം ചെന്ന് നേടിയതല്ലലോ.

തമ്മിലടിപ്പിക്കാന്‍ പടയാളിക്കു താല്പര്യം ഇല്ല. എന്നാല്‍ ഐപിസിക്കാര്‍ അറിയണം ഇതര പെന്തെകൊസ്തുകാര്‍ നിങ്ങളെ ഏല്പിച്ചിരുന്നോ അവര്‍ക്കു കൂടി വേണ്ടി സംസാരിക്കാന്‍? നിങ്ങള്‍ക്ക് ജേഷ്ടാവകാശം വല്ലതും കിട്ടിയായിരുന്നോ ?

മനപൂര്‍വം ചിലരെ ഒഴിവാക്കുന്ന പതിവുണ്ടല്ലോ അത് ഇവിടെയും ആവര്‍ത്തിച്ചു എന്ന് പറയാതെ പറയേണ്ടി വരും. പിന്നെ ഐപിസിക്കാരെപോലെ ആവാന്‍ മറ്റുള്ളവരെ കിട്ടില്ല അതാവും സത്യം.

ഐപിസിയുടെ ഈ കളിയില്‍ അനേകര്‍ക്ക് അമര്‍ഷം ഉണ്ട്. കാര്യങ്ങള്‍ അല്പം കൂടി ഗൗരവമായി കാണുകയും ഐക്യം എല്ലാ അര്‍ത്ഥത്തിലും പ്രാബല്യത്തില്‍ വരുത്താനും ഐപിസി ശ്രമിക്കണം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.