ഐപിസിയിലെ നേതൃത്വത്തെ വിമർശിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല എന്ന് സ്വന്തം അനിയൻ ബാവ

ഐപിസിയിലെ നേതൃത്വത്തെ വിമർശിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല എന്ന് സ്വന്തം അനിയൻ  ബാവ
August 21 12:19 2017 Print This Article

ഐപിസിയുടെ ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നവരെ വെച്ചേക്കില്ല പറയുന്നത് സാക്ഷാൽ സ്റ്റേറ്റ് പ്രസിഡന്റ്. ചേട്ടനെ വിമർശിക്കുന്നവരെ അനിയൻ ബാവ വെച്ചേക്കില്ല പോലും …അയ്യോ ഇവിടെ എല്ലാരും പേടിച്ചേ…

ഇതൊക്കെ നടക്കുന്നത് സാക്ഷാൽ ഐ പി സിയിൽ തന്നെ, പന്തം കണ്ട പെരും ചാഴിയെ പോലെ ആരും സ്തംഭിച്ചു പോകല്ലേ !!!!!!!!!! ഇവിടെയും ഇരകളും,പ്രതികളും എല്ലാം ഒരേ കൂട്ടർ തന്നെ.ഐ പി സിയെ വിമർശിക്കുന്ന, തെറ്റ് ചൂണ്ടി കാണിക്കുന്ന ഭക്തരെയാണ് ഇദ്ദേഹം വെച്ചേക്കില്ല എന്ന് ഭീഷണി ഉയർത്തിയിരിക്കുന്നത്‌. വിവാദത്തിനും, വിമർശനത്തിനും ഇടയാക്കിയ വിഷയങ്ങൾ ശ്രദ്ധിക്കുവാനോ, തെറ്റുകൾ അവർത്തിക്കാതിരിക്കുവാനോ അല്ല അദ്ദേഹത്തിന്റെ പുറപ്പാട്.

ഭീഷണി, നെറികെട്ട സംസ്കാരം. വെല്ലുവിളി, ഇവർ എന്തുകൊണ്ട് ഇങ്ങനെ അധപതിച്ചു കഴിഞ്ഞ ദിവസം ഐ പി സിയുടെ ജനറൽ സെക്രട്ടറി ചവറു വിഷന് പണം പിരിക്കുവാൻ സ്വർഗ്ഗീയ വിരുന്നു സഹോദരന്മാരോട് ഒപ്പം വേദി പങ്കു വെച്ച് ചവറു വിഷനിൽ കൂടി ആഹ്വനംനടത്തിയ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയതിനെ തുടർന്ന് Restore എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചയിൽ ഐ പി സി എന്ന പ്രസ്ഥാനം കടത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുമ്പോൾ അതേ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വം ചവറു വിഷനു പണം പിരിക്കാൻ അല്ല എന്ന് ചൂണ്ടി കാണിക്കുന്ന വിമർശങ്ങൾ ഉയർന്നത്. ഇന്ത്യ മഹാരാജ്യത്തെ സുപ്രീം കോർട്ടിനേക്കാൾ വലുതാണ് ഈ അനിയൻ ബാബ. അപ്പോൾ ഇതേ ഗ്രൂപ്പിൽ ഉള്ള അനിയൻ ബാബ എല്ലാം കേൾക്കും, അറിയും, പക്ഷേ ഒരിക്കലും പ്രതികരിക്കാത്ത അനങ്ങാപ്പാറ പോലെ ഇരുന്നിട്ട് ഇദ്ദേഹം ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത്. ( ദൂതർ മുഖേന )ഐ പി സിക്ക് എതിരായി ആരു വിമർശനം ഉയർത്തിയാലും വെച്ചേക്കില്ല പോലും. ഏതൊക്കെ അർഥങ്ങൾ ഉണ്ട് അതിൽ എന്ന് പുള്ളിക്കു മാത്രമേ അറിയൂ.. സുപ്രീം കോടതിയേയും, പ്രധാന മന്ത്രിയേയും വിമർശിക്കുന്ന ഇന്ത്യയിൽ അല്ലേ ഇദ്ദേഹം ജീവിക്കുന്നത് ? അതോ തിരുവനന്തപുരം ഇന്ത്യയിൽ അല്ലേ?

ഇദ്ദേഹം ഇവിടെങ്ങും അല്ലെ ജീവിക്കുന്നത് ? ഐ പി സിയിലെ സെക്രട്ടറിയെ വിമർശിച്ചവർക്ക്‌ ജീവൻ പോകും എന്നാണോ, അതോ അംഗത്വം പോകും എന്നാണോ കവി ഉദേശിച്ചത്‌ ? അത് ദൂത് വാഹിക്കും പിടികിട്ടിയില്ല. എല്ലാം സ്വാഹ… പറഞ്ഞവർക്കും, കെട്ടവർക്കും ഒന്നും പിടികിട്ടിയില്ല അകെ കേട്ടത് ‘ വെച്ചേക്കില്ല’ ഇന്ത്യ പെന്തകൊസ്തു സഭ ഇത്തരത്തിൽ അധപ്പതിക്കുന്നതിന് പിന്നിൽ ഇത്തരം സംസ്കാര ശൂന്യരായ നേതൃത്വം ആണ്. പ്രിയ നേതൃത്വമേ നിങ്ങൾക്ക് എന്താണ് സംഭവിച്ചത് ? അവിശുദ്ധ കൂട്ടുകെട്ട്, ഫയർ വിങ്‌സ് കൂട്ടുകേട്ട്, എന്നുവേണ്ട നിങ്ങളിൽ നിന്നും നഷ്ടപ്പെട്ടതിനെ തിരികെ നേടൂ. ഇനിയും അവസരങ്ങൾ ബാക്കി നിൽക്കുന്നു നിങ്ങൾ മനസാന്തരപ്പെടു..

(ഈ ‘ വെച്ചേക്കില്ല പ്രയോഗം’ വിശദവിവരങ്ങൾ പുറകാലെ )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.