ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ ചിത്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഇന്‍ഡോര്‍ മീറ്റില്‍ ചിത്രയ്ക്ക് സ്വര്‍ണം
September 21 00:28 2017 Print This Article

ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മലയാളി താരം പി യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്രയുടെ നേട്ടം. നാല് മിനിറ്റ് 27.77 സെക്കന്‍ഡില്‍ ചിത്ര ഒന്നാമതെത്തി. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ മീറ്റിനുശേഷമുള്ള മറ്റൊരു രാജ്യാന്തര മെഡലാണ് ഈ പാലക്കാട്ടുകാരി നേടിയത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നിരാശ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രയുടെ പ്രകടനം. ഇന്‍ഡോര്‍ മീറ്റില്‍ ഇതിനുമുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കുമാത്രമേ 1500 മീറ്ററില്‍ സ്വര്‍ണം നേടാനായിട്ടുള്ളൂ. കേരളത്തിന്റെതന്നെ ഒ പി ജെയ്ഷ (2005), സിനിമോള്‍ പൌലോസ് (2007) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണം കിട്ടിയിട്ടും ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാത്ത ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ നടപടി വിവാദമായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.