എ.കെ.ആന്റണി രാഷ്ട്രപതി സ്ഥാനാര്‍ഥി

by padayali | 22 December 2016 11:30 PM

കേരളക്കരയുടെ പേരിനു പോലും അഭിമാനം ചാർത്തുന്ന രീതിയിൽ ഒരാൾകൂടി രാഷ്രപതി സ്ഥാനാർഥി പട്ടികയിൽ.എക്കാലവും മിസ്റ്റർ ക്ലീൻ ആയി എല്ലാവര്‍ക്കും സുപരിചതനും ഭരണത്തിൽ നിപുണ്യവും തെളിയിച്ച ആളാണ് ആന്റണി. പ്രണബ് മുഖര്‍ജിയ്ക്ക് ശേഷം ആന്റണിയെ രാഷ്ട്രപതി സ്ഥാനം ഏൽപ്പിക്കുവാൻ ഇതിനു മുൻപും ആലോചനകൾ നടന്നിട്ടുണ്ട്. എന്നാൽ ഭരണം നഷ്ടപ്പെട്ടതോടെ ഈ സാധ്യതയ്ക്ക് വഴിയില്ലായിരുന്നു. ഇതിനിടയിലാണ് ആന്റണിയെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതായി വാർത്തകൾ പരക്കുന്നത്.
പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭരണപക്ഷത്തിനെതിരെ ആന്റണിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് വൃദ്ദങ്ങളുടെതീരുമാനം ബിജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജായിരിക്കും എന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.നല്ല പ്രതിശ്ചായയും ജനകീയതയും ഉള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ബി ജെ പി സുഷ്മയെ കളത്തിൽ ഇറക്കുന്നത്.
കോൺഗ്രസിന് പൊതു പിന്തുണയോടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടത് രാഷ്ട്രീയ അനിവാര്യത കൂടിയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ നീക്കം അനിവാര്യമാണ്.മാത്രമല്ല നഷ്ടങ്ങൾ തിരിച്ചു പിടിക്കാൻ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം, പ്രതിപക്ഷ പാര്‍ട്ടികളില്‍ സി പി എമ്മിന്‍റെ പിന്തുണ ആന്റണിക്ക് ഉറപ്പാക്കിയിട്ടുണ്ട്. മമതാ ബാനര്‍ജിയും ആന്റണിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

Source URL: https://padayali.com/%e0%b4%8e-%e0%b4%95%e0%b5%86-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%a3%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%8d/