എ.എൻ. രാധാകൃഷ്ണന്റെ സ്വപ്നം

എ.എൻ. രാധാകൃഷ്ണന്റെ സ്വപ്നം
December 22 15:23 2018 Print This Article

ബിജെപി സര്‍ക്കാർ അധികാരത്തിലെത്തിയാല്‍ കോടിയേരിയേയും പിണറായിയെയും പുറത്താക്കി എകെജി സെന്റർ സീല്‍ ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍.

ശബരിമല പൂങ്കാവനം ഷൂസിട്ട പൊലീസുകാര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എ.കെ.ജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന് ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി.പി.എം കേന്ദ്രമാണ് എ.കെ.ജി സെന്ററെന്നും ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും, വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എ.കെ.ജി സെന്ററില്‍ സി.പി.എമ്മിന് എന്ത് അവകാശമാണുള്ളതെന്നും എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.