എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്ന പെന്തക്കോസ്ത് നേതാക്കൾ

എഴുത്തുകാരെ ഭീഷണിപ്പെടുത്തുന്ന പെന്തക്കോസ്ത് നേതാക്കൾ
December 16 21:15 2016 Print This Article

കാലം മാറിയപ്പോൾ മാധ്യമങ്ങൾ ഇന്ന് പല രൂപത്തിലും ഭാവത്തിലും ജനമനസുകളെ കീഴടക്കി കഴിഞ്ഞു, സോഷ്യൽ മീഡിയ നല്ലൊരു പങ്കു അതിൽ ഏറ്റെടുത്തു കഴിഞ്ഞു.
സാധാരണക്കാരന്‍റെ പ്രതിരൂപമായി മുഖപുസ്തകങ്ങൾ ട്വിറ്റർ ഒക്കെ മാറി എന്നതിന്‍റെ തെളിവാണ് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി മുതൽ ലോകോത്തരനേതാക്കന്മാർ വരെ തങ്ങളുടെ നിലാപടുകൾ പലപ്പോഴും പുനഃപരിശോധന ചെയ്യേണ്ടി വന്നിട്ടുള്ളതു.
ഉദാഹരണത്തിന് പ്രധാനമന്ത്രി താൻ നടപ്പാക്കിയ നോട്ടുപരിഷ്കരണം പോലും ജനഹിതം ആണോ അല്ലയോ എന്ന് ചിന്തിക്കാൻ ഇടയായത് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെയും ഇടപെടലുകളിൽക്കൂടിയായിരുന്നു. ഇതിൽ സംശയം അശേഷം ഇല്ല .
അതുകൊണ്ടു തന്നെ സമകാലീക വിഷയങ്ങളിൽ പെന്തക്കോസ്തുകാർക്ക് ഇതൊന്നും ബാധകം അല്ല, അല്ലെങ്കിൽ പങ്കില്ല എന്ന് നടിക്കാനോ അതിൽ നിന്നും ഒഴിഞ്ഞുമാറാനോ കഴിയുകയില്ല.
മാധ്യമങ്ങളെയും എഴുത്തുകാരെയും എതിർക്കുന്നവരും, വിമർശകരെ അനാത്മീകരായി ജനസമൂഹത്തിൽ കൊണ്ടുവരുന്നതും തികച്ചും അന്യായം അല്ലേ ? എന്തുകൊണ്ടാണ് മാധ്യമ പ്രവർത്തകർക്കും, എഴുത്തുകാർക്കും എതിരെ പെന്തക്കോസ്തുകാർ കൊട്ടേഷൻ തുടങ്ങിയത്. എന്തുകൊണ്ട് എഴുത്തുകാരെ ഭീഷണിയിൽ ഒതുക്കാൻ ശ്രമിക്കുന്നു.നേതൃത്വമോ, വിശ്വാസികളോ തെറ്റ് ചെയ്തിട്ടില്ല എങ്കിൽ വിമർശകരെ ഭയക്കേണ്ടിയ ആവശ്യം എന്ത് ? എല്ലാ മത വിഭാഗങ്ങളും വിമർശങ്ങൾ നേരിട്ടിട്ടുണ്ട്, എന്നാൽ അവർ ആരും തങ്ങളുടെ വിശ്വാസികളുടെ നേരെ കൊട്ടേഷൻ കൊടുത്തതായി കേട്ടിട്ടില്ല . അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യയിലെ പകുതി ജനങ്ങളും മോദിയുടെ അടികൊണ്ടു ചാകുമായിരുന്നല്ലോ ?
ഒരുകാലത്ത് ഇവരുടെ ശുശ്രൂഷകൾ പുറം ലോകം കണ്ടത് മാധ്യമം വഴിയായിരുന്നില്ലേ, അതവിടെ നിൽക്കട്ടെ…
ഉല്പത്തി മുതൽ വെളിപ്പാടുവരെ വേദപുസ്തകത്തെ അറുപത്തിയാറു പുസ്തകങ്ങൾ ആക്കിയത് പരിശുധാത്മാവ് എഴുത്തുകാരിൽ കൂടിയല്ലേ ചെയ്തത്.? വേദപുസ്തകം സത്യം എങ്കിൽ എഴുത്തുകാരെ അംഗീകരിച്ചേ മതിയാവു!
യോഹന്നാന് കിട്ടിയ വെളിപ്പാട് എഴുതാൻ ആണ് പറഞ്ഞത്, പ്രസംഗിക്കാൻ അല്ല. അതെഴുതാത്ത പക്ഷം ഇന്ന് പെന്തക്കോസ്തുകാരുടെ വിശ്വാസത്തിനു തന്നെ അടിസ്ഥാനം ഇല്ലാതായി പോകുമായിരുന്നു. വെളിപ്പാട് പുസ്തകത്തെ വേദപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യാൻ പറ്റുമോ ? അങ്ങനെ എങ്കിൽ എഴുത്തുകാരെ എങ്ങനെ തുടച്ചു നീക്കാൻ നേതാക്കന്മാർക്ക് കഴിയും.
ഇനി സ്വജന പക്ഷപാതപരമായി മാത്രം എഴുതിയതാണോ വേദപുസ്തകം.
അല്ല തെറ്റും, ശരിയും ദൃഷ്ടാന്തങ്ങളായി വരച്ചു കാണിച്ചിട്ടുണ്ട്.
തർജ്ജനം ചെയ്യുകയും അരുത്‌, അരുതു എന്ന് ആവർത്തിച്ച് പലതും എഴുതി വെച്ചിരിക്കുന്നു. അപ്പോൾ ഈ കാലഘട്ടത്തിലും എഴുത്തുകാർ ചിലതു അരുതു എന്നു പറയുന്നതിനെ വിലക്കാൻ ആർക്കു കഴിയും ?.
അതും നിൽക്കട്ടെ, എഴുത്തുകാർ അനാത്മീകരോ ?
വേദപുസ്തകം നമ്മെ പിടിപ്പിക്കുന്നു, യേശു ആലയത്തിൽ കടന്നു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി. മാത്രമല്ല യേശുവിന്‍റെ ശിഷ്യരിൽ പലരും, വിശുദ്ധ പൗലോസും എടുത്തു പറയുന്നു,നിങ്ങൾ പുറത്തുള്ളവരെയല്ല അകത്തുളളവരെ ആണ് വിധിക്കണ്ടിയത്. ലോകാരംഭവം മുതൽ വിമർശനങ്ങൾ ഉണ്ട്. തെറ്റ് ചെയ്തവരെ അക്കാലങ്ങളിൽ പ്രവാചകന്മാരായിരുന്നു തെറ്റ് എന്നു ചൂണ്ടി കാണിച്ചിരുന്നത്. അവർ അത് ഏറ്റെടുക്കയും മനസാന്തരപ്പെടുകയും ചെയ്തു.എന്നാൽ നാം എല്ലാവരും രാജകീയ പുരോഹിത വർഗ്ഗം അല്ലെ, ഇപ്പോൾ അതുകൊണ്ടു തന്നെ പെന്തക്കോസ്തുകാർക്കു എഴുത്തിലൂടെ തെറ്റ് ചൂണ്ടികാണിക്കാൻ പാടില്ല എന്ന് പറയുന്നവരെക്കുറിച്ച് പരിതപിക്കാനേ കഴിയു.
കൊരിന്ത്യലേഖന കർത്താവു പറയുന്നത് ശ്രദ്ധിക്കു…
ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്‍റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ, അത്യാഗ്രഹികളോടോ, പിടിച്ചുപറിക്കാരോടോ,വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, വാവിഷ്ഠാണക്കാരനോ, മദ്യപനോ പിടിച്ചുപറിക്കാരനോ,ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു…. എഴുതുന്നവർ അനാത്മീകർ എന്ന് മുദ്ര കുത്തുന്നവർ ആദ്യം പൗലോസിനെ പുറം തള്ളുമായിരുന്നല്ലോ.
എന്തായാലും നമ്മുടെ പെന്തക്കോസ്തു ഗോളത്തിന്‍റെ അധഃപതനം കാണുമ്പോൾ അത് തുറന്നു കാട്ടുവാനും മടങ്ങിവരാനും കഴിയണം.
ജനങ്ങളുടെ മനസ്സാണ് മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുന്നത്. അത് എവിടെ എഴുതിയാലും…. അതിനാൽ ഈ നൂറ്റാണ്ടിൽ മാത്രമല്ല, മോശക്ക് ന്യായപ്രമാണം ലഭിച്ചത് എഴുതിച്ചില്ലേ. അതുകൊണ്ടുതന്നെ സഭാനേതൃത്വവും വിശ്വാസ സമൂഹവും എഴുത്തുകാരുടെയും, എഴുത്തുകളുടെയും പ്രസംക്തി മനസ്സിലാക്കുക.
എഴുത്തുകാർ അനാത്മീകർ ആണന്ന ധാരണ സാധാരണക്കാരുടെ ഇടയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. എഴുത്തിന്‍റെ മൂല്യവും വിമർശനത്തിന്റെ ആവശ്യകതയും തിരിച്ചറിഞ്ഞു ഒരു മാസാന്തരം എല്ലാ നിലകളിലും പെന്തക്കോസ്തു നേതൃത്വത്തിലും, സഭകളിലും നടക്കട്ടെ.
വളർന്നു വരുന്ന തലമുറക്ക് നല്ലൊരു പ്രചോദനം മാധ്യമങ്ങളിൽ കൂടിയും എഴുത്തുകളിൽ കൂടിയും ലഭിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.