എഴുത്തുകാരുടെ മീറ്റ്; പുനഃപ്പരിശോധന അനിവാര്യം

എഴുത്തുകാരുടെ മീറ്റ്; പുനഃപ്പരിശോധന അനിവാര്യം
July 21 13:50 2018 Print This Article

ഐപിസിയുടെ ഗ്ലോബൽ മീറ്റ് … കേൾക്കുമ്പോൾ എത്ര മനോഹരം. വളരെ വ്യാപകമായ ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങുന്നത് എന്ന് പലരും പറഞ്ഞു. ഈ മീറ്റിൽ ഉയർന്നു കേട്ട ചില അസത്യങ്ങൾ പറയാതെ വയ്യ.

പുസ്തകങ്ങളും,പത്രങ്ങളും, ലേഖനങ്ങളും, കവിതകളും ഒക്കെ ആരേയും സ്വാധീനിക്കും എന്നതിൽ സംശയം ഇല്ല. വേദപുസ്തകത്തിൽ എഴുത്തുകൾക്കു അത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിലും സംശയം ഇല്ല. എന്നാൽ ഇന്ന് ലേഖകരേയും, ഐപിസിയിലെ എഴുത്തുകാരേയും ഒതുക്കി ഐപിസിയുടെ അനീതിക്ക് കൂട്ട് നിൽക്കുന്നവർക്ക് മാത്രം ഉള്ള ഒരു വേദിയായി ഗ്ലോബൽ മീറ്റിനെ ഒതുക്കി എന്നതല്ലേ സത്യം?

ഐപിസി കേരളാ സ്റ്റേറ്റിന്റെ സെക്രട്ടറി പറഞ്ഞ വാക്കുകൾ ഓർക്കാതെ വയ്യ, അദ്ദേഹത്തിന് ഏറ്റവും അടുത്ത് അറിയാവുന്ന ഒരു എഴുത്തുകാരൻ സാംകുട്ടി മാത്രമേ ഉള്ളു പോലും. അദ്ദേഹത്തിന്റെ എഴുത്തുകൾ ആണോ അനീതിയിലേക്കു നടത്തിയതു, ആവോ എന്ന് ചിലർക്ക് സംശയം ? സെക്രട്ടറി പറയുന്നതു അനുസരിച്ചു ദൈവത്തെ പുകഴ്‌ത്തുന്നത് ആയിരുന്നു ആദ്യകാലങ്ങളിലെ എഴുത്തു. എന്നാൽ ഇപ്പോൾ അത് കൂലി എഴുത്തായി മാറി എന്ന് അദ്ദേഹം വ്യക്തമായി തന്നെ പറയുന്നു. അങ്ങനെയെങ്കിൽ അത് ഏറ്റവും കൂടുതൽ ചെയ്യുന്നവർ ഒക്കെത്തന്നെയാണല്ലോ മുൻനിരയിൽ നിരന്ന് ഇരുന്നത് എന്നോർക്കുമ്പോൾ ഒരു റിലാക്സേഷൻ ഒക്കെയുണ്ട്.

സെക്രട്ടറി വീണ്ടും പറയുന്നു. എഴുത്തുകൾ സത്യസന്ധമായിരിക്കണം എന്ന്. അദ്ദേഹത്തോട് ഒന്നേ പറയാനുള്ളു. ഈ അദ്ധ്യക്ഷന്റെ എഴുത്തുകൾ താങ്കൾ ഒന്ന് പുനഃപരിശോധിക്കണം എന്നിട്ട് അതിലെ സത്യം ഏതാണ് എന്ന് അങ്ങുതന്നെ സാധാരണക്കാരായ വിശ്വസികളെ ബോധിപ്പിക്കണം. പെന്തക്കോസ്തു സത്യങ്ങളും, ഉപദേശങ്ങളും സത്യം പ്രചരിപ്പിക്കാനും ഐപിസിയിലെ ഈ മീറ്റിലെ മുഖ്യ പങ്കാളികൾക്കു കഴിയുന്നുണ്ടോ ? വാർത്തയുടെ നിശ്ചയം ഉണ്ടാവണം എന്ന് പാസ്റ്റർ ഫിലിപ്പ് പി തോമസ്‌ പറഞ്ഞു. അങ്ങനെ എങ്കിൽ ഐപിസിയുടെ ഗ്ലോബൽ മീറ്റുകാരും, മറ്റും എഴുതുന്ന വാർത്തയുടെ നിശ്ചയം എന്താണ്? കോലത്തിനു തീ പിടിപ്പിച്ചു അത് കാറ്റിൽ പറത്തി വിടുന്നു.

വാർത്തകൾ എഴുതുന്നവന് സ്വന്തം പേര് വെച്ച് എഴുതാൻ നട്ടെല്ല് ( ആണത്ത്വം/ പുരുഷത്വം ) ഉണ്ടായിരിക്കണം എന്ന് സൂചിപ്പിച്ചു. കേരളത്തിലും, അമേരിക്കയിലും ഉള്ള ഊമക്കത്തു വീരന്മാർ അവിടെത്തന്നെ ഉണ്ടായിരുന്നല്ലോ,അല്ലേ, പെന്തക്കോസ്തു ഉപദേശങ്ങൾക്കുപോലും ഒരു ചോദ്യഛിഹ്നമാകും ഈ മീറ്റിന്റെ ഉത്തരവാദിത്ത്വം ഒക്കെ വഹിക്കുന്നവർ. അനീതിക്കും, അഴിമതിക്കും കൂട്ടുനിൽക്കുന്നവർക്ക് സത്യസന്ധമായ എഴുത്തുകാരാകാൻ കഴിയുമോ ? ഇതിനൊക്കെ ഉത്തരം പറയേണ്ടി വരും? ഇത് അരിയാഹാരം കഴിക്കുന്നവരുടെ സംശയങ്ങളിൽ ചിലതുമാത്രമാണ്. ഐപിസിയെ അനുകൂലിച്ചു എല്ലാ അസത്യത്തിനും കൂട്ട് നിന്ന് ഇപ്പോഴുള്ള ഭരണസംഘടനയെ തങ്ങിയതിനു ഹാലേലൂയ്യാക്കാരന് വേദിയിൽ പ്രസംഗം പറഞ്ഞു പഠിക്കാനുള്ള ഒരു അവസരം എന്നല്ലാതെ ഇതിൽ എന്താണ്എഴുത്തുകാരും മീഡിയക്കാരും?

ഇവിടെ ഒരു ഹാലേലൂയ്യായും വിശുദ്ധനാട്ടുകാരനും കുറച്ചു ഊമ കത്തു വീരരും ചേർന്നാൽ ഗ്ലോബൽ മീറ്റ് ആകുന്നത് എങ്ങനെ ? ഇത്‌ വെറുമൊരു പ്രഹസനവും, ഇതിന്റെ പേരിൽ പണപ്പിരിവുകൾ നടത്താനുള്ള ലൈസൻസും ഉണ്ടാക്കി കൊടുക്കയാണ് ഐപിസി ചെയ്യുന്നത്. ഒരു നിലമ്പൂരുകാരനേയും, വിശുദ്ധ നാട്ടുകാരനേയും കൂപ്പിയിൽ ഇറക്കി ഓം ക്രീം കുട്ടിച്ചാത്തൻ എന്ന് പറഞ്ഞു അമേരിക്കക്കു വിട്ടു അവിടുത്തെ മലയാളികളെ വിഡ്ഢിയാക്കുന്നതുപോലെ ഇന്ത്യയിൽ ആരും വിഡ്ഢികൾ ആകില്ല.

ഐപിസി എന്നപ്രസ്ഥനത്തിന്റെ ശരിയും തെറ്റും നിഷ്പക്ഷമായി ചൂണ്ടികാണിക്കുന്നവൻ ആയിരിക്കണം ഐപിസിയിലെ പത്രപ്രവർത്തകർ അല്ലാതെ ഐപിസിയിലെ പാമ്പുകൾക്ക് മാളം ഉണ്ടാക്കി കൊടുക്കാനും അവനു സമയാസമയം തീറ്റ കൊടുക്കുന്നവനുമാണോ ഐപിസിയുടെ പത്രപ്രവർത്തകർ ? ചിലരുടെ ഏകപക്ഷീയ താൽപര്യങ്ങൾക്കു പച്ചക്കൊടി കാണിച്ചു ലോകം ചുറ്റാൻ അവർക്കു ലൈസൻസ് കൊടുക്കുകയാണ് ഐപിസി ചെയ്തത് .അവർക്കു പണപ്പിരിവ് നടത്താൻ ഉള്ള മറ്റൊരു ഉടായിപ്പ് …..ഇതുപോലെ തരം താണ പ്രവർത്തനങ്ങൾക്ക് കൂട്ടു നില്ക്കാൻ അമേരിക്കൻ മലയാളികൾക്കും സമ്മേളനങ്ങൾക്കും കഴിയുന്നത് അതിശയം തന്നെ.

പത്രപ്രവർത്തനം എക്കാലത്തും അതി മഹത്ത്വരമാണ്. ഏതു പ്രസ്ഥാനത്തിനും, അല്ലങ്കിൽ ഗവണ്മെന്റിനും വേണ്ടി ജനങ്ങൾക്കും അവർക്കും ഇടയിൽ നിന്ന് സംസാരിക്കണ്ടിയവർ ആണ് മീഡിയാ. അല്ലാതെ പ്രസ്ഥാനത്തിന്റെ, ഗവണ്മെന്റിന്റെ അഴിമതിക്ക് കൊടിപിടിക്കുന്ന മഴയത്തെ കുടയല്ല പത്രങ്ങൾ എന്ന് ഈ ഹാലേലൂയ്യാക്കാരൻ അറിയുണം. ഏറ്റവും കൂടുതൽ ഐപിസിക്കാർ ഉള്ളത് ഇന്ത്യയിൽ തന്നെയാണ്. എന്തുകൊണ്ടും ഒരു ഇന്ത്യൻ പത്രപ്രവർത്തനത്തിനു ആദരവ് കാണിച്ചില്ല? അമേരിക്കയിലെ ഇന്ത്യൻ പൗരന് ആദരവ് കൊടുത്തതോടെ പിരിവിനുള്ള സ്രോതസ് വളച്ചു ഒരുക്കി കഴിഞ്ഞു.

ഇന്ത്യയിൽ ഐപിസിയിൽ, കേരളത്തിൽ എത്രയോ ശക്തരായ ദൈവദാസന്മാർ എഴുതുന്നവരുണ്ട്, അവരെ കാണാൻ ആർക്കും കഴിഞ്ഞില്ല? ഈ ആദരിക്കലിന്റെ മാനദണ്ഡം എന്നതായിരുന്നു ? ഇത്രയും ഉടായിപ്പു കാണിച്ചു ഐപിസിക്ക് മഴയത്തും, ചൂടത്തും കുടപിടിക്കുന്ന ഗ്ലോബൽ മീറ്റ് പ്രതിനിധികൾ ഇതിനൊക്കെ കണക്കു കൊടുക്കേണ്ടി വരും . ഐപിസി പത്രപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്ന് പറയുന്നില്ല, എന്നാൽ ഇത് അൽപ്പം കടന്നു പോയില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഐപിസിയിൽ എഴുത്തുകാർക്ക് ക്ഷാമം ഇല്ല .. അത് തിരിച്ചറിഞ്ഞു സത്യസന്ധരായ സാധാരണ എഴുത്തുകാരെ മുൻപോട്ടു കൊണ്ടുവരാൻ അല്ലെ നിങ്ങൾ ശ്രമിക്കേണ്ടിയത്?

എന്തായാലും ഐപിസിയിലെ ഷിബു നെടുവേലിയുടെയും പാസ്റ്റർ ഫിലിപ്പീ തോമസിന്റെയും സന്ദേശങ്ങൾ കേട്ടാൽ ഇനി ഗ്ലോബൽ മീഡിയയുടെ അദ്ധ്യക്ഷനും സംഘാടകരും ആരായിരിക്കണം എന്ന് അവർ ഒന്നു തിരിഞ്ഞു ചിന്തിക്കേണ്ടിയിരിക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.