എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍; ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു

എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍; ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു
April 10 12:36 2017 Print This Article

ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മ മ​​​ഹി​​​ജ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​വ​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ജി​​​ഷ്ണു​​​വി​​​ന്‍റെ കു​​​ടും​​​ബം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ഴു​​​തി ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മ​​​ഹി​​​ജ​​​യും മ​​​ക​​​ൾ അ​​​വി​​​ഷ്ണ​​​യും അ​​​മ്മാ​​​വ​​​ൻ ശ്രീ​​​ജി​​​ത്തും മ​​​റ്റു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും അ​​​ഞ്ച് ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന നി​​​രാ​​​ഹാ​​​രസ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.കുടുംബാംഗങ്ങൾക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​വു​​​മാ​​​യി നാദാപുരം വ​​​ള​​​യ​​​ത്തെ വീട്ടിൽ നിരാഹാരം നടത്തിവന്ന അവിഷ്ണയും സമരം അവസാനിപ്പിച്ചു. പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റും ഡി​​​ജി​​​പി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്നാ​​​ണു സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു ജി​​​ഷ്ണു​​​വി​​​ന്‍റെ അ​​​മ്മാ​​​വ​​​ൻ ശ്രീ​​​ജി​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​ഹി​​​ജ​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളെ മു​​​ഴു​​​വ​​​ൻ പി​​​ടി​​​കൂ​​​ടാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ന​​​ലെ ഒ​​​രു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി. മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും ഉ​​​ട​​​ൻ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ത​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു കാ​​​വ​​​ലാ​​​ളാ​​​യി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​തു വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ഐ​​​ജി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കാ​​​ൾ വ​​​ലു​​​താ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ തെ​​​റ്റാ​​​ണെ​​​ന്നും ശ്രീ​​​ജി​​​ത്ത് പ​​​റ​​​ഞ്ഞു. ഷാ​​​ജ​​​ർ​​​ഖാ​​​നും കു​​​ടും​​​ബ​​​വു​​​മാ​​​ണു ത​​​ങ്ങ​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് താ​​​മ​​​സം ഒ​​​രു​​​ക്കി​​​യ​​​ത്. ഇ​​​വ​​​രെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്കും. എ​​​ന്നാ​​​ൽ, ഷാ​​​ജ​​​ഹാ​​​നും ഹി​​​മ​​​വ​​​ൽ ഭ​​​ദ്രാ​​​ന​​​ന്ദ​​​യും എ​​​ങ്ങ​​​നെ ത​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ വ​​​ന്നു​​​വെ​​​ന്ന് അ​​​റി​​​യി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ സ​​​മ​​​ര​​​ത്തി​​​ന്‍റെ വി​​​ജ​​​യം കേ​​​ര​​​ള​​​ജ​​​ന​​​ത​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. താ​​​ൻ ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു​​​വേ​​​ണ്ടി നി​​​ലകൊ​​​ണ്ട ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​ണ്. യ​​​ഥാ​​​ർ​​​ഥ നേ​​​താ​​​ക്ക​​​ൾ മ​​​ഹി​​​ജ​​​യും അ​​​വി​​​ഷ്ണ​​​യും അ​​​ശോ​​​ക​​​നു​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പി​​​ന്തു​​​ണ​​​യു​​​മാ​​​യി കൂ​​​ടെ നി​​​ന്ന​​​വ​​​ർ​​​ക്കും ജി​​​ഷ്ണു​​​വി​​​ന്‍റെ കൂ​​​ട്ടു​​​കാ​​​ർ​​​ക്കും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും ശ്രീ​​​ജി​​​ത്ത് പ​​​റ​​​ഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.