എന്തുകൊണ്ട് ഐ.പി.സി. ക്ക് ഒരു പുതിയ നേതൃത്വം വേണം ? Part 3

എന്തുകൊണ്ട് ഐ.പി.സി. ക്ക് ഒരു പുതിയ നേതൃത്വം വേണം ? Part 3
February 14 08:31 2019 Print This Article

ഐപിസി കേരള സ്റ്റേറ്റ് ഇലക്ഷൻ ഏപ്രിൽ 30 നു സ്ഥിതീകരിച്ചു. എല്ലാ തവണത്തേക്കാളും ശക്തമായ വാദങ്ങൾ ഇരുഭാഗത്തും ഉണ്ടാകുന്നു. നിലവിലെ ഭരണപക്ഷവും, ശക്തമായി മുന്നോട്ടുവരാൻ ആഗ്രഹിക്കുന്ന ആത്മീയ മുന്നേറ്റം ടീമിനും പറയാൻ ഏറെ കാണും. അതവിടെ നിൽക്കട്ടെ, ഒരുവശത്തു മുല്ലപ്പൂ വിപ്ലവും, മറുവശത്തു ഡിജിറ്റൽ വിപ്ലവും ആയിരിക്കും എന്ന് കരുതുമ്പോൾ ഇതെന്തേ പത്രക്കാർക്കും ഇവിടെ വിപ്ലവമോ എന്നൊക്കെ വായനക്കാർക്ക് തോന്നാം. എന്നാൽ മുഖവുര കൂടാതെ കാര്യത്തിൽ കടന്നാൽ ആത്മീകതക്കും ഉപദേശത്തിനും അനീതിക്കും എതിരെ പൊരുതുന്ന ടീം ആയിരിക്കും ആത്മീയ മുന്നേറ്റം എന്നപേരിൽ അറിയപ്പെടുന്നത്. അപ്പോൾ തന്നെ അവർ പറയുന്നു, അവർക്കു നിലവിലുള്ള ഭരണ പക്ഷത്തെ ആക്ഷേപിക്കാൻ താല്പര്യം ഇല്ല എന്നാൽ എന്തുകൊണ്ട് ആ ഭരണത്തിൽ അനീതി ഉണ്ടായിരുന്നു, വിപ്ലവാത്മകമായ മാറ്റത്തിനു തയാറാവാനായിട്ടു അവർ മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ അന്വേഷണത്തിന്റെ ചുവടുകൾ എത്തി നിൽക്കുന്നത്, പൊതു വിശാസ സമൂഹത്തിന്റെയും പാസ്റ്റേഴ്സിന്റേയും വാക്കുകളും അനുഭവങ്ങളും ആണ്. കേട്ടതൊക്കെ സത്യമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇനി കാര്യത്തിലേക്കു കടക്കാം..സെക്കുലർ രാഷ്ട്രീയത്തിലും മന്ത്രി താളങ്ങളിലും ഏറെ വിവാദം സൃഷ്ടിക്കുന്ന ഒന്നാണ് ബന്ധു നിയമനങ്ങൾ
എന്നാൽ ആത്മീക ലോകത്തു ബന്ധു നിയമനത്തിന് എന്ത് പ്രസക്തി എന്ന് കരുതിയവർക്ക് തെറ്റി. സ്റ്റേറ്റ് സെക്രട്ടറിയുടെ ബന്ധു നിയമനം ഐപിസിയിൽ ഏറെ വിവാദത്തിനു ഇടയാക്കി. പോരാത്തതിന് പ്രതിമാസം ഒരു ഓഫീസ് ‌ജീവനക്കാരനു 25000 രൂപയാണ് ശമ്പളം. മാത്രമല്ല ഓഫിസിന്റെ ചുമതല അളിയന്റെ തലയിൽ വെച്ച് ഓഫീസ്‌ കോപ്പറേറ്റ് ഓഫിസിനു തുല്യം ആക്കി. സാധാരണക്കാർക്കോ പാവം പിടിച്ച വിശ്വാസികൾക്കോ കടന്നു ചെല്ലുന്നതിനു പരിമിതികൾ വെച്ച് വിശ്വാസിക്കും പാസ്റ്റേഴ്സിനും ഐപിസിയുടെ നേതൃത്വത്തിനും ഇടയിലെ (അളിയൻ മതിൽ) രൂപപ്പെട്ടു. ഈ അതിർത്തികടക്കാൻ പാസ്റ്റേഴ്സും വിശ്വാസിയും ശഠിക്കുന്നതിൽ എന്ത് തെറ്റ് ? ഒരുവൻ അധ്യക്ഷ സ്‌ഥാനം ആഗ്രഹിക്കുന്നു എങ്കിൽ സാധാരണക്കാരുടെ ഇടയിൽ ഇറങ്ങിയേ മതിയാവു. പത്രോസിനോ യോഹന്നാനോ ഉണ്ടാക്കുന്ന വേലിക്കെട്ട് ആവശ്യക്കാരന്റെ മുൻപിൽ ഒരു പ്രശ്നം ഉണ്ടാക്കാൻ ഇടയുള്ളതിനാൽ യേശുവിന്റെ കാലത്തു താൻ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവന്നത് അഭിനവ പെന്തക്കോസ്ത് നേതൃത്വം മറന്നു. അതുകൊണ്ടു തന്നെ സാധാരണക്കാരായ വിശാസികൾക്കും പസ്റ്റേഴ്സിനും എപ്പോഴും തങ്ങളുടെ ആവശ്യങ്ങൾക്കു സമീപിക്കാൻ നല്ലൊരു നേതൃത്വവും ഓഫീസും ഓഫിസ് അധികാരികളൂം ആവശ്യമാണ്. വിശ്വാസികൾക്കും നേതൃത്വത്തിനുമിടയിലെ വന്മതിലുകളായ ബന്ധുബലങ്ങൾക്കു മാറ്റം അനിവാര്യം ആണ്.
സാധാരണക്കാരും പാവങ്ങളുമായ അനേക പാസ്റ്റേഴ്സിനു കഴിഞ്ഞ വർഷങ്ങളിൽ നീതി നിഷേധിക്കപ്പെട്ടു. അർഹിക്കപ്പെട്ട അനേക ദൈവദാസന്മാർക്കു അർഹമായ നിയമനങ്ങൾ നടത്താതെ അവരുടെ നീതി മറിക്കപ്പെട്ടു. സത്യം പറഞ്ഞവരെയും സത്യത്തിനു ചെവികൊടുത്തവരേയും ഭീഷണിയുടെ മുൻപിൽ ഒതുക്കി. ദളിത്‌ സമുദായത്തിൽ നിന്നും വന്ന വിശ്വാസ സമൂഹത്തേയും ചെറുപ്പക്കാരേയും പാസ്റ്റേഴ്സിനേയും പറയാതെ പറഞ്ഞു അവഗണിച്ചു. അവരുടെ അവകാശങ്ങളും നീതിയും പലപ്പോഴും ഓഫിസ് മുറിക്കുള്ളിൽ അളിയൻ മതിലിനുള്ളിൽ മൂടിവെച്ചു.

ദളിത് സമൂഹത്തിലെ പാസ്റ്റർമാരുടെ സഭകളിൽ കെട്ടുറപ്പുള്ള എത്ര പാഴ്സണേജ് ഉണ്ട് ? കുമ്പനാടും, നെടുംബ്രവും മാത്രമല്ല വിശ്വാസികൾ,
അന്തിയുറങ്ങാൻ പാടുപെടുന്ന പെൺമക്കളും സഹോദരിമാരും രോഗികളായ മാതാപിതാക്കൾ ഒക്കെ ഉള്ള എത്രയോ ദൈവവേലക്കാരുടെ കുടുംബങ്ങൾ നാമ മാത്രമായ ചായ്പ്പിനുള്ളിൽ കഴിയുന്നു. ഇലക്ഷൻ സമയത്തു ഇവരുടെ ഓട്ടും തേടിയതല്ലേ കഴിഞ്ഞ ഭരണസമിതി മുൻപ് ഇവർക്ക് ഒരു ഷെയ്ക്ക് ഹാൻഡ് കൊടുത്തത്. വിശേഷാൽ പ്രളയ കാലത്തു ഇത്തരം അനേക പാഴ്‌സണേജുകൾ തകർന്നു ? ഇടുക്കി, കട്ടപ്പന, മൂന്നാർ, അടിമാലി തുടങ്ങി കുട്ടനാട്ടിലും സ്‌ഥിതി ഇതൊക്കെ തന്നെ. പല സഭകളും രജിസ്റ്റർ ഐപിസിയിൽ ആണ്, എന്നാൽ സ്വന്തമായി ആരാധനാലയങ്ങളോ പാഴ്സണേജുകളോ ഇല്ല എന്നത് ലേഖകന് നേരിട്ട് ബോധ്യമുള്ളതാണ്.
സാധാരണക്കാരായ സമുദായക്കാർ നൽകിയ അഞ്ചു സെന്റിൽ ആരാധനാലയങ്ങൾ ഉണ്ട്. ഇവിടെ നിന്നും മൂന്നു വോട്ട് ഉള്ളതാണ്. കുട്ടനാടിന്റെ പ്രദേശങ്ങളിൽ തകർന്നടിഞ്ഞ അനേക പാസ്റ്റേഴ്സിന്റെ കുടുംബങ്ങൾ, അവരുടെ സഹോദരങ്ങൾ, മാതാപിതാക്കൾ, നിരാലംബരായ സ്ത്രീകൾ തനിച്ചു പാർക്കുന്ന എത്രയോ കുടുംബങ്ങൾ, പാസ്റ്റർ മരിച്ച കുടുംബം, മകളുടെ ചികിത്സക്കായി കേഴുന്ന അമ്മമാർ…..ഇവരെ ആരെയെങ്കിലും കുറിച്ച് കേരള സ്റ്റേറ്റിലെ ആർക്കെങ്കിലും, അധികാരികൾക്കോ, ഓഫീസുകാർക്കോ, അല്ല പോകട്ടെ മറ്റ് ആർക്കെങ്കിലും അറിവുണ്ടായിരുന്നോ ?

നിങ്ങൾക്ക് ഒക്കെ വേണ്ടി വർഷങ്ങൾ അവിടെ വന്നു വോട്ടു ചെയ്തുപോയ പല കുടുംമ്പങ്ങളും ഇന്ന് തീരാ കണ്ണീരിലാണ്. ആ പാസ്‌റ്റേഴ്സിനോട് നിങ്ങൾ അല്പം എങ്കിലും നീതി പുലർത്തിയിട്ടുണ്ടോ ? ഇത്രയും നന്ദിയില്ലാത്ത ഒരു ഭരണസമിതി ഇനിയും വേണമോ എന്ന് വോട്ടേസായ പാസ്റ്റേഴ്സും വിശ്വാസികളും ചിന്തിക്കണം. എന്നാൽ പ്രളയകാലത്തുമാത്രമല്ല, മറിച്ചു സ്ഥിരമായി പ്രതികൂലങ്ങളുടെ മധ്യത്തിൽ വിശ്വാസികൾക്കും പാസ്റ്റേഴ്സിനും ഒക്കെ ഇടയിലേക്ക് കടന്നിറങ്ങി പ്രവർത്തിച്ചവർ ഇന്നും ഉണ്ട് അവർ ഐപിസിക്ക് അനുഗ്രഹമാകുന്നതല്ലേ നല്ലത്‌ ? ചിന്തിക്കാനും, തിരുത്താനും ഉള്ള സ്വാതന്ത്ര്യം ഇനിയും ഉണ്ട്. ഒരു ഊണിനു ജേഷ്ഠാവകാശം വിറ്റുകളഞ്ഞവനെ പ്പോലെ പൊറോട്ടയും ഇറച്ചിയും കാണുമ്പോൾ ദുഃഖം മറന്നു വോട്ടു ചെയ്യാതെ നിങ്ങളുടെ മനസാക്ഷിയുടെ മുറിയിൽ അല്പ സമയം ചിന്തിക്കുന്നത് നന്ന്.

നിങ്ങൾക്ക് ആവശ്യം ബറാബാസിനെയോ അതോ യേശുവിനെയോ അത്രമാത്രം ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ദൈവദാസന്മാരുടെ, അവരുടെസഭകളിൽ നിന്നും സ്ഥിരം പിരിക്കാൻ നിൽക്കുന്നവർ, ഓരോ തവണയും ശുശ്രൂഷകന്മാരെ വിളിച്ചുകൂട്ടി നിങ്ങളുടെ കയ്യിൽ ഉള്ളത് ഊറ്റുന്ന നേതൃത്വത്തെ നിങ്ങൾക്കു വേണോ?

തുടരും……

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.